ഏഴാം വിശ്വാസ പ്രമാണം
ഒന്ന്: കൂടെയുണ്ടെന്നതല്ല കൂടെയുണ്ടാവും എന്നയുറപ്പാണു കെട്ടുപാടുകളില്ലാത്ത ബന്ധങ്ങളുടെ വിശ്വാസപ്രമാണം. രണ്ട്: ഓടിയരികിലെത്താൻ, ഇനിയൊരവസരമില്ലെന്ന പോൽ പ്രണയിച്ചു തീർക്കാൻ, പിന്നെയതിന്റെ ഓർമ്മകളിൽ ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്ന ഭ്രാന്താണു പ്രണയം മൂന്ന്: സ്നേഹത്തിനായ് കാത്തിരുന്നു മരിച്ചുപോകുന്നൊരാത്മാവായ് ഞാൻ മാറുമെന്ന് തോന്നുന്നു. സ്നേഹിക്കാതിരിക്കാനൊട്ട് എനിക്ക് പറ്റുന്നുമില്ല നാല്: നീ കാരണം ബോൺസായ് ആയിപ്പോയ എന്റെ പ്രണയം വേരുകൾ ചുറ്റിപ്പിണഞ്ഞ് വീർപ്പുമുട്ടുന്നു. അഞ്ച്: … Continued