നീല വാനം നീലപീലികൾ നീർത്തുന്നു
മാരി വില്ലിൻ  വർണ്ണ പൂമഴ പെയ്യുന്നു
നീഹാരം മൂടുന്നു നെഞ്ചിൽ കുളിരല  ഒഴുകുന്നു….
ഈറൻ കാറ്റീണം മൂളും മായാവീഥികളിൽ 
എൻ മനമേ…… ഈ കാണാകാഴ്ചകളിൽ കൂടണയാൻ പോരു നീ…..
ഇന്നിതിലെ…. ഈ ഈറൻ  പാതകളിൽ കൂടെ വരൂ മൃദുമലരിതളൊളിയായ്…
 
പൂമലയോരം , പൊൻ സൂര്യൻ ഒളിഞ്ഞേ, കാഞ്ചന പൂരിതമായ് നിറ സന്ധ്യ വന്നേ…
മേലേ ഉണർന്നേ മധു ചന്ദ്രിക മെല്ലെ താരക മലരുകളാൽ നിറ മാനം മിന്നി….
 
പ്രിയമേറും ഈ നാളിൽ, ഇന്നാർദ്രം ഈ രാവിൽ മഞ്ഞോരം മെയ് ചേർന്നു 
എൻ മനമൊരു പറവയായ്..
പോയ്‌ മായും ഈ നാളും എന്നാലും ഈ രാവിൽ  എന്നുള്ളം പൂങ്കാറ്റായ് 
ഇന്നലയുവതിവിടെയോ…..
 
എൻമനമേ ഈ കാണാ കാഴ്ചകളിൽ കൂടാനായാൻ പോരു നീ..
ഇന്നിവിടെ ഈ ഈറൻ പാതകളിൽ
കൂടെ വരൂ മൃദുമലരോലി ഇതളായ്.. 

.