സ്നേഹാമൃതം

posted in: Poem - Malayalam | 0

ഓർമ്മയുണ്ടോ നിനക്കോർമ്മയുണ്ടോ

ഇന്നിൻറെ വേറിട്ട സ്‌പന്ദനങ്ങൾ

എൻറെ ഹൃദയത്തിനുള്ളിലെ നാമ്പുകളോ

ഓർത്തിരിക്കാം, അവ കേട്ടിരിക്കാം.

മറന്നുവോ ഞാനീ ഹൃത്തകത്തിൽ

അരുമയോടോർക്കേണ്ട സ്‌പന്ദനങ്ങൾ

നീയുണ്ടെനിക്കെൻറെ ജീവിതത്തിൽ

സുഖദുഃഖ സമ്മിശ്രകാലങ്ങളിൽ.

ഹൃത്തിനകത്തെ പുസ്‌തകത്തിൽ

അവ മയിൽ‌പ്പീലി തൂവൽ പോലായിരുന്നു

മറന്നു പോയ്, ഞാൻ അറിഞ്ഞതില്ല

ഉള്ളിന്റെ ഉള്ളിലെ ൠതുമന്ത്രണം.

അറിയാത്ത കഥകൾ ചേർത്തുവച്ചു

നിന്നെ കുറിച്ചൊരു മൗനരാഗം

ഉള്ളിലെ ദിവ്യമാം സങ്കല്പമായ്

അറിഞ്ഞുവോ ഞാനെന്റെ ഭാവുകത്തെ.

നിന്നെക്കുറിച്ചുള്ള മന്ത്രണങ്ങൾ

അവ രാഗമായ്‌ വന്നിടും എന്നിലേക്കായ്

മറക്കുമോ ഞാനാ ജീവരാഗം

ഉള്ളിന്റെയുള്ളിലെ താളമേയം.

ഇനിയും എൻ ഉള്ളിലായ് ജീവരാഗം

തുള്ളി തുളുമ്പട്ടെ മൗനരാഗം

ചിന്തനശിക്കാത്ത മനീഷിയായും

സ്‌പന്ദനം തുടരുന്ന ഹൃത്തതായും.

ഓർമ്മകൾ തൻ ഏടുകളിൽ

ഒരുമയോടോർക്കേണം താലിമാല്യം

ഇനിയും മരിക്കാത്ത സ്നേഹാമൃതം

നിന്നെ കുറിച്ചൊരു സ്നേഹരാഗം.

Name : Bijish G Habib

Company Name : Tuttifrutti Games Pvt Ltd, Jyothirmaya 4th floor, Infopark, Kakkanad.

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *