എന്താണ് ഇലക്ട്രിക് വാഹനങ്ങൾ?

2020ലെ തുടക്കത്തിൽ ആയിരിക്കാം നമ്മളിൽ ഭൂരിഭാഗവും ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ എന്ന പദം കേട്ടു തുടങ്ങിയത്.ചോദ്യം ഒന്നുകൂടി എന്താണ് ഇലക്ട്രിക് വാഹനങ്ങൾ .സാധാരണയായി നമ്മൾ ഭൂരിഭാഗവും ആളുകൾ ഉപയോഗിക്കുന്നത് ഇന്ധനം നിറച്ച വാഹനങ്ങൾ അഥവാ ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ആയിരിക്കാം .എന്നാൽ അടുത്തകാലത്തായി ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ റോഡുകൾ കയ്യേറി കൊണ്ടിരിക്കുന്നത് നമ്മൾക്ക് കാണുവാൻ സാധിക്കും .ഇലക്ട്രിക് വാഹനങ്ങൾ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ഇലക്ട്രിക് പവറിൽ ഓടുന്ന വാഹനങ്ങളെ ആണ് .ഇവിടെ ഇലക്ട്രിസിറ്റി എന്ന ഇന്ധനമാണ് ഈ വാഹനത്തിന്റെ തലച്ചോറും നട്ടെല്ലും .

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇലക്ട്രിക് വാഹനങ്ങൾ നമുക്കൊരു സമ്പത്ത് കൂടെയാണ് .ഇന്ധന വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും രണ്ടും താരതമ്യം ചെയ്യുമ്പോൾ ഒരു പടി മുന്നിൽ നിൽക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ് .നമ്മുടെയൊക്കെ വീട്ടിൽ ഒരു സോളാർ എങ്ങനെ പ്രവർത്തിക്കുന്നു ആ പ്രവർത്തനം തന്നെയാണ് ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് .ഇവിടെ സോളാറിന് പകരം നമ്മൾ ഇന്ധനമായി എടുക്കുന്നത് വൈദ്യുതി ആണെന്ന് മാത്രം .പെട്രോളിൻ്റെ വില കൂടിക്കൂടി വരുന്ന ഈ സമയത്ത് ഒരു 50 ശതമാനം ആളുകൾക്കും ഇലക്ട്രിക് വാഹനം ഒരു അമൂല്യ സ്വത്ത് തന്നെയാണ് .

2020ലെ തുടക്കത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് സാധാരണക്കാരന് കുറച്ചു ബുദ്ധിമുട്ട് ഉള്ള  പണി തന്നെയായിരുന്നു .എന്തെന്നുവെച്ചാൽ വൈദ്യുതിയിൽ ഓടുന്ന വണ്ടി ആയതുകൊണ്ട് നമ്മൾ ഇന്ധനം തീരുമ്പോൾ ഇന്ധനം നിറയ്ക്കുന്നത് പോലെ വൈദ്യുതിയും ഇലക്ട്രിക് വണ്ടിയിൽ നിറക്കേണ്ടതാണ് എന്നാൽ ഇന്ധനം ചാർജ് ചെയ്യേണ്ട ചാർജിങ് സ്റ്റേഷനുകൾ അന്ന് അധികം നിലവാരത്തിൽ ഉണ്ടായിരുന്നില്ല . ഇലക്ട്രിസിറ്റി ഓടുന്ന വണ്ടി ആയതുകൊണ്ട് അത് പെട്ടെന്ന് തീ പിടിക്കുമോ എന്ന ഭയം ഇലക്ട്രിക് വണ്ടി വാങ്ങുന്ന ഭൂരിഭാഗം ആളുകളിലും ഉണ്ടായിരുന്നു .അതുകൊണ്ടുതന്നെ ഇലക്ട്രിക് വണ്ടികളുടെ വ്യാപാരത്തിൽ അക്കാലത്ത് വലിയ തകർച്ചയും ഉണ്ടായിട്ടുണ്ട് .

എന്നാൽ ഇന്ന് ആ സ്ഥിതി വളരെ മാറിയിരിക്കുകയാണ് .ഇലക്ട്രിക് വണ്ടികൾക്ക് വേണ്ടിയുള്ള നിരവധി ചാർജിങ് സ്റ്റേഷനുകൾ ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നതാണ് .
ഇലക്ട്രിക് വണ്ടികളുടെ കുതിച്ചുചാട്ടം പരിസ്ഥിതി മലിനീകരണം കുറയുവാൻ സഹായിച്ചിട്ടുണ്ട്
കാരണ വിശദീകരണത്

പെട്രോൾ അഥവാ ഡീസൽ നിറഞ്ഞ വാഹനങ്ങളെ ആണല്ലോ നമ്മൾ പൊതുവേ നമ്മൾ ഇന്ധന വാഹനങ്ങൾ എന്ന് പറയുന്നത് .പെട്രോളിൽ നിന്നും ഡീസൽ നിന്നും ധാരാളം അന്തരീക്ഷ മലിനീകരണങ്ങൾ ഉണ്ടാകുന്നുണ്ട് .അവയിൽ നിന്ന് വരുന്ന പുകയാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നത് .  ഇലക്ട്രിക് വാഹനങ്ങൾ വന്നതോടെ പുക മലിനീകരണം   താരതമ്യേനെ
കുറഞ്ഞത് ആയിട്ടാണ് തൊണ്ണൂറുശതമാനം സർവ്വേകളും പറയുന്നത് . വായു മലിനീകരണം മാത്രമല്ല ശബ്ദമലിനീകരണവും കുറയ്ക്കുവാൻ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മേന്മ പറയേണ്ടത് തന്നെയാണ് .വൻകിട കാർ കമ്പനികളായ ടാറ്റ, മഹേന്ദ്ര ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ഏറ്റെടുത്തു ഇരിക്കുകയാണ് .

ചാർജിങ് സ്റ്റേഷനുകൾ ഉള്ളതിനു പുറമേ നമ്മൾക്ക് വീട്ടിലിരുന്നു പോലും ഒരു ബാറ്ററിയുടെ സഹായത്താൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെന്നത് ഒരു അനുഗ്രഹം കൂടിയാണ്.ഇന്ധന വാഹനങ്ങളെ പോലെ വണ്ടിയിൽ ഇന്ധനം നിറയ്ക്കാൻ ക്യൂവിൽ നിൽക്കേണ്ട
ആവശ്യകത ഇലക്ട്രിക് വണ്ടികളുടെ കാര്യത്തിൽ വേണ്ടി വരുന്നില്ല .ക്യൂവിൽ നിൽക്കുന്ന സമയവും നമുക്ക് ഒരുപാട് ലാഭിക്കാൻ സാധിക്കുന്നു .

ഏതൊരു വസ്തുവിനും ഗുണങ്ങളും അതുപോലെ തന്നെ പോരായ്മകളും ഉണ്ടെന്ന് നാം കേട്ടിട്ടില്ലേ .ഇവിടെയും ഇലക്ട്രിക് വണ്ടികൾക്ക് കുറച്ച് പോരായ്മകളും ഉണ്ട് .
ഒന്നാമത്തെ പോരായ്മ വില തന്നെ ആണ് .ഇന്ധന വാഹനങ്ങളെ വെച്ച് നമ്മൾ താരതമ്യം ചെയ്യുമ്പോൾ വിലയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണ് .അതേപോലെതന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം വളരെ കൂടുതലാണ് .

സയൻസും ടെക്നോളജിയും ഒരുപാട് ഉയർന്ന ഈ സാഹചര്യത്തിൽ ഈ പോരായ്മയും ഒരിക്കൽ മാറുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം .