പുഞ്ചിരി

posted in: Poem - Malayalam | 0

നമുക്ക് അന്യോന്യം
പുഞ്ചിരികൾ കടമായി നൽകാം
വിഷാദ ശരങ്ങളേറ്റ
മുറിവുകളിൽ പുഞ്ചിരികൾ
പകർന്നു നൽകാം

വിഷാദ മേഘങ്ങൾ ഒന്നായി
പെയ്തൊഴിയാവേ
ഓടി മറഞ്ഞവർക്കൊപ്പം
ഒരു പുഞ്ചിരിയും
ഒലിച്ചു പോയി
ഈ പേമാരിയിൽ
അതിജീവിക്കാൻ
ഒരു പുഞ്ചിരി മാത്രമേകുക

മറച്ച മുഖങ്ങൾക്കു മറവിൽ
ഹൃദയങ്ങളെ അന്യോന്യം
കൊരുത്തിടാൻ
കണ്ണുകളാലെ ഒരു
പുഞ്ചിരിയേകുക

അകലെയാണ് ശരീരമെങ്കിലും
അകന്നു പോകാതോരോ
സ്നേഹ തുടിപ്പുകൾ
എന്നോർത്തിടുവാൻ
പുഞ്ചിരികൾ കടമായി നൽകുക

ഇരുണ്ടൊരീ മഴ കാലത്തിനപ്പുറം
പുലരി പൂക്കുന്നിടത്തു ഞാൻ
തെല്ലുമേ മടിക്കാതെ
തിരികെ നൽകിടാം

ജീവിച്ചിരികയാണെന്നു
ഓർക്കുവാനെങ്കിലും
ചെറു പുഞ്ചിരി മാത്രം
കടമായി നൽകുക

Name : Alok Sagar

Company name : Thinkpalm Technology

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *