നിൻ ഹൃദയവനിയിലെനിക്കായി മാത്രമൊരു പുഷ്പം വിരിഞ്ഞതറിയാതെ..

നിൻ തൂലികയിലെനിക്കായി രചിച്ച വരികളറിയാതെ….

നിൻ ചാരെ ഞാനൊരു ശലഭം പോൽ പാറിപറന്നിരുന്നു….

നിൻ മൗനത്തിൻ രഹസ്യമറിയാതെ…
നിൻ കണ്ണിമതൻ ചലനമറിയാതെ..

നിൻ ചാരെ ഞാൻ പാറിപറന്നിരുന്നു..

ആ യാത്രയിൽ ഒരുനാൾ ഇരുമിഴികളും കോർത്തു…

സ്ഥബ്ധരായി ഇരുനിമിഷം നമ്മളങ്ങനേ…
പ്രണയമേ അന്ന് ഞാൻ നിന്നെ,
നിൻ്റെ കണ്ണിമകളേ, നിൻ്റെ മൗനത്തെ ഹൃദയത്തോട് ചേർത്തുനിർത്തി…

നിൻ്റെ പ്രണയം വസന്തമായി വർഷമായി എന്നിലേയ്‌ക്കാഴ്ന്നിറങ്ങി. …

ഇന്നും ഞാനാവസന്തത്തിൽ പൂത്തുലഞ്ഞു പൂവണിഞ്ഞങ്ങനേ…

അടങ്ങാത്ത പ്രണയലഹരിയിൽ മുങ്ങിയങ്ങനേ…..