പ്രതീക്ഷയുടെ ചിറകുകൾ അറുക്കപ്പെട്ട് ഞാനകത്തും
സ്വച്ഛന്ദമായ് കിവി പക്ഷി പുറത്തും വിഹരിക്കുന്ന കാലം,
തിരിച്ചുപോക്കുകൾ എല്ലാം ചെന്നവസാനിക്കുന്നത് നിന്നിലായിരുന്നു
തണുപ്പ് അസ്ഥികളെ തൊട്ടുതുടങ്ങുമ്പോൾ ഞാൻ ആ മഴയത്തു
നിന്നെ ചുംബിച്ചതോർക്കുന്നു
നിന്റെ ആദരത്തിന്റെ ചൂടിൽ ആ മഴ മുഴുവനും
ഞാൻ അനുഭവിച്ചതോർക്കുന്നു
നിന്റെ നീണ്ട മുടിയിടകളിലൂടെ ഭൂമിയിൽ പതിച്ചൊരു ജാലകണമാകാൻ ഞാൻ കൊതിച്ചു
മരണം കുമ്മാട്ടിയാടുമ്പോഴും….
ഓർമകൾ തരുന്ന മധുരം…
അവയെല്ലാം പൊടിതട്ടി എടുക്കുന്ന തിരക്കിലാണ് ഞാൻ…
ഓർമകൾ നഷ്ടങ്ങളാണെന്ന് ആര് പറഞ്ഞു
അതെ, ചിലപ്പോഴൊക്കെ അത് നഷ്ടങ്ങൾ ആകാം…
മറ്റുചിലപ്പോൾ അത് വിലമതിക്കാനാകാത്ത സമ്പാദ്യമാകാം…
അവസ്ഥാന്തരങ്ങൾ..
ഒടുവിൽ ഈ നിമിഷം ..
ഓർമ്മകൾ എനിക്ക് തരുന്നത് ജീവവായുവാണ്..
നിന്നിലും എന്നിലും ഉള്ള ദൂരം കടലുകൾക്ക് അപ്പുറമല്ല
ഓർമകൾക്കിടയിലാണ്..
ഞാനിന്നറിയുന്നു …
പച്ചമണം മാറാത്ത ….
ഈ കൽമൺ പാതയിലൂടെ…
എത്ര ദൂരം നടന്നിട്ടും ..
ഓര്മകളിത്രയും തിരിച്ചെടുത്തിട്ടും നിന്നെ മാത്രം ഞാൻ കണ്ടില്ല …
ഒരു കുപ്പിവള കഷ്ണം പോലും നീ എനിക്കായ് ബാക്കി വെച്ചില്ല ..
ഇനി ഉണരട്ടെ ..
സമയമായി ..
കിവി പക്ഷി കരയുന്നു ..
മുന്നോട്ട് ആഞ്ഞു തുഴയുമ്പോഴും ..
നിനക്കായ് ഒരു കരുതൽ ഞാൻ ബാക്കി വെയ്ക്കുന്നു…
ആ കൽമൺ പാതയിലെവിടെയോ നീ കാത്തുനിൽകുമെന്ന പ്രതീക്ഷയിൽ..
നന്ദി
പൊടിപിടിച്ചു അനാഥമാക്കപ്പെട്ട ഒരു കാലത്തെയും
നിന്നെയും ഓർമിച്ചു ..
എല്ലാത്തിനോടും നന്ദി ….
Name – Vyshak Valsalan
Company name – MY Consulting Engineers Limited
Leave a Reply