പ്രണയകഷായം

posted in: Poem - Malayalam | 0

പരബ്രഹ്മം

അല്ലാഹു

കർത്താവ്

എന്നീ പേരുകളിൽ

വിളിക്കുന്നു ജനം.

ഗോഡ്

ഖുദാ

കടവുൾ

എന്നീ പേരുകളിലും

ദൈവം തിമിർത്താടുന്നു.

എന്നാലോർത്തു നോക്കൂ.

സാത്താന് അധികം പേരുകളില്ല.

എന്നാലുമവൻ ഇരുട്ടിൽ വാഴുന്നു.

ഉറക്കത്തിൽ

ദു:സ്വപ്നമായി.

നിരാശാനിമിഷങ്ങളിൽ

വിഷാദരോഗമായി.

സാഹോദര്യത്തിൽ

വർഗീയപിരിമുറുക്കമായി.

പ്രണയിയുടെ

ഒരിറ്റ് പ്രണയം മതി

ചെകുത്താനെ ജീവിതകാലം

മുഴുവനും അകറ്റിനിർത്താൻ.

Name : Shine Shoukkathali

Company Name : EY, Infopark

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *