ഏഴാം വിശ്വാസ പ്രമാണം

posted in: Poem - Malayalam | 0

ഒന്ന്: കൂടെയുണ്ടെന്നതല്ല കൂടെയുണ്ടാവും എന്നയുറപ്പാണു കെട്ടുപാടുകളില്ലാത്ത ബന്ധങ്ങളുടെ വിശ്വാസപ്രമാണം. രണ്ട്: ഓടിയരികിലെത്താൻ, ഇനിയൊരവസരമില്ലെന്ന പോൽ പ്രണയിച്ചു തീർക്കാൻ, പിന്നെയതിന്റെ ഓർമ്മകളിൽ ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്ന ഭ്രാന്താണു പ്രണയം മൂന്ന്: സ്നേഹത്തിനായ് കാത്തിരുന്നു മരിച്ചുപോകുന്നൊരാത്മാവായ് ഞാൻ മാറുമെന്ന് തോന്നുന്നു. സ്നേഹിക്കാതിരിക്കാനൊട്ട് എനിക്ക് പറ്റുന്നുമില്ല നാല്: നീ കാരണം ബോൺസായ് ആയിപ്പോയ എന്റെ പ്രണയം വേരുകൾ ചുറ്റിപ്പിണഞ്ഞ് വീർപ്പുമുട്ടുന്നു. അഞ്ച്: … Continued

സമൂഹവ്യാപനം

posted in: Poem - Malayalam | 1

സമൂഹത്തിൽ ഒരുവൈറസ് വ്യാപിച്ചുവത്രേ. അതിൽപ്പിന്നെ മൂന്നു മാസം,മുഹൂർത്തം കുറിക്കാൻ ആരുംജ്യോത്സ്യനെത്തേടി പോവാതെയായി. ശീവേലിയില്ലേലുംദൈവം മരിക്കില്ലെന്ന് ഉറപ്പായി. ക്യൂ നിന്ന് കുപ്പി വാങ്ങീലേലുംജീവിക്കാൻ പറ്റുന്നുണ്ടെന്നായി. ജുമായും കുർബാനയും കൂടിയില്ലേലുംകുഴപ്പമില്ലെന്നായി.വ്രണപ്പെടാതെ അടങ്ങിയൊതുങ്ങി ഇരിക്കാനുംമതവികാരത്തിനാവുമെന്ന് ബോധ്യമായി. എങ്കിലും,ആശുപത്രിയിൽ നിന്നിറങ്ങുന്നവർനന്ദി മുടക്കാതെ കൊടുത്ത്ദൈവങ്ങൾ പട്ടിണികിടക്കേണ്ടി വരില്ലെന്ന്ഉറപ്പാക്കുന്നുണ്ട്; വേദങ്ങളിൽ നിന്നുംഒറ്റമൂലി ചികഞ്ഞെടുക്കാൻഇത് തീരുന്നവരെയെങ്കിലുംസമയം വേണമെന്നായി. പഞ്ചാരമിഠായി കഴിച്ചവരുടെ ലിസ്റ്റ്,ജീവൻ ബാക്കിയായവരിൽ നിന്നുംപിന്നീടുണ്ടാക്കാം. സ്ഥലത്തെ … Continued

സ്വസ്തി

posted in: Poem - Malayalam | 2

ഇനിയുമുണ്ട് പടവുകൾ കയറാൻനേർത്ത മഞ്ഞുമറ നീക്കിനടന്നകന്ന സ്വപ്നമേനിന്റെ കാൽച്ചുവട്ടിൽഎനിക്ക് സ്വസ്തിയേകുമോമോഹങ്ങളും തന്ന വാഗ്ദാനവുംഎന്തിനെന്ന് ഏതിനെന്ന് അറിയാതെപുലർകാല ഞാൻ കണ്ട സ്വപ്നങ്ങളുംമറഞ്ഞിരുന്ന സ്നേഹമറിയാൻഒരൊറ്റ നോട്ടത്തിൽ ദിവ്യലക്ഷണവുംപിന്തുടരുന്നെന്നും നിന്നെയാ മൗനങ്ങൾപൈതൃകത്തെപോലും പൈശാചികമാക്കിഭൂമിയിൽ നിന്നും വേരറ്റ സ്പന്ദനമായിഗ്രീഷ്മവും വസന്തവും എല്ലാം വേറിട്ട്എന്നും  നിനക്ക് സ്വസ്തിയേകട്ടെ ഞാൻ !! Name : Sumam GCompany Name : RR Donnelley You need … Continued

ഇനിയില്ല

posted in: Poem - Malayalam | 4

ഇനിയില്ല ഇനിയില്ല അതിനുള്ള കാലമെൻ- മനതാരിലാശയുണ്ടെങ്കിലും മാനവാ.. ഇനിയും പഠിച്ചില്ല , ഇനിയും പഠിച്ചില്ല ഇതുവരെയെൻ സ്‌നേഹപൂരവും കണ്ടില്ല ഇനിയും പഠിച്ചില്ല മാനുഷർ , ചോട്ടിലെ മേൽമണ്ണൊലിച്ചു പ്രളയമായ് തീർന്നിട്ടും ഇനിയും പഠിച്ചില്ല,കണ്ണിലെ നീർച്ചാലു- വറ്റിവരണ്ടു മൺകട്ടയായ് തീർന്നിട്ടും ഇനിയും പഠിച്ചില്ല നന്മകൾ പെയ്യുന്ന വന്മരങ്ങൾ പിഴുതാർത്തിയടക്കുമ്പോൾ ഇനിയും പഠിച്ചില്ല , കാർമേഘപടലങ്ങൾ ധൂമകൂപങ്ങൾക്കു പിന്നിൽ … Continued

നിണമണിഞ്ഞ മണ്ണ്

posted in: Poem - Malayalam | 62

മങ്ങിത്തുടങ്ങിയെൻനെറ്റി തൻ സിന്ദൂരംതാലി ചരടിൻ്റെകെട്ടുകൾ പൊട്ടുന്നു. മണ്ണാം എൻ മാറിൽതാലി ചാർത്തിയോർകർഷകർ , അവരിന്ന്തെരുവിൻെറ മാറിൽകിടന്നുറങ്ങുന്നു. മഴയിലും വെയിലിലുംകുടയായി നിന്നവർഇന്നി മഞ്ഞിൻ്റെ കൂരയിൽ വിറങ്ങലിക്കുന്നു അന്നെൻ്റെ ഉദരത്തിൽവിത്തെറിഞ്ഞോർഇന്നെൻ്റെ മാറിൽഎരിഞ്ഞടങ്ങുന്നുചിതയായി എരിഞ്ഞടങ്ങുന്നു അവർ വിതച്ച വിയർപ്പു കൊണ്ട്കൊയ്ത കൊയ്ത്ത് കൊണ്ട്അന്നമുണ്ട നിങ്ങൾ ഇന്ന്വഴിയിൽ തടയുന്നോലാത്തികൾ വീശുന്നോ തടയുന്ന തൊപ്പിക്കുംപുഞ്ചിരിതന്നവർഓങ്ങിയ ലാത്തിക്കുംഅന്നം നിറച്ചവർ പേമാരി തൻ മുന്നിൽപതറി നിൽക്കാത്തവർഅരുണൻ്റെ … Continued

ചില്ല്

posted in: Poem - Malayalam | 0

പ്രണയം തേടിവിഷം തീണ്ടിയവൾകുറ്റാക്കൂരിരുട്ടിൽതനിച്ചായവൾ അമ്മയാണവൾഹാ! തന്നരുമയാംപിഞ്ചുമാതൃത്വംകാട്ടിലെറിഞ്ഞവൾ താങ്ങാത്ത ചുമടുകൾപേറി നടന്നുമനസ്സിന്റെ താളംമറന്നവൾ താലോലിക്കാൻകൊതിച്ച കരങ്ങളിൽചോരക്കറകൾപുരണ്ടതിൽ പിന്നെ പ്രജ്ഞനശിച്ചവൾപുലമ്പിയേതോപാഴ്കളിപ്പാട്ടംവീണുടഞ്ഞ കഥ! Name:  Deepa N Company name : Zyxware Technologies Pvt. Ltd You need to login in order to like this post: click here

തണലേകാം

posted in: Poem - Malayalam | 1

നിറയുന്ന പുഴവറ്റിയൊഴുകുന്ന വഴികളിൽ മണൽമാത്രമാണിന്നു കാണാൻ.. ഒരുകാലമീവഴികളെത്രയോ ജീവിത ച്ചൂടായിരുന്നെന്നറിഞ്ഞോ? ഈ മൺപരപ്പുകളിലെത്രയോദ്ധാക്കൾ തൻ ജീവരക്തം വീണു ചിന്നീ.. ഈ ജലത്തിന്നോളമെത്രയാത്മാക്കൾതൻ അസ്ഥിഭസ്മം ചുമന്നെന്നോ? ഈ നദികളെത്രയോ ജലകേളികൾക്കിടം നൽകുന്ന കളിയോർമയായീ.. ഈ ഗർഭപാത്രത്തിലെത്രയോ കവിതകൾ ജീവൻതുടിച്ചു പിറന്നു. ത്ലാവർഷമില്ലിടവപ്പാതിയില്ലിന്നു പുഴ വെറും വഴിമാത്രമായീ.. കത്തിജ്വലിക്കുന്നു സൂര്യനാകൺകളിൽ തീക്കട്ടകൾതിളങ്ങുന്നൂ. സഹ്യൻറ്റെ നെഞ്ചിലെ പാറകൾ പൊട്ടുന്നു കാടുകൾ വെട്ടിമാറ്റുന്നൂ.. … Continued

ഇന്ന് രൊക്കം നാളെ കടം

posted in: Poem - Malayalam | 0

കടം വാങ്ങാൻ വന്നവന്റെ കുടിലിലാണ് എന്റെ താമസം കണക്ക് ചോദിക്കാൻ വന്നവൻ എന്റെ പറ്റ് ബുക്ക് എഴുതുന്നു കൂലി ചോദിച്ചവന് വരമ്പത്ത് തന്നെ കിട്ടി കാണം വിറ്റവന് ഓണത്തിന് ഒരു ഉരുള അടിയാധാരം പണയം തന്നവന് അടിമപ്പണി കിടപ്പാടം വിറ്റവന് കടപ്പത്രം പാട്ടകൃഷിക്കാരന് ആത്മഹത്യാക്കുറിപ്പ് കണാരന്റെ ചായക്കടയിൽ കടത്തിന് ഒരു ആമുഖം പഴയ മർഫി റേഡിയോയിൽ സഖാവിന്റെ മൈതാനപ്രസംഗം ചില്ലലമാരയിൽ എണ്ണപ്പലഹാരത്തോടൊപ്പം പഴകുന്നുണ്ട് വൈരുദ്ധ്യാത്മക ഭൗതിക വാദം Name : Hrishikesh Shashi Company Name : Speridian You need to login in order to like this post: click … Continued

ഒരു ലോക്ക്ഡൌൺ കാലം

posted in: Poem - Malayalam | 0

പ്രതീക്ഷയുടെ ചിറകുകൾ അറുക്കപ്പെട്ട് ഞാനകത്തും സ്വച്ഛന്ദമായ് കിവി പക്ഷി പുറത്തും വിഹരിക്കുന്ന കാലം, തിരിച്ചുപോക്കുകൾ എല്ലാം ചെന്നവസാനിക്കുന്നത് നിന്നിലായിരുന്നു തണുപ്പ് അസ്ഥികളെ തൊട്ടുതുടങ്ങുമ്പോൾ ഞാൻ ആ മഴയത്തു നിന്നെ ചുംബിച്ചതോർക്കുന്നു നിന്റെ ആദരത്തിന്റെ ചൂടിൽ ആ മഴ മുഴുവനും ഞാൻ അനുഭവിച്ചതോർക്കുന്നു നിന്റെ നീണ്ട മുടിയിടകളിലൂടെ ഭൂമിയിൽ പതിച്ചൊരു ജാലകണമാകാൻ ഞാൻ കൊതിച്ചു മരണം കുമ്മാട്ടിയാടുമ്പോഴും…. … Continued

ഒരുദിനം കൂടി:

posted in: Poem - Malayalam | 0

പതിവുപോൽ, ഒരുദിനം കൂടി തോളിലൊരു മാറാപ്പുമായി രാത്രി കടന്നിന്നെത്തുന്നു. സുതാര്യ രഹസ്യങ്ങളൊക്കെയും ഭാണ്ഡം കുടഞ്ഞിടുന്നു. നെറ്റിമേൽ ഇറ്റിയ നീർത്തുള്ളികൾ – വിയർപ്പുതുള്ളികൾ ഒപ്പുന്നു പ്രഭാതം. നീട്ടിയ ചായയിൽ ഒരു കർഷകൻ്റെ ജഡം. അവൻ വിതച്ച മണ്ണിൻ്റെ മാറിൽ മുഖമറയില്ലാതെ ചേതനയറ്റു കിടക്കുന്നു. മണ്ണിൽ പൊന്നുവിളയിച്ചവൻ്റെ എല്ലുകൾ എണ്ണിപെറുക്കാം കടങ്ങൾ കൂട്ടി കഥ പറയാം എന്നിട്ടും പഠിച്ചില്ലയത്രേ! … Continued

