ചിട്ടയില്ലാത്ത ജീവിതത്തിന്റെ ജീവിതഭാരം തേടിയുള്ള യാത്രയുടെ ഒടുവിൽ വന്നെത്തിയത് ടെക്നോപാർക് എന്ന ടെക്കിനിക്കൽ സിറ്റിയിൽ . രാജ്യവികസനത്തിന്റെ. നല്ലൊരു പങ്കു വഹിക്കുന്ന IT മേഖലയാണ്. ചിന്തകളും ചുവടുകളും എല്ലാം മാറ്റിമറിക്കാൻ സാധിക്കുന്ന ടെക്നിക്കൽ യുഗം. അതെ വരുന്ന തലമുറകൾക്കായി യാന്ത്രികതയുടെ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ന്റെ ഒരു ലോകം തന്നെ നാം തുറന്നു കൊടുക്കുന്നു. തൊഴിൽ ചെയ്യനായി. നാടു തോറുമൊട്ടി നടക്കുന്ന കാലത്തിന് വിരാമമിട്ട കോവിസ് കാലം…. അതും അതിജീവിച്ചു വീണ്ടുമൊരു Work from ഓഫീസ് എന്ന കാലത്തിലെക്ക് തിരിച്ചു വരുമ്പോൾ. പുതിയ മാറ്റങ്ങളും അനിവാര്യം തന്നെയാണ്. ഓഫീസിലെ വർക്ക് ടൈം അല്ലാതെ ബ്രേക്ക് ടൈം, ടീ ടൈം, ഫൺ ടൈം എന്നിങ്ങനെ പ്രഷർ കുറക്കാൻ പല ടൈം ഉണ്ട്.. എങ്കിലും ഈ ടൈം പോലും കണ്ടെത്താൻ സാധിക്കാത്തവരുമുണ്ട്.. വികസ്വര രാജ്യമായ ഇന്ത്യയിൽ വികസിത മാതൃകയാകുന്ന ടെക്കിസ് എന്നത് മികച്ച ഒരു അംഗീകാരം തന്നെയാണ്. വർക്ക് ഫ്രം ഹോം എന്ന ആശയത്തെ ഒരു പരിധിവരെ മാത്രമേ നമുക്ക് അംഗീകരിക്കാൻ സാധിക്കു. എന്നിരുന്നാലും വർക്ക് ഫ്രം ഓഫീസ് എന്ന ആശയം തന്നെയാണ് മികച്ചത്. ഓഫീസിലും ഒരു കുടുംബം തന്നെയല്ലേ ആരും പരസ്പരം അറിയാതെ ഒരേ മനസ്സോടെ ഒരേ പ്രൊഡക്ഷൻ മാനേജ് ചെയ്യുന്നു, കോഡ് ഡെവലപ്പ് ചെയ്യുന്നു ടെസ്റ്റ് ചെയ്യുന്നു എന്ന് വേണ്ട എല്ലാം ഒറ്റ മനസ്സോടെ ചെയ്യാൻ സാധിക്കുന്നു അതൊരു ചെറിയ കാര്യമല്ലല്ലോ?. പ്രതിസന്ധിയിലൂടെ നീളം ഒരേ മനസ്സോടെ വർക്ക് ചെയ്യാനും ആശയങ്ങൾ മനസ്സിലാക്കാനും വർക് ഫ്രം ഓഫീസ് പോലെ വേറെ ഒരു ചോയ്സ് ഉണ്ടോ?.
ഐ ടി മേഖല എന്നത് വിശാലമായ ഒരു ലോകമാണ്. തൊഴിൽ സാധ്യതകൾ ഏറെയുള്ള ഒരു സംസ്കാരത്തിന്റെ ലോകം. ഒരു ആപ്ലിക്കേഷൻ പ്ലാൻ ചെയ്യുന്നത് മുതൽ പ്രൊഡക്ഷനിൽ ഇറങ്ങുന്നത് വരെ എത്രപേരുടെ തലച്ചോറിന്റെ ഉല്പത്തി ഇളകി കാണും. ഓഫീസ് അന്തരീക്ഷത്തിൽ ഈ ഒരു പ്രക്രിയ നടക്കുന്നത് അത്യധികം വിജയകരമായ കാര്യം തന്നെയാണ്.
റിലാക്സേഷൻ ടൈമിന് ആയി കമ്പനി തന്നെ ഇൻഡോർ ഗെയിംസ് ഔട്ട്ഡോർ ഗെയിംസ് എന്ന സൗകര്യത്തിലൂടെ പ്രായം മറന്നു തുടങ്ങുന്നു എന്നത് ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്. ചിട്ടയില്ലാതെ വന്നെത്തിയ ടെക്കിസ് ഇപ്പോൾ കുറച്ചുകൂടി ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഒന്നിച്ചിരുന്ന് ഫുഡ് കഴിക്കുമ്പോഴും ട്രീറ്റ് നടത്തുമ്പോഴും ഒരു കോളേജ് യുഗം തിരിച്ചു കിട്ടിയ സന്തോഷമാണ് പലരിലും. ക്ലയന്റ് ന്റെ മനസ്സറിഞ്ഞ് ഡിസൈൻ ചെയ്യുന്ന ആപ്ലിക്കേഷൻ പോലെ ടെക്കീസിന്റെ മനസ്സറിഞ്ഞ് കമ്പനികളും മാറി തുടങ്ങി. ഡെവലപ്പേർസ് കോഡ് എഴുതി തുടങ്ങുന്ന നേരം പകച്ചുനിൽക്കുമെങ്കിലും അവരുടെ കോഡിന്റെ സൃഷ്ടി വ്യത്യസ്തമായ ആശയം പകർന്നു പോസിറ്റീവ് ചിന്തകളിലൂടെ അവർ തന്നെ ഡെവലപ്പ് ആവുന്നു. എക്സ്പീരിയൻസിന്റെ വർഷങ്ങൾ കൂടുന്നത് അവർ പോലും അറിയുന്നില്ല തികച്ചും ഡെവലപ്പിംഗ് എന്നത് ന്യൂജനറേഷൻ ക്രിയേറ്റേഴ്സ് തന്നെയാണ്.
ടെസ്റ്റസ് ഡെവലപ്പേഴ്സിന്റെ ഭാഗം മാത്രമല്ല പ്രൊഡക്ഷൻ ടൈമിന്റെ ബഗ് നെ പറ്റിയും ചിന്തിക്കണം. ഭാവിയുടെ ദീർഘവീക്ഷണം ഇവരിൽ ഉണ്ട്. ഡെവലപ്പ് ചെയ്തു വച്ചിരിക്കുന്ന കോഡിനെ പൊട്ടിക്കണം പൊട്ടിക്കണം എന്ന ഒറ്റ ഉദ്ദേശത്തിൽ തലങ്ങും വിലങ്ങും ടെസ്റ്റ് ചെയ്യുന്നത് ഇവരാണ്. പ്രൊഡക്ഷൻ സൈറ്റിൽ എത്തി പ്രോഡക്റ്റ് പൊട്ടിയാൽ ഇവരുടെ പണി തീരും എന്നത് ഇവരുടെ പ്രശ്നം. ഇനി എല്ലാം കഴിഞ്ഞ് പ്രോഡക്റ്റ് എങ്ങാനും പൊട്ടിയാൽ എയറിൽ പറക്കുന്ന അവസ്ഥയാണ് രണ്ടുകൂട്ടർക്കും. ഡെവലപ്പേഴ്സും ടെസ്റ്റോഴ്സും മാത്രമല്ല അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്സ്സ് , മാനേജസ് എന്ന് വേണ്ട ഐടി മേഖലയിലെ തൊഴിൽ സാധ്യതകൾ ഏറെയാണ്. ഈയൊരു സാമ്രാജ്യത്തിന്റെ ഡീലേഴ്സ് ആണ് HR മാനേജ്സ്. ഐടി മേഖലയിലെ തൊഴിൽ സംസ്കാരം മാറി തുടങ്ങി…
ഒരുപിടി നല്ല അറിവുകൾ തുറന്നു കാണിക്കുവാൻ ഐടി മേഖലയ്ക്ക് സാധിച്ചിരിക്കുന്നു…
പരാജയങ്ങളെ അതിജീവിച്ച് ഐടി മേഖല തൊഴിൽ സംസ്കാരത്തിന് പുത്തൻ ഉണർവ് നൽകുന്നു……