പൊതുഗതാഗതത്തിൽ വിപ്ലവാത്മക ചലനങ്ങൾ സൃഷ്ട്ടിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചു പ്രവർത്തിക്കുകയും വൈദ്യുതി ഒരു ഇന്ധനമായി സ്വീകരിക്കുകയും ചെയ്യുന്ന വാഹനങ്ങളാണ് ഇലക്ട്രിക് വാഹനങ്ങൾ.

ഇലക്ട്രിക് വാഹനങ്ങൾ എന്നൊരു ആശയം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ അറിവുള്ളതാണെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ടാണ് അതിനു പൂർണമായും ഒരു പ്രചാരം ലഭിച്ചത്. ഫോസിൽ ഇന്ധനങ്ങളും അതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണവും, ഫോസിൽ ഇന്ധനങ്ങളുടെ അഭാവവുമൊക്കെ ഇത്തരം വാഹനങ്ങൾക്ക് പ്രചാരം നൽകാൻ കാരണമായിട്ടുണ്ട്..

 തുടക്കകാലത്ത് ഇലക്ട്രിക് വാഹനങ്ങളെ  ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകളും ആകുലതകളും ഉണ്ടായിരുന്നു

 ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യകാല വെല്ലുവിളികളിൽ  ഒന്നായിരുന്നു ഓരോ ചാർജിനും അവയുടെ പരിമിതമായ മൈല്ലേജ്, അതുപോലെ ചാർജിങ് സ്റ്റേഷനുകളുടെ അഭാവം, വാഹനങ്ങൾ തീ പിടിക്കുന്നതിനെ ചൊല്ലിയുള്ള പരാതികൾ അങ്ങനെ പല വെല്ലുവിളികളും ആദ്യകാലങ്ങളിൽ പല ഇലക്ട്രിക് വാഹന വിതരണക്കാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്..അതിനെയൊക്കെ അതിജീവിച്ചു ഇലക്ട്രിക് വാഹനങ്ങൾ ഇന്നു കുതിക്കുകയാണ്

ഇലക്ട്രിക് വാഹനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ,ബാറ്ററി ചാർജ് ചെയ്യുന്ന കുഞ്ഞൻ റേവ എന്ന കാർ ഉണ്ടാക്കിയ കൗതുകം ചെറുതല്ല. ആ കാർ പിന്നീട് മഹീന്ദ്രയുടെ കൈകളിൽ എത്തിയെങ്കിലും വലിയ ചലനം ഉണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. പക്ഷേ ഇന്നിപ്പോൾ ടാറ്റാ യും ഹുണ്ടയിയും തുടങ്ങി വൻകിട പ്രീമിയം കാർ കമ്പനികൾ വരെ ഇലക്ട്രിക് വാഹനങ്ങളുമായി വിപണിയിലേയ്ക്ക് കടന്നു വരുന്നു.. വിപണിയിൽ ചലനങ്ങൾ ഉണ്ടാകുകയും നിരത്തുകളിൽ ഇത്തരം വാഹനങ്ങൾ നിറയുകയും ചെയ്യുന്നു.. പൊതുഗതാഗത സംവിധാനങ്ങൾ വരെയും ഇലക്ട്രിക് ആകുന്ന കാഴ്ചയാണ് സമീപ കാലങ്ങളിൽ കാണാൻ കഴിയുന്നത്…

കുറഞ്ഞ കാർബൻ ഉദ്യമനവും കുറഞ്ഞ ചിലവും, കുറഞ്ഞ ശബ്ദ, പരിസ്ഥിതി മലിനീകരണവും ശാന്തവും സുഗമവുമായ ഡ്രൈവിങ് അനുഭവും ഒക്കെയും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ ആയിട്ടുണ്ട്..

 ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടിൽ ഇരുന്നു ചാർജ് ചെയ്യാനുള്ള അവസരവും കൂടി വന്നപ്പോൾ കൂടുതൽ മനുഷ്യർ ഇതിലേയ്ക് കടന്നു വന്നു

ഒരു ഉപകരണത്തിനും നൂറു ശതമാനം പൂർണത നൽകാൻ കഴിയില്ല, അതിനാൽ തന്നെയും ഇത്തരം വാഹനങ്ങൾക്കും അതിന്റേതായ പരിമിതികളുമുണ്ട്. ചാർജിങ് ചെയ്യുന്നതിന്റെ താമസം, ബാറ്ററിയുടെ വില, ദീർഘദൂര യാത്രയിലെ വെല്ലുവിളികൾ ഇതൊക്കെയും ഇലക്ട്രിക് വാഹനങ്ങളുടെ ബുദ്ധിമുട്ടുകൾ തന്നെയാണ്. എന്നിരുന്നാൽ പോലും വാഹന വിപണിയിലെ മാറ്റങ്ങൾ ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് പുതിയ മെച്ചപ്പെട്ട വാഹനങ്ങൾ നിരത്തിൽ ഇറക്കുമെന്നാണ് പ്രതീക്ഷ.പുത്തൻ  സാങ്കേതികവിദ്യയുടെ ഇക്കാലത്തു കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലും പ്രതീക്ഷിക്കാം.

2030 ഓടെ  പൊതുഗതാഗത്തിന്റെ നല്ലൊരു ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകും എന്നാണ് വിലയിരുത്തൽ. ഒരു പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ തുടക്കമാണ് ഇപ്പോൾ കാണുന്ന ഈ വിപ്ലവാത്മകമായ മാറ്റങ്ങളൊക്കെയും. ആഗോള താപനത്തിന്റെ തോതും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും ഒക്കെയും ഈ മാറ്റങ്ങളിലൂടെ ലോകത്തിനു കൈ വരും എന്നു തന്നെയാണ് പ്രതീക്ഷ.പ്രതീക്ഷകൾക്ക് കാലം മറുപടി പറയട്ടെ..