എൻ ഹൃദയം

posted in: Poem - Malayalam | 0

എൻ ഹൃദയം മൂകമായ്‌ നിന്നെ തിരയുന്നു നിൻ പ്രണയം പുതുമയായ്‌ എന്നെ തഴുകുമ്പോൾ. ഞാൻ മൂളും ഈണങ്ങളിൽ നിൻ സ്വപ്നം തൂകുന്നു ഞാൻ നിൻ സ്നേഹം അറിയുന്നു ഞാൻ. എൻ ഹൃദയം മൂകമായ്‌ നിന്നെ തിരയുന്നു നിൻ പ്രണയം പുതുമയായ്‌ എന്നെ തഴുകുമ്പോൾ. ആരുമാരും അറിയാതെ ആർദ്രമായ മിഴിയോടെ മൗനമേഘമായ്‌ നീ എങ്ങോ പോയി മറഞ്ഞു. … Continued

ജനാധിപത്യത്തിലെ മാന്യന്മാർ!

posted in: Poem - Malayalam | 3

ചിതാഭസ്മം തിളപ്പിച്ചു കുടിക്കുന്നോരഘോരിക്കും  കിടപ്പാടം കൊതിപ്പിക്കാൻ കഴിവുള്ളൊരിവർ, മാന്യർ. കിടക്കാനായ് വിളിച്ചിട്ടു  കഴപ്പൊക്കെ കഴിയുമ്പോൾ  തുണിയൂരി പ്രദർശിപ്പി- ചതുവിൽക്കുന്നവർ, മാന്യർ. വെളിച്ചത്തെ വകമാറ്റി  നിനക്കൊന്നുമെനിക്കൊന്നും, അതിൽ സ്വല്പം നിറം ചാർത്തി  ചൊടിപ്പിക്കുന്നതും, മാന്യർ. നിലം വെട്ടി തരിശ്ശാക്കി, നിരത്തുമ്മേൽ കുളം തോണ്ടി, തിരക്കിൽ ചിരിയും പേറി  കുരയ്ക്കുന്നോരിവർ, മാന്യർ. ദഹിക്കത്തൊരഴുക്കെല്ലാം വയറ്റിൽ പുഴുക്കളായി- പ്പടർന്നോരാ മലം … Continued

വിഷാദമൊഴിയട്ടെ

posted in: Poem - Malayalam | 2

നിറയാതെയുഴലുന്ന മനസ്സുംനിറഞ്ഞൊഴുകിയിടയിലാ മിഴിയുംനിൻ നിതാന്ത തോഴരായിരുളുംനിരവധി ചിന്തകളും നിലയില്ല നിൽക്കുവാനെന്നു തോന്നും-നിമിഷമോർക്കുക നിന്നുണ്മകളെനിന്റെ ഉണ്മകൾ നിനക്കന്യമോനിനക്കുള്ളതെന്തെന്നോർമ്മവേണം നിൻ വിസ്മൃതിയിലാണ്ട നല്ല നാളുകൾനല്ല നാളുകളിനിയും വരുമതുവരെനിറക്കുക മനസിലോർമ്മകളെനിറമുള്ളവയെ മാത്രം തീരത്ത് തിരകളെ നോക്കിയിരിക്കണംവെറുതെ മനസ്സിനെ ശൂന്യമാക്കിനോവുകളെ വിസ്മരിക്കുവോളംനിറക്കണമലകളുടെ ശബ്ദമുള്ളിൽ ഇരുളിലുയരുന്ന പൗർണ്ണമിയിൽതെളിയും വഴികളെത്തേടണംഇരുളുള്ളിലെന്നറിയുക,വെളിച്ചം നല്ല ചിന്തകളെന്നറിയുകരണ്ടും നിനക്കന്യമല്ലനിനക്കു വഴികാട്ടിയായുള്ളിലെചെറു ശബ്ദമുയരട്ടെപ്രതീക്ഷ ചിലന്തിവല പോലെനേർത്തതെങ്കിലും ബലമുള്ളത്ആകയാൽ പ്രതീക്ഷകൾ കൊണ്ട്ചിന്തകളെ … Continued

മെഴുകുതിരിക്കുറ്റികൾ

posted in: Poem - Malayalam | 0

ഇടയ്ക്കൊക്കെ,ഇരുട്ടിൽപ്പൂണ്ടുറങ്ങിക്കിടക്കുന്ന മനസ്സിന്റെ നിലവറയാഴങ്ങളിലേയ്ക്ക് പതിയെ ഇറങ്ങിച്ചെല്ലണം പതിവില്ലാത്ത ആളനക്കത്തിൽ, ദീർഘസുഷുപ്തിയിൽ നിന്നു ഭയന്നുണർന്ന് – പുറപ്പെട്ട നരച്ചികിടിൻകൂട്ടം കണക്കെ കുറേ ഓർമകളുംമാറാല നിറഞ്ഞ ബോധയിരുട്ടറകളും താണ്ടിച്ചെല്ലുമ്പോൾ,ഇരുണ്ട കോണുകളിലൊന്നിൽനിന്ന് അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാം ചെവി വട്ടംപിടിച്ച് വീണ്ടും നടന്നാൽ, മുട്ടിന്മേൽ മുഖം താഴ്ത്തി, കുനിഞ്ഞൊറ്റയ്ക്കിരുന്നു കരയുന്ന,മെഴുകിൽത്തീർത്തൊരു മനുഷ്യക്കോലം കാണാം അടുത്തു ചെന്ന്, തലമുടി പതുക്കെത്തഴുകി, മുഖമുയർത്തി,ഇരുട്ട് ഗർത്തം … Continued

സ്നേഹാമൃതം

posted in: Poem - Malayalam | 0

ഓർമ്മയുണ്ടോ നിനക്കോർമ്മയുണ്ടോ ഇന്നിൻറെ വേറിട്ട സ്‌പന്ദനങ്ങൾ എൻറെ ഹൃദയത്തിനുള്ളിലെ നാമ്പുകളോ ഓർത്തിരിക്കാം, അവ കേട്ടിരിക്കാം. മറന്നുവോ ഞാനീ ഹൃത്തകത്തിൽ അരുമയോടോർക്കേണ്ട സ്‌പന്ദനങ്ങൾ നീയുണ്ടെനിക്കെൻറെ ജീവിതത്തിൽ സുഖദുഃഖ സമ്മിശ്രകാലങ്ങളിൽ. ഹൃത്തിനകത്തെ പുസ്‌തകത്തിൽ അവ മയിൽ‌പ്പീലി തൂവൽ പോലായിരുന്നു മറന്നു പോയ്, ഞാൻ അറിഞ്ഞതില്ല ഉള്ളിന്റെ ഉള്ളിലെ ൠതുമന്ത്രണം. അറിയാത്ത കഥകൾ ചേർത്തുവച്ചു നിന്നെ കുറിച്ചൊരു മൗനരാഗം ഉള്ളിലെ … Continued

ഭൂമിയുടെ ആഴത്തിലേക്ക് ചെന്നാൽ

posted in: Poem - Malayalam | 0

ഭൂമി കുഴിച്ചു ചെല്ലുമ്പോൾ ആദ്യം കിട്ടുന്നത്,കഴിഞ്ഞ മാസം വലിച്ചെറിഞ്ഞ ഒഴിഞ്ഞ മരുന്ന് കുപ്പികൾ ആവും,പിന്നെ ഓർക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പഴയ ചില പരിചയക്കാരുടെ പേരുകൾ,മേൽമണ്ണ് നീക്കിയപ്പോൾ പുറത്ത് വന്ന വയൽ തുടുപ്പുകൾ. ഇനിയും കുഴിച്ചാൽ,വീട് കെട്ടാൻ വേണ്ടി വാങ്ങി വെച്ച ബാക്കി വന്ന സിമൻ്റ് ചാക്കുകൾ,ഒറ്റക്കായപ്പോൾ വായിക്കാൻ വാങ്ങി വെച്ച പുസ്തകങ്ങൾ,കുഴിക്കകത്ത് വേരുകൾക്കിടയിലൂടെ ഒലിച്ചിറങ്ങി വന്ന … Continued

അഴുക്ക് പിടിച്ചൊര് രാത്രിയുടെ ഓർമ്മ…

posted in: Poem - Malayalam | 1

ഇടയ്ക്കെപ്പോഴോ , പ്രകാശം കരിന്തിരി കെട്ടണഞ്ഞു പോയൊരു,ആകാശം മാത്രമുണ്ട് ബാക്കി ..നിലാവിന് പോലും വേണ്ടാത്ത –തണുത്തുറഞ്ഞ പുഴുക്കുത്തു പിടിച്ച ഒരാകാശം!പകലിന്റെ ഓർമ്മയിൽ പരന്നൊഴുകാൻ തുടങ്ങിയ,മേഘക്കീറ് ഇരുട്ടിൻ ഓരത്തു കട്ട പിടിച്ചു കിടന്നു. അഴുക്കു പിടിച്ചൊരു ഭൂമിയുടെ പ്രതിഫലനം പോലെ … നിയോൺ ബൾബിന്റെ വെട്ടത്തിൽ ,സെൽഫിയെടുത്തു ചത്തവന്റെ പ്രേതം,വഴിവക്കത്ത് ഇരുട്ടും നോക്കിയിരുന്നു .അരക്കാതം വട്ടത്തിൽ പേ … Continued

അറിയുന്നു ഞാൻ നിന്നെ

posted in: Poem - Malayalam | 17

തന്നിരുന്നീല ഒന്നു മേകഴിഞ്ഞു പോയ ഇന്നലെ കൾ ….കരുതുന്നീല ഒന്നു മേവരാനിരിക്കുന്ന നാളെകൾ …..തിരിച്ചറിവിന്റെ ഇന്നുകൾതനിച്ചറിയുന്നു നമ്മൾ ….മറന്നേക്കൂ അപ്രിയസത്യങ്ങൾതുറന്നേക്കൂ ഒരു വേള മിഴികൾ ….കാത്തുനില്പതില്ല സമയം വെറുതെകാണാതിരിക്കവേണ്ട ഒന്നു മേ ..മഞ്ഞു പൊഴിയുമീ കുളിർ രാവിൽനിലാവു പെയ്യുമീ യാമങ്ങളിൽ …കുറിച്ചോട്ടെ ഞാൻ ചിലതുതനിച്ചറിയുമീ നിമിഷങ്ങളിൽ……………..………………….മിഴികൾ തൻസ്ഫടിക കണങ്ങളിൽമഴവിൽ തീർക്കുന്നുവോ ..അറിയുന്നുവോ നിലാവേ നീ നിന്നെ … Continued

പുഞ്ചിരി

posted in: Poem - Malayalam | 0

നമുക്ക് അന്യോന്യംപുഞ്ചിരികൾ കടമായി നൽകാംവിഷാദ ശരങ്ങളേറ്റമുറിവുകളിൽ പുഞ്ചിരികൾപകർന്നു നൽകാം വിഷാദ മേഘങ്ങൾ ഒന്നായിപെയ്തൊഴിയാവേഓടി മറഞ്ഞവർക്കൊപ്പംഒരു പുഞ്ചിരിയുംഒലിച്ചു പോയിഈ പേമാരിയിൽഅതിജീവിക്കാൻഒരു പുഞ്ചിരി മാത്രമേകുക മറച്ച മുഖങ്ങൾക്കു മറവിൽഹൃദയങ്ങളെ അന്യോന്യംകൊരുത്തിടാൻകണ്ണുകളാലെ ഒരുപുഞ്ചിരിയേകുക അകലെയാണ് ശരീരമെങ്കിലുംഅകന്നു പോകാതോരോസ്നേഹ തുടിപ്പുകൾഎന്നോർത്തിടുവാൻപുഞ്ചിരികൾ കടമായി നൽകുക ഇരുണ്ടൊരീ മഴ കാലത്തിനപ്പുറംപുലരി പൂക്കുന്നിടത്തു ഞാൻതെല്ലുമേ മടിക്കാതെതിരികെ നൽകിടാം ജീവിച്ചിരികയാണെന്നുഓർക്കുവാനെങ്കിലുംചെറു പുഞ്ചിരി മാത്രംകടമായി നൽകുക Name : … Continued

കാലം ബാക്കിവെച്ച കടങ്കഥ

posted in: Poem - Malayalam | 14

ഇതിവൃത്തം ============ കാലം കടന്നു പോകുന്നതനുസരിച്ചു നമുക്ക് ശൈശവം ബാല്യം കൗമാരം എന്നിങ്ങനെ അവസ്ഥകളിലൂടെ കടന്നു പോകേണ്ടതുണ്ട്,എത്ര ശ്രമിച്ചാലും ഒരിക്കലും നമുക്ക് അത് പിടിച്ചു നിർത്താൻ സാധിക്കില്ല. നമുക്ക് എല്ലാവർക്കും നമ്മുടെ കൗമാര കാലത്തോട് ഒരു വല്ലാത്ത പ്രണയം ആണ്,എപ്പോഴും തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന കാലഘട്ടം.ഈ ഒരു സത്യം ഉൾക്കൊണ്ട് കൗമാരത്തിന്റെയും ശരീരത്തിന്റെയും തമ്മിൽ ഉള്ള … Continued

ചിരിക്കുന്ന യന്ത്രം

posted in: Poem - Malayalam | 0

ഈഭൂമീടെ സ്പന്ദനം കണക്കിലാഎന്ന് ചൊല്ലിക്കൊടുത്തു നാം കുരുന്നുകൾക്ക്തോളിൽ മാറാപ്പും ഏറ്റി അവർ കയറി ചെന്നുഗണിതം പഠിക്കാൻഗുണനം ഹരണംപൈതഗോറസ് തിയറംഹൈഡ്രജൻ നൈട്രജൻക്രോമോസോം ഈസ്ട്രജൻഎക്സ് ഉം വൈയും കണ്ടു പിടിച്ച്സമയം പോയപ്പോള്‍നേരെ പാഞ്ഞു ട്യുഷന്ലോസ് ഓഫ് മോഷൻ പഠിക്കാൻഒടുവിൽ വീട്ടിൽ എത്തിയാൽദേ വരുന്നു ഹോംവർക്ക്ഞായറാഴ്‌ച കിടന്നുറങ്ങാൻ പറ്റില്ലഅന്നുണ്ട് ഡാൻസും പാട്ടും പെയിന്റിങ്ങുംഅങ്ങനെ 5 8 ആണ്ട് പോയി മറഞ്ഞുട്യുഷന് … Continued

തെരുവിലെ നാടകങ്ങൾ

posted in: Poem - Malayalam | 1

ഇരുകൈകളാൽ കച്ചറയ്ക്കുസമം വലിച്ചെറിയും പിഞ്ചുമനംതെരുവിലെ ചപ്പുചവറുകൾമാറോട് ചേർത്തുറങ്ങി.വിയർപ്പിൻ നാറ്റം പൂശിക്കീറിയവസ്ത്രമണിഞ്ഞു ഊളി നഖങ്ങൾപൊട്ടിച്ചിരിയാലെ ചാട്ടവാറാൽകുഞ്ഞിൻ ഉറക്കം കെടുത്തി.വിശപ്പിൻ തീനാളത്തിൽ എരിയുംപിഞ്ചുകരങ്ങളാൽ എച്ചിൽവലിച്ചെറിയുമ്പോൾ ആർത്തിയോടെതിന്നുന്ന പട്ടിയെ മാറ്റിഭക്ഷിക്കും പിഞ്ചുകരങ്ങൾ.കൈവളരുമ്പോഴും കാൽവളരുമ്പോഴുംആയിരം രാക്ഷസകണ്ണുകൾ അവളുടെ മെയ്‌മാത്രം ശ്രദ്ധിച്ചു.കിടപ്പറയിൽ തൻ മെയ് കാഴ്ച വയ്ക്കാനുള്ള കള്ളിൻ സ്വരംതൻ കാതിൽ മിന്നൽ വിള്ളലേറ്റു.കഴുകന്മാർ അവളെ റാഞ്ചാൻശ്രമിച്ചപ്പോഴും തൻ മനസ്സ് തളർന്നില്ല.പക്ഷേ! വിധി … Continued

കാത്തിരിപ്പ്

posted in: Poem - Malayalam | 13

ഞാനും നീയും നമ്മളുംഅവനും നീയും നിങ്ങളുംഅങ്ങനെ എല്ലോരും ഇന്നിങ്ങനെമുഖം മൂടികൾക്ക് കീഴെനെടുവീർപ്പോതുകുമ്മി നേരം ചിന്തകളിൽ നാളെയെക്കുറിച്ചുള്ള-ആശങ്ക മാത്രംകൺമുന്നിലോ കൺനിറയും –കാഴ്ചകൾ മാത്രം ആശ്വാസമേകുന്ന കേൾവിക്ക് വേണ്ടിനാമെത്രനാൾ ഇങ്ങനെകളിക്കൂട്ടരോടൊത്ത് ഉല്ലസിക്കാതെസ്നേഹം പങ്കിടാതെഎങ്കിലും നാമീ മഹാമാരിപിന്നിടും പോറലുകളില്ലാതെ വിരിയുമോ പുതു പുലരിനമുക്കായി –മഹാ മാരീ ഇല്ലാതെമടങ്ങുമോ പഴകാലത്തിലേക്ക്ഒരുമിക്കുമോ മാനുഷർമുഖം മൂടിഇല്ലാതെ ഒരുങ്ങാം ഒന്നായി കവചങ്ങൾ തീർക്കാംനല്ലൊരു നാളേക്കായി കാത്തിരിക്കാം … Continued

വരമീമരം

posted in: Poem - Malayalam | 0

തരു, നിൻ്റെ  രക്ഷകർ ഞങ്ങൾ, പറയുന്നു,നിൻ നാശമേകുന്നൊരാപത്തുകൾപകരുന്നിതാ പാഠം പലവിധമങ്ങനെമരമൊരു വരമെന്ന സത്യതത്ത്വം. നിൻ്റെ തുകൽ ചീന്തിയുള്ളൊരാകടലാസിൽ, രക്ഷക്കായ്,എഴുതുന്നു കവിതകൾ നിനക്കു വേണ്ടി നിൻ്റെ കട വെട്ടിയുള്ളൊരാമേശക്കിരുവശ ചർച്ച,കൂട്ടുന്നു മുറവിളി നിനക്കു വേണ്ടി നിൻ വിരലറുത്തുത്തീർത്തൊരാതീക്കൊള്ളിയാൽ, ഞങ്ങൾ,കത്തിച്ചു കോലങ്ങൾ നിനക്കു വേണ്ടി നിൻ്റെ തുടകീറിയുണ്ടാക്കിപെട്ടിയൊന്നിൽ, ഭദ്രം,കരുതുന്നു പണമതു നിനക്കു വേണ്ടി നടുക നടുക വൃക്ഷത്തൈകൾഅവ നിങ്ങളുടെ … Continued

ഒരിക്കൽ കൂടി ….!!

posted in: Poem - Malayalam | 0

നിന്റെ വിയർപ്പുതുള്ളികളിലൂടരിച്ചിറങ്ങിയ പ്രണയം നുകർ-ന്നൊരു രാത്രി കൂടി എനിക്കീ മാറിൽ മയങ്ങണം.ഒരു നേർത്ത നിശ്വാസത്തിന്റെ ഗന്ധമായെന്റെപിന്കഴുത്തിലൂടിഴുകി ചേരണം നീ ….! ആത്മാവ് മുറ്റിക്കിടക്കുന്ന തനുവിലോരോ-അണുവും രോമകൂപങ്ങളാൽ നൃത്തമാടണംപരസ്പരം നാം നുണഞ്ഞു തീർത്ത ചഷകങ്ങളിലെല്ലാംഇനിയും ബാക്കി വച്ച മധുരിക്കുന്ന വീഞ്ഞിന്റെ ഗന്ധം നിറയണം . ഒരു വാക്കു പോലും പെയ്തു തോരാതെ ഉരുകി-യൊലിച്ചു പോയൊരാത്മാവിന്റെ സ്പന്ദനമാകണം…ഇണചേർന്ന് കൊതിതീരാത്ത … Continued

കൊറോണ

posted in: Poem - Malayalam | 1

അനന്തമാം ലോകത്തിനൊരുകോണിൽപടർന്നോരാ വ്യാധി ഒരു തീഗോളമായ്ഒടുക്കുവാൻ ഒരുങ്ങി മാനവരാശിയെകാർന്നു തിന്നുന്ന രക്തരക്ഷസ്സായിഒരുക്കാം നമുക്കൊരു ശരശയ്യതടുക്കാം കൊറോണ എന്ന മഹാവിപത്തിനെധരിക്കാം പടച്ചട്ട സുരക്ഷയ്ക്കായിത്യജിക്കാം ഒത്തുചേരലുംകൊടുക്കാം ആദരവ് കാവൽമാലാഖാമാർക്ശീലമാക്കാം വ്യക്തി ശുചിത്വവുംസജ്ജമാകാം എന്തും നേരിടാനായികഴിയാം നമ്മുടെ ഗൃഹത്തിൽസഹജീവികളുടെ നന്മയ്ക്കായി ആഘോഷമാക്കാം ഓരോ ദിനവും Name : Jisha T Lakshmi Company Name : QuEST Global Technopark … Continued

എന്‍റെ വഴി

posted in: Poem - Malayalam | 0

വഴിയിൽ ഞാനിന്നു തനിച്ചാണ്ഇരുൾ നിറഞ്ഞ , ദുര്‍ഗടം പിടിച്ച വഴി കൂടെ കൂടിയവർക്കു വഴി തെറ്റിയതോ ?അതോ അവർ സ്വയം വഴി മാറി നടന്നതോ? ഞാൻ നടന്നു തുടങ്ങുകയാണ്…പൂർണ മനസോടെയാണ് നടത്തം… വഴിയിലെ തളർച്ചയിൽ നിറയുന്നീ കണ്ണ്വഴിയിലെ കാൽവെയ്‌പ്പിൽ നിറയുന്നീ മനസ്സ് അപൂര്ണതയുടെ മുഖത്തോടെയാണീ നടത്തംപൂര്ണതയുടെ വെളിച്ചത്തിലേക്കാണീ നടത്തം ആരെയും പ്രീതിപ്പെടുത്താനല്ല ഈ നടത്തംആരെയും മുറിവേല്പിക്കാനുമല്ല … Continued

***** നോവ് *****

posted in: Poem - Malayalam | 108

രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെനോവിന്റെ കടലാം തിരകളെപ്പോലെ…മനസ്സിന്റെ വേദനകളെ നീ അറിഞ്ഞുവോ,അതോ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നോ ഭവിപ്പൂ?രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെനോവിന്റെ കടലാം തിരകളെപ്പോലെ… പിന്നിട്ട വഴികളിലെല്ലാം തിരഞ്ഞു ഞാൻമുന്നിലെ വഴികളോ നീ മറന്നേക്കരുതൊട്ടും!തീരവും തിരകളും പോലെ നാം അലഞ്ഞുതമ്മിൽ തമ്മിൽ തീരാവേദനകൾ മാത്രമായി. രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെനോവിന്റെ കടലാം തിരകളെപ്പോലെ… നിൻ കണ്ണുനീർപ്പൂവിനെ … Continued

പ്രണയകഷായം

posted in: Poem - Malayalam | 0

പരബ്രഹ്മം അല്ലാഹു കർത്താവ് എന്നീ പേരുകളിൽ വിളിക്കുന്നു ജനം. ഗോഡ് ഖുദാ കടവുൾ എന്നീ പേരുകളിലും ദൈവം തിമിർത്താടുന്നു. എന്നാലോർത്തു നോക്കൂ. സാത്താന് അധികം പേരുകളില്ല. എന്നാലുമവൻ ഇരുട്ടിൽ വാഴുന്നു. ഉറക്കത്തിൽ ദു:സ്വപ്നമായി. നിരാശാനിമിഷങ്ങളിൽ വിഷാദരോഗമായി. സാഹോദര്യത്തിൽ വർഗീയപിരിമുറുക്കമായി. പ്രണയിയുടെ ഒരിറ്റ് പ്രണയം മതി ചെകുത്താനെ ജീവിതകാലം മുഴുവനും അകറ്റിനിർത്താൻ. Name : Shine Shoukkathali … Continued

അവളിലേക്ക്…

posted in: Poem - Malayalam | 10

ഓരോ ഇടവേളകളിലും ഒരു യാത്ര പോണംനീയായ മരത്തിന്റെ ശാഖയിൽ ഊർന്നിറങ്ങിയ മഴത്തുള്ളികൾക്കൊപ്പംനിന്നിലാഴ്ന്നിറങ്ങിയ വേരുകളിലേക്കു..മണ്ണിനോടിണചേർന്നു കിടക്കുന്ന നിന്റെ ഇന്നലകളിലേക്കു…നിന്റെ ആത്മാവിലേക്ക്…നീ മരിച്ചു പോയെന്നു പറയുന്നവരോടു നീ പറയണം…ഈ പച്ച ഹൃദയം ഇപ്പോഴും തുടിക്കുന്നുണ്ടെന്ന്..ഇന്നലെയുടെ തണുപ്പിൽ മഴത്തുള്ളികളോടൊപ്പം അതങ്ങനെ-ഇഴ പിരിഞ്ഞു കിടക്കുകയാണെണ്.. Name : ATHIRA T V Company Name : Paranoia Systems International Pvt.Ltd … Continued

