അവനുള്ളിലെപ്പോഴും അടങ്ങാത്തൊരാവേശം 
ചുവപ്പെന്നു കേൾക്കുമ്പോൾ ഉണരുമോരാവേശം 
പൊരുതി മുന്നേറുവാൻ കരുതലായ് തീരുവാൻ
അടങ്ങാതെ ഉള്ളിൽ എരിഞ്ഞൊരാവേശം 
 
സീമന്തരേഖയിൽ സിന്ദൂരം ചുവപ്പിച്ചു 
പ്രാണന്റെ പാതിയെ സ്വന്തമാക്കിയൊരാവേശം 
പിന്നീടൊരുദിനം ചോരമണം പൊടിക്കും 
പ്രാണന്റെ അംശത്തെ തൻ പാതിയെ ഏല്പിച്ചു 
 
കര്മഭാണ്ഡത്തിൽ ഒട്ടുമേ അടിപതറാതെ 
കുംകുമപ്പൂക്കൾ ചുവക്കുമോരനാട്ടിൽ 
കരുതലായ് തിരുവാൻ പൊരുതി മുന്നേറുവാൻ 
സിരകളിൽ രക്തം നുരക്കുമൊരാവേശം 
 
വൃണങ്ങളിൽ പടർന്നോരാ നിണം വകവെയ്ക്കാതെ 
ഇഞ്ചോടിഞ്ചു  പോരാട്ടങ്ങളിൽ നിര്ഭയനായി 
തളരാത്ത മനവും  ദൃഢമാർന്ന മെയ്യും കൈമുതലായി 
സകലർക്കും കാവലാകാൻ വെമ്പിയൊരാവേശം 
 
വിധി തൻ നിയോഗത്തിൽ ത്രിവർണ പതാകയിൽ മൂടിനാൽ 
ആർത്തലച്ചഹോ അവൾ , തൻ പാതിയെ കാണുകിൽ 
മുറുകെ പിടിച്ചവൾ ഭദ്രമായി തന്റെ കൈയിൽ 
അവനേറ്റവും ആവേശമാം ചുവന്ന സിന്ദൂരത്തിന് ചെപ്പു!!!