സ്വസ്തി

posted in: Poem - Malayalam | 2

ഇനിയുമുണ്ട് പടവുകൾ കയറാൻ
നേർത്ത മഞ്ഞുമറ നീക്കി
നടന്നകന്ന സ്വപ്നമേ
നിന്റെ കാൽച്ചുവട്ടിൽ
എനിക്ക് സ്വസ്തിയേകുമോ
മോഹങ്ങളും തന്ന വാഗ്ദാനവും
എന്തിനെന്ന് ഏതിനെന്ന് അറിയാതെ
പുലർകാല ഞാൻ കണ്ട സ്വപ്നങ്ങളും
മറഞ്ഞിരുന്ന സ്നേഹമറിയാൻ
ഒരൊറ്റ നോട്ടത്തിൽ ദിവ്യലക്ഷണവും
പിന്തുടരുന്നെന്നും നിന്നെയാ മൗനങ്ങൾ
പൈതൃകത്തെപോലും പൈശാചികമാക്കി
ഭൂമിയിൽ നിന്നും വേരറ്റ സ്പന്ദനമായി
ഗ്രീഷ്മവും വസന്തവും എല്ലാം വേറിട്ട്
എന്നും  നിനക്ക് സ്വസ്തിയേകട്ടെ ഞാൻ !!

Name : Sumam G
Company Name : RR Donnelley

5+
Click Here To Login | Register Now

2 Responses

  1. Reghulal

    അറിഞ്ഞില്ല… ആരും പറഞില്യാ

Leave a Reply

Your email address will not be published. Required fields are marked *