പെരുന്നാൾക്കോടി

posted in: Poem - Malayalam | 5

പെരുന്നാളാണു്പുത്തനുടുപ്പ് എടുക്കണംഅതാണല്ലോ നാട്ടുനടപ്പ്!അങ്ങനെ ഉടുപ്പെടുക്കാനിറങ്ങിഉപ്പ: ഒത്തിരി കട നിരങ്ങണ്ടഞാൻ: മ്മ്ഉമ്മ: നീ നിൻ്റെ ഇഷ്ടത്തിന് എടുത്താ മതിഞാൻ: മ്മ്കടക്കാരൻ: ഇതെടുത്തോ മോനേ ചേരുംഞാൻ: കളറിഷ്ടായില്ല ഒരു നിശബ്ദതഇരുട്ട്ഇറങ്ങി അടുത്ത കടയിലേറിഉമ്മ എന്നെ നോക്കിവാപ്പ ഒന്ന് തുറിച്ച് നോക്കികരിങ്കല്ലിനുണ്ടോ അനക്കംഞാൻ: ഡിസൈൻ പോരാമൂന്നാൻ കട കേറിഉമ്മ: ഇനി നിൻ്റെയിഷ്ടം നോക്കണില്ലഞാൻ: അപ്പോ എനിക്കല്ലേ കോടി? വാപ്പ: ഇഷ്ടായാലുമില്ലേലും … Continued

നഷ്ടസ്വപ്നം

posted in: Poem - Malayalam | 0

അന്നൊരാപ്പുഴയുടെ തീരത്തുനിന്നു   ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും  അവളെകുറിച്ചുള്ളതായിരുന്നു.  എന്റെ കണ്ണീരുപ്പുകളത്രയും  മറ്റാരും കാണാതെയാപ്പുഴയി- ലൊഴുക്കിത്തുടങ്ങിയ നാൾ മുതൽ  ഞാനുമാപ്പുഴയും നല്ല ചങ്ങാതിമാരായിച്ചമഞ്ഞു.  അവളക്കായി പിന്നാലെ ദാഹിച്ചു നടന്നലഞ്ഞപ്പോഴൊക്കെയും ഞാനെന്നെ മറന്നു , പുഴയെ മറന്നു,  മറ്റെല്ലാം മറന്നു.  ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ ആരുമേ കൂടെയില്ലെന്നറിഞ്ഞ്  തിരികെ നടന്നപ്പോളാ- പ്പുഴയുമെങ്ങോപ്പോയി മറഞ്ഞിരുന്നു.  എനിക്കായി കൂട്ടിയിട്ട  മണൽത്തരികൾ മാത്രം ബാക്കി … Continued

അതിജീവനം

posted in: Poem - Malayalam | 1

സന്ധ്യയ്ക്കു ചേക്കേറും കിളിയെന്നപോൽ  നീയും ഒരുദിനം നിൻ വീടണഞ്ഞു  മായ ചങ്ങലയാൽ തളയ്ക്കപ്പെട്ടു  ഇന്നിതുവരെയും മോചിക്കപ്പെടാതെ….. ഇത് നിനക്കേകും തിരിച്ചറിവ്,  തനിക്കുമീതെ പരുന്തും പറക്കില്ലെന്നുള്ളൊരു  അഹന്തനീക്കാനും  തൻ്റെ പരിധികളാൽ ഈ ലോകത്തെ  കയ്യിലാക്കാൻ കഴിയില്ലെന്നും  ഈ നൈമിഷികജീവിതത്തിനപ്പുറത്തേക്ക് വെട്ടിപ്പിടിക്കാൻ  തുനിയുന്നതെന്തും ഞൊടിയിടയിൽ പൊലിഞ്ഞുപോകാമെന്നും സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് ഊട്ടിയുറപ്പിക്കാനും  ഒരു കീടാണു നൽകിയ പാഠം. പേമാരികണക്കെ താണ്ഡവമാടുമീ … Continued

അതിജീവനം

posted in: Poem - Malayalam | 0

പേടി സ്വപ്നം പോലെ വേട്ടയാടുന്ന പത്രവാർത്തകൾ, സ്വാതന്ത്രം  നഷ്ടപ്പെട്ട  യൗവ്വനങ്ങൾതളം കെട്ടിനിൽക്കുന്ന ഏകാന്തത തൊഴിൽ നഷ്ടപ്പെട്ടതിന്റെ രോഷം പട്ടിണിയുടെ ദിനരാത്രങ്ങൾകൂട്ടിലകപ്പെട്ട കിളികളെപ്പോലെ ഒരു ജനത,  കല്ലും മുള്ളും നിറഞ്ഞ ഇടവഴികൾ പരിഹാസം കലർന്ന വാക്കുകൾഅസഹ്യമായ തുറിച്ചുനോട്ടങ്ങൾചൂടേറിയ ഹൃദയമിടിപ്പുകൾഎവിടെനിന്നോ പകർന്നുകിട്ടിയ പകർച്ചവ്യാധിയുമായി  അവർ, ഈ കാലവും കടന്നു പോകും  ഈ ത്യാഗവും എണ്ണപ്പെടും ക്ഷമയോടെ  കാത്തിരിക്കാംഅകലങ്ങൾ പാലിച്ചു നേരിടാം,മുൻകരുതലുകൾ എടുത്തു പ്രതിരോധിക്കാം,തീർച്ചയായും  നമ്മൾ … Continued

വിട

posted in: Poem - Malayalam | 1

കാർമേഘമകന്നു കാറ്റൊഴിഞ്ഞു ,പൂഞ്ചില്ലയൊടിഞ്ഞു പൂകൊഴിഞ്ഞു.വേരറ്റു നിലംപൊത്തിയെൻ തരു മിത്രമേ…വിടചൊല്ലുവാനാവതില്ലയെനിക്കു താൻ ! വാടിത്തളർന്നിതാ നിന്നിലകൾ…വാൾമുനത്തുമ്പിൽ നിൻ ചില്ലകൾ!തണലുമില്ലയിനി താരാട്ടുമില്ല-പുള്ളിക്കുയിൽ തൻ നാദവുമില്ല! ചിന്നി ചിതറി നിൻ നിണത്തുള്ളികൾ –ഈ തെരുവീഥിയാകെ, മണിമുത്തുകൾ!ഒരായിരം ചാപിള്ളകളെന്നപോൽചോരത്തുടിപ്പു തെല്ലും മാഞ്ഞിടാതെ ! ഇനി നീയും നിൻ മഞ്ചാടിമണികളും വെറും ഓർമ്മ മാത്രം..ഏറെ  പഴക്കമുള്ളേതോ മുത്തശ്ശി കഥയിലേതെന്നപോൽകണ്ണീരോടെ ഞാനടർത്തിയയീയൊരു പിടി  മുത്തുകൾ-മരിക്കുവോളം കാത്തുവയ്ക്കും … Continued

