നിറയാതെയുഴലുന്ന മനസ്സും
നിറഞ്ഞൊഴുകിയിടയിലാ മിഴിയും
നിൻ നിതാന്ത തോഴരായിരുളും
നിരവധി ചിന്തകളും
നിലയില്ല നിൽക്കുവാനെന്നു തോന്നും-
നിമിഷമോർക്കുക നിന്നുണ്മകളെ
നിന്റെ ഉണ്മകൾ നിനക്കന്യമോ
നിനക്കുള്ളതെന്തെന്നോർമ്മവേണം
നിൻ വിസ്മൃതിയിലാണ്ട നല്ല നാളുകൾ
നല്ല നാളുകളിനിയും വരുമതുവരെ
നിറക്കുക മനസിലോർമ്മകളെ
നിറമുള്ളവയെ മാത്രം
തീരത്ത് തിരകളെ നോക്കിയിരിക്കണം
വെറുതെ മനസ്സിനെ ശൂന്യമാക്കി
നോവുകളെ വിസ്മരിക്കുവോളം
നിറക്കണമലകളുടെ ശബ്ദമുള്ളിൽ
ഇരുളിലുയരുന്ന പൗർണ്ണമിയിൽ
തെളിയും വഴികളെത്തേടണം
ഇരുളുള്ളിലെന്നറിയുക,
വെളിച്ചം നല്ല ചിന്തകളെന്നറിയുക
രണ്ടും നിനക്കന്യമല്ല
നിനക്കു വഴികാട്ടിയായുള്ളിലെ
ചെറു ശബ്ദമുയരട്ടെ
പ്രതീക്ഷ ചിലന്തിവല പോലെ
നേർത്തതെങ്കിലും ബലമുള്ളത്
ആകയാൽ പ്രതീക്ഷകൾ കൊണ്ട്
ചിന്തകളെ കോർത്ത് മനസ്സിലണിയുക
ശക്തിയേകുമവ ചുവടുകൾക്ക്
നിലയുറക്കും നീ മുന്നേറുമിനിയും
Name : Balendu S Kumar
Company Name : Tata Elxsi, Phase 3, Yamuna building, Trivandrum
You need to login in order to like this post: click here
Reshma
Really interesting
K.G.Pradeep kumar
Awesome.