പെരുന്നാളാണു്
പുത്തനുടുപ്പ് എടുക്കണം
അതാണല്ലോ നാട്ടുനടപ്പ്!
അങ്ങനെ ഉടുപ്പെടുക്കാനിറങ്ങി
ഉപ്പ: ഒത്തിരി കട നിരങ്ങണ്ട
ഞാൻ: മ്മ്
ഉമ്മ: നീ നിൻ്റെ ഇഷ്ടത്തിന് എടുത്താ മതി
ഞാൻ: മ്മ്
കടക്കാരൻ: ഇതെടുത്തോ മോനേ ചേരും
ഞാൻ: കളറിഷ്ടായില്ല
ഒരു നിശബ്ദത
ഇരുട്ട്
ഇറങ്ങി അടുത്ത കടയിലേറി
ഉമ്മ എന്നെ നോക്കി
വാപ്പ ഒന്ന് തുറിച്ച് നോക്കി
കരിങ്കല്ലിനുണ്ടോ അനക്കം
ഞാൻ: ഡിസൈൻ പോരാ
മൂന്നാൻ കട കേറി
ഉമ്മ: ഇനി നിൻ്റെയിഷ്ടം നോക്കണില്ല
ഞാൻ: അപ്പോ എനിക്കല്ലേ കോടി?
വാപ്പ: ഇഷ്ടായാലുമില്ലേലും പുത്തനുടുപ്പെടുക്കണം
ഞാൻ: അതെന്താ അങ്ങനെ? ഇഷ്ടപ്പെട്ടില്ലേൽ വാങ്ങാണ്ടിരുന്നുടെ
ഉമ്മ: നാട്ടുക്കര് ചോയിക്കുല്ലേ?
ഞാൻ: എന്തേലും കാട്ട്
മൂക്കിൽ മുല്ലപ്പൂ വാസന
അടിച്ച് കയറിയപ്പോൾ ഡോറിൽ ആരോ മുട്ടി
കതക് തുറന്നവൻ ഞെട്ടി
എൻ്റെ പെരുന്നാൾക്കോടി പാൽഗ്ലാസുമായ് നില്ക്കുന്നു !!
Name: Mohammad Ayoob Khan
Company name : CTS infopark phase 2
Nithin90
Very Touching and emotional
You need to login in order to like this post: click here
M4makhan
Danq so much aashane ❤️
You need to login in order to like this post: click here
Visal
Pwoli ma
You need to login in order to like this post: click here
Krishna sarath
Relevant concept and excellent narration.
You need to login in order to like this post: click here
Amina
No words really hrt touching….
You need to login in order to like this post: click here