കഴുത്തിലെ കയറൂരി മാറ്റി
പുതിയൊരു ചങ്ങലയ്ക്കിട്ടങ്ങു പൂട്ടിടണം.
പട്ടിക്ക് കൊമ്പുകൊടുത്തൽ?
പട്ടിക്ക് കൊമ്പുകൊടുത്താലപകടം
മുളയിലേ നുള്ളിക്കളഞ്ഞിടണം.
ചുരുളുകൾ നിവരാതെ നോക്കണം വാല്,
പന്തീരാണ്ട് കഴിയുംവരെ.
പുറകിലെ ചായ്‌പിൽനിന്നുമ്മറത്തെത്തിടും
പച്ചയിൽ നിന്ന് ചുവപ്പിലേക്കും.
ചാടികുരച്ചും കുതിച്ചും നിൻ നിദ്രയ്ക്കു
ഭംഗം വരുത്തുമെന്നോർമ്മവേണം.
ഉള്ളിന്റെയൂള്ളിലെ കാണാഅറകളിൽ
നോക്കി കുരയ്ക്കാതെ നോക്കിടണം.
ഓടിക്കുതിച്ചും കുരച്ചും കടിച്ചെന്നും
കാത്തുരക്ഷിക്കുവാൻ കൂടെവേണം.
നന്ദികാണിക്കുവാൻ വാലാട്ടി വലംവച്ചു
ഇരുൾകീറിയോടുമ്പോൾ,
ഇടവഴികൾ താണ്ടുമ്പോൾ,
അതിരുകൾ നുഴയുമ്പോൾ,
അരുതാത്തതിലേയ്ക്കെല്ലാം ആർത്തിയോടണയുമ്പോൾ,
ആരാരും കാണാതെ നോക്കിടണം.