മനുഷൃരാശിയുടെ ഉൽപ്പത്തി മുതൽ അവനുള്ളിലെ ഒരിക്കലും കെടാത്ത ഊർജ്ജ സ്രോതസ്സാണു പോരാട്ടവീരൃം.ഏത് പ്രതികൂല സാഹജര്യത്തെയും അവന് കീഴ്പെടുത്തിയിട്ടുള്ളതും ഇതേ ശക്തിയുടെ പിൻബലത്തിലാണ്.
ഇനി ഞാൻ നന്ദുവിന്റെ കഥ പറയാം.
നന്ദു വീട്ടിലെ മൂത്ത കുട്ടിയാണ്. വീട്ടിൽ അച്ഛനും അമ്മയും കുഞ്ഞന് അനിയനുമുണ്ട് . നന്ദുവിനു വയസ്സ് പത്താകും വരുന്ന മേയ്യില്, അവന്റെ അനിയനാകട്ടെ ഒരു നാല് വയസ്സുകാരാനും.ഒരു സാധാരണ കുടുംബം.
സന്തുഷ്ട കുടുംബം ആണോ എന്ന് ചോദിച്ചാൽ…. കൊറോണ കാലം വരുന്നത് വരെ എന്ന് പറയേണ്ടി വരും. സാഹചര്യം ലേശം മോശമാണ്… നന്ദുട്ടന്റെ അച്ഛന് ജോലി നഷ്ടമായി, നശിച്ച കൊറോണയെ പറഞ്ഞാൽ മതിയല്ലോ.
അമ്മ ഒരു പാവം നാട്ടിൻ പുറത്തുകാരിയാണ് ജോലി ഒന്നും ഇത് വരെ ഇല്ല. ബികോം പഠിക്കുന്ന സമയത്ത് തന്നെ കെട്ടിച്ച് അയച്ചതാണ്. “കാലം മോശമാണ് പെൺകുട്ടികളെ വേഗം കെട്ടിച്ച് വീട്ടില്ലേൽ കുടുംബത്തിന് ചീത്ത പേരാവും” – അമ്മാവന്മാരുടെ വാക്ക് കേട്ട് പറക്കമുറ്റുന്നതിനു മുൻപേ വിവാഹം കഴിഞ്ഞു. അച്ഛൻ ബാംഗ്ലൂർ ഒക്കെ ജോലി ചെയ്യുന്ന ഐ. ടി കാരനാണല്ലോ . ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ് എല്ലാവരുടെയും വിചാരം!.അവധി ദിവസങ്ങളിൽ മാത്രം ഓടി എത്തിയിരുന്ന അച്ഛനിപ്പോൾ സ്ഥിരം വീട്ടിലുണ്ട്, പക്ഷേ നന്ദുവിനും അനിയൻകുട്ടനും ഏറെ സന്തോഷം തന്നെ സ്കൂളിലും പോകേണ്ട, അച്ഛനും ഉണ്ട് ലാളിക്കാൻ. അച്ഛന്റെ മാറ്റം കുഞ്ഞു നന്ദുവിനെയും അലട്ടിതുടങ്ങി, അവൻ അമ്മയോട് പരിഭവം പറഞ്ഞു. ജീവിതചിലവുകളിൽ നട്ടം തിരിയുന്ന ആ അച്ഛനു കൊറോണ കാലം ഒരു ഇടി തീ തന്നെ ആയിരുന്നു എന്ന് കുഞ്ഞു നന്ദുവിന് അറിയില്ലല്ലോ.
ലോക്കഡോൺ ഒക്കെ പിൻവലിച്ചു തുടങ്ങി. കുട്ടികളുടെ ഫീസും ഡോണഷനും എല്ലാം ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു, ഐ ടി യുടെ പത്രാസ്സിൽ വലിയ സ്കൂളിലാ നന്ദു പഠിക്കുന്നേ അനിയൻ കുട്ടനെ ഈ വർഷം കിന്ഡർ ഗാർഡനിൽ ചേർക്കാൻ തീരുമാനിച്ചതുമാണ്. അച്ഛൻ പലരെയും സഹായത്തിനായി സമീപിച്ചു, പക്ഷേ എന്താ കഥ എല്ലാവർക്കും കൊറോണയുടെ ബുദ്ധിമുട്ടുകളെ മറുപടി ആയി ഒള്ളു .
വളരെ പെട്ടന്നാണ് അത് സംഭവിച്ചത്.ദിവസങ്ങളോളം ഉള്ള ഉറക്കമില്ലായിമയും സമ്മർദ്ധത്തിൽ മുങ്ങിയുള്ള ദിവസങ്ങളും ആ അച്ഛന്റെ ഹൃദയത്തെ അവിടെ സഡൻ ബ്രേക്ക് ഇടീപ്പിച്ചു .
വായ്പ എടുത്ത് നല്ല ജീവിതം കെട്ടിപടുക്കാൻ ശ്രമിക്കുന്നതാണല്ലോ നമ്മളെ പോലുള്ള സാധാരണക്കാരന് മുന്നിൽ ഉള്ള ഏക വഴി. പക്ഷേ ആ ഭാരങ്ങൾ ജീവൻ എടുക്കാൻ പോലും കെല്പുള്ളതാണെന്ന് പലപ്പോഴും നമ്മൾ സ്വപ്നസാക്ഷാത്കാരങ്ങൾക്ക് ഒരുങ്ങുമ്പോൾ മറന്ന് പോവാറുള്ളതാണ്.അച്ഛന്റെ മരണ ശേഷം കുട്ടികൾക്ക് മുകളിൽ അമിത പ്രതീക്ഷകളില്ല അന്ന് വരെ നല്ല സ്കൂളിൽ ചേർത്തില്ലേ എന്ന് ചോദിച്ചവർ മാറി ചിന്തിച്ചു തുടങ്ങി. “പഠിക്കാൻ ഉള്ളവർ ആണേൽ എവിടെ ആണെങ്കിലും പഠിക്കും ” – നന്ദുട്ടന്റെ അമ്മയെ കെട്ടിച്ച് വിടാൻ മുൻകൈ എടുത്ത അമ്മാവൻ അഭിപ്രായപെട്ടു. കക്ഷിയുടെ മകന്റെ മക്കൾ ഇന്റർ നാഷണൽ സ്കൂളിൽ ആണെന്ന് ബോധപൂർവം അങ്ങേര്ങ്ങ് മറന്നു.
“കാർ എപ്പോഴാ എടുക്കുന്നെ ?”,”വീട് വേഗം വയ്ക്കാൻ നോക്ക് .ലോൺ കിട്ടുമല്ലോ? “, “മൂത്ത ആൾ ഇന്റർനാഷണൽ സില്ലബസ്സിലാണോ ?” അന്ന് വരെ ഉള്ള സമൂഹത്തിന്റെ എല്ലാ ചോദ്യങ്ങളും നിലച്ചു തുടങ്ങി.
നന്ദുട്ടൻ അന്നുമുതൽ ബന്ധുക്കളിൽ നിന്ന് കേക്കുന്ന ഏക വരികൾ ഇതാണ്. “അമ്മേം അനിയനേം നോക്കേണ്ടത് മോനാണ് “. ഇന്ന് നന്ദു ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്നു അനിയൻ അംഗൻവാടിയിലും അമ്മ ചെറിയ തയ്യൽ ജോലി ചെയ്യുന്നു.
പക്ഷേ ഒരു കാര്യം ഉറപ്പാണ് നന്ദുട്ടനും അനിയനും പഠിക്കും മിടുക്കന്മാർ ആവും വേറെ ആരുടേയും സഹായമില്ലെങ്കിലും.കഥയിലെ നായകൻ നന്ദുവോ അനുജനോ അമ്മയോ ആരും അല്ല , അത് മനുഷ്യന്റെ നിലനിൽപ്പിനുള്ള പോരാട്ടവീര്യം ആണ്. ഏത് മോശം സമയം വന്നാലും നമ്മൾ പോരാടും വിജയിക്കുക തന്നെ ചെയ്യും മരണം വരെ.
എന്ന്, പഴയ ഒരു നന്ദു…
Name : Harikrishna Menon
Company : Oracle, Trivandrum
Leave a Reply