***** നോവ് *****

posted in: Poem - Malayalam | 108

രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെ
നോവിന്റെ കടലാം തിരകളെപ്പോലെ…
മനസ്സിന്റെ വേദനകളെ നീ അറിഞ്ഞുവോ,
അതോ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നോ ഭവിപ്പൂ?
രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെ
നോവിന്റെ കടലാം തിരകളെപ്പോലെ…

പിന്നിട്ട വഴികളിലെല്ലാം തിരഞ്ഞു ഞാൻ
മുന്നിലെ വഴികളോ നീ മറന്നേക്കരുതൊട്ടും!
തീരവും തിരകളും പോലെ നാം അലഞ്ഞു
തമ്മിൽ തമ്മിൽ തീരാവേദനകൾ മാത്രമായി.

രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെ
നോവിന്റെ കടലാം തിരകളെപ്പോലെ…

നിൻ കണ്ണുനീർപ്പൂവിനെ കടലായി കണ്ടു ഞാൻ
സൂര്യാംശു ഏറ്റതിൽ ബാഷ്പമായ്‌ മാറി നീ!
പിന്നെയും പിന്നെയും തിരയുവതെവിടെ ഞാൻ
എങ്ങുപോയ് എങ്ങുപോയ് മാഞ്ഞു നീ മേഘമേ?

രാവിന്റെ ഇരുളിൽ നീ തിരയുവതെന്തെ
നോവിന്റെ കടലാം തിരകളെപ്പോലെ…

Name: SURESH KUMAR. A

Company name : Appsiologix Business Solutions Pvt Ltd, 

Click Here To Login | Register Now

108 Responses

 1. Asnov

  ഇനിയും ഇത് പോലെ നല്ല വരികൾ പിറക്കട്ടെ…

 2. vineeshvi

  Very nice Suresh Kumar. Nice lyrics
  All the best and waiting for more works like this from you

 3. PraiRD

  Hey Suresh… What’s this!! Interesting… Never knew that you are this much talented. Keep it up.

Leave a Reply

Your email address will not be published. Required fields are marked *