ഇരുകൈകളാൽ കച്ചറയ്ക്കു
സമം വലിച്ചെറിയും പിഞ്ചുമനം
തെരുവിലെ ചപ്പുചവറുകൾ
മാറോട് ചേർത്തുറങ്ങി.
വിയർപ്പിൻ നാറ്റം പൂശിക്കീറിയ
വസ്ത്രമണിഞ്ഞു ഊളി നഖങ്ങൾ
പൊട്ടിച്ചിരിയാലെ ചാട്ടവാറാൽ
കുഞ്ഞിൻ ഉറക്കം കെടുത്തി.
വിശപ്പിൻ തീനാളത്തിൽ എരിയും
പിഞ്ചുകരങ്ങളാൽ എച്ചിൽ
വലിച്ചെറിയുമ്പോൾ ആർത്തിയോടെ
തിന്നുന്ന പട്ടിയെ മാറ്റി
ഭക്ഷിക്കും പിഞ്ചുകരങ്ങൾ.
കൈവളരുമ്പോഴും കാൽവളരുമ്പോഴും
ആയിരം രാക്ഷസകണ്ണുകൾ അവ
ളുടെ മെയ്മാത്രം ശ്രദ്ധിച്ചു.
കിടപ്പറയിൽ തൻ മെയ് കാ
ഴ്ച വയ്ക്കാനുള്ള കള്ളിൻ സ്വരം
തൻ കാതിൽ മിന്നൽ വിള്ളലേറ്റു.
കഴുകന്മാർ അവളെ റാഞ്ചാൻ
ശ്രമിച്ചപ്പോഴും തൻ മനസ്സ് തളർന്നില്ല.
പക്ഷേ! വിധി മൂർധാവിലാകും
ചതിക്കുഴിയിൽ അവൾക്കൊരു
പെൺകുഞ്ഞ് പിറന്നു.
അവളുടെ കൈകളും ചോര കു
ഞ്ഞിനെ തെരുവിലെറിയാൻ
ശ്രമിച്ചു, പക്ഷേ വയ്യ! തുടർന്നുള്ള
കുഞ്ഞിൻ കരച്ചിൽ തൻ്റെ
പഴയകാലം വരച്ചുതന്നു.
കുഞ്ഞിനെ കെട്ടിപിടിച്ചു
അവൾ തെരുവിൽ വേച്ചു
വേച്ചു തീരങ്ങൾ തേടി നടന്നു.
Name – Sajina Thazhepilakavil
Company name – GXX INDIA PRIVATE LIMITED
You need to login in order to like this post: click here
Soorya Prasanth
Nice One.
All the best