ആതപം

posted in: Poem - Malayalam | 0

ഇറ്റിറ്റു വീഴും വിയർപ്പുകണങ്ങളിൽആതപമേറുമുദ്യോതവുമുരുകവേ,കുഞ്ഞിളം കൈകളിൽ മൺകുടം ചേർത്തിതാ –മെല്ലെ നടക്കുന്നു പാരമീ പെൺകൊടി.ഇനിയുമുണ്ടേറെ നടക്കുവാൻ ദൂരെയാ,പൊയ്‌കതൻ തീരത്തങ്ങണയണം പാരാതെ..കണ്ണിലിരുട്ടിൻെറ നീരദമേൽപ്പിച്ചോ,പ്രദ്യോതനൻ തൻ്റെ  കിരണത്തിന്നൊളിയാലേ?ഇടറാതെ നിൽക്കാൻ കഴിഞ്ഞീലയൊരു വേള,പിഞ്ചിളം കാൽത്തളിർ കുഴയുന്നു കിഞ്ചനെ.എന്നുമീ യാത്രതൻ യാതമൊന്നറിയവേ,മനതാരൊന്നാവിലമാവുകയുണ്ടല്ലോ!നഗരത്തിൻ ചൂരൊന്നുമേൽക്കാതെയുള്ളൊരു;കോണിലായ് മുറ്റും ചെറുകുടിലിലാണവൾ.ജീവനവും അതിൻ അർത്ഥങ്ങളും,പലതുണ്ട് പാരിലങ്ങേറെ നീളെ..ഇപ്പോഴതൊന്നുമേ അറിയുവാറായില്ല,ചെറുമിഴി വിടരേ, കാണാമൊരുത്സാഹം!ആ കുഞ്ഞു ചിരിയിൽ വിടരുന്നുണ്ടദമ്യമായ്,ആശ കൊണ്ടഴൽ തീർക്കുമോരോ … Continued

തിരമാലവിപ്ലവം

posted in: Poem - Malayalam | 0

ലക്ഷോപലക്ഷങ്ങൾ  തെരുവിൽ നിരന്നു  രോഷാരവങ്ങൾ പ്രകമ്പനം തീർത്തു  രക്തം തിളച്ചു സിരയിൽ പടർന്നു  ഉരുക്കു മുഷ്ടിയിൽ പറന്നു പതാകകൾ  ഇനിയില്ല അസമത്ത്വം  ഇനിയില്ല അഴിമതി  ഇനിയില്ല കൂരയിൽ പട്ടിണി മരണങ്ങൾ  ഉശിരുണ്ടോ അധികാരി ഇനിഞങ്ങൾ മുന്നോട്ട്  ഒരുമരണമതുവരെ അതെന്റെയോ നിന്റെയോ  കൊട്ടാരപാതയിൽ  ജനങ്ങൾ നിരന്നു  അധികാര സേനകൾ അവരെ വളഞ്ഞു  സന്ധ്യയിൽ തിരുമുറ്റം അടർക്കളമായി  ചുവപ്പ് … Continued

ചിത്രം മറുചിത്രം

posted in: Poem - Malayalam | 0

ചിത്രം മറുചിത്രം പ്രകൃതിയുടെ ക്യാൻവാസിൽ പച്ചപ്പാടം നികത്തിയൊരു അംബരചുംബി  ചിറക് വിരിക്കുമ്പോൾ പാടത്തിനപ്പുറത്ത്‌ മണ്ണുമാന്തി മല തുരന്ന വിടവിലൂടുദിച്ച സൂര്യന്റെ നിറം പഴയ കടലാസ്സ് ചിത്രത്തിൽ നിന്ന് മങ്ങി തുടങ്ങുന്നു. അഭയാർത്ഥി ക്യാമ്പിലെ  പ്ലാസ്റ്റിക് കുപ്പികളിലേക്ക് പട്ടയമില്ലാ ഭൂമിയിൽ നിന്ന് പുഴയൊരെണ്ണം കുടിയൊഴിപ്പിക്കപ്പെട്ടു. പത്രത്താളുകളിൽ  മഷി കലർന്ന് മുറിഞ്ഞ വാർത്തയിൽ ചത്ത് പൊന്തിയ പരൽ മീനുകൾ.  ടാറിട്ട റോഡിൽ മാളമില്ലാത്തൊരു മണ്ണെലി  ചതഞ്ഞരഞ്ഞ നോവിൻ ചുവപ്പ്. നരച്ച് മരവിച്ച ചില്ലമേൽ കൂടില്ലാ കിളികൾ മാത്രം  വെറുതെയൊന്ന് പിറുപിറുത്തു. നിറം മാറാനാവതെയൊരോന്ത്, വിഷക്കനി തുപ്പിയൊരണ്ണാൻ, ഷോക്കേറ്റ് വീണോരു വവ്വാൽ ഇത്യാദികളെ വഹിച്ചൊരു  ഉറുമ്പുട്രെയിൻ. കീഴെയഴുക്കുചാലിൽ ഭക്ഷ്യശൃംഖലയറ്റ ദുർഗന്ധം. ക്യാൻവാസിന് മറുപുറത്ത്  അസ്തമിക്കുന്ന സൂര്യൻ. മല,പുഴ,മണ്ണ്… മരിച്ച ആത്മാക്കളുടെ  ഓർമ്മകൾ കരിമണൽ കൊണ്ട് മൂടുന്നു. കറുത്ത വാവിന്റെ ബലിച്ചോറുണ്ട് … Continued

കൊറോണ

posted in: Poem - Malayalam | 0

അനന്തമാം ലോകത്തിനൊരുകോണിൽപടർന്നോരാ വ്യാധി ഒരു തീഗോളമായ്ഒടുക്കുവാൻ ഒരുങ്ങി മാനവരാശിയെകാർന്നു തിന്നുന്ന രക്തരക്ഷസ്സായിഒരുക്കാം നമുക്കൊരു ശരശയ്യതടുക്കാം കൊറോണ എന്ന മഹാവിപത്തിനെധരിക്കാം പടച്ചട്ട സുരക്ഷയ്ക്കായിത്യജിക്കാം ഒത്തുചേരലുംകൊടുക്കാം ആദരവ് കാവൽമാലാഖാമാർക്ശീലമാക്കാം വ്യക്തി ശുചിത്വവുംസജ്ജമാകാം എന്തും നേരിടാനായികഴിയാം നമ്മുടെ ഗൃഹത്തിൽസഹജീവികളുടെ നന്മയ്ക്കായി ആഘോഷമാക്കാം ഓരോ ദിനവും Name : Jisha T Lakshmi Compony : QuEST Global Technopark Contact … Continued

error: Content is protected !!