നിണമണിഞ്ഞ മണ്ണ്

posted in: Poem - Malayalam | 62

മങ്ങിത്തുടങ്ങിയെൻ
നെറ്റി തൻ സിന്ദൂരം
താലി ചരടിൻ്റെ
കെട്ടുകൾ പൊട്ടുന്നു.

മണ്ണാം എൻ മാറിൽ
താലി ചാർത്തിയോർ
കർഷകർ , അവരിന്ന്
തെരുവിൻെറ മാറിൽ
കിടന്നുറങ്ങുന്നു.

മഴയിലും വെയിലിലും
കുടയായി നിന്നവർ
ഇന്നി മഞ്ഞിൻ്റെ കൂരയിൽ വിറങ്ങലിക്കുന്നു

അന്നെൻ്റെ ഉദരത്തിൽ
വിത്തെറിഞ്ഞോർ
ഇന്നെൻ്റെ മാറിൽ
എരിഞ്ഞടങ്ങുന്നു
ചിതയായി എരിഞ്ഞടങ്ങുന്നു

അവർ വിതച്ച വിയർപ്പു കൊണ്ട്
കൊയ്ത കൊയ്ത്ത് കൊണ്ട്
അന്നമുണ്ട നിങ്ങൾ ഇന്ന്
വഴിയിൽ തടയുന്നോ
ലാത്തികൾ വീശുന്നോ

തടയുന്ന തൊപ്പിക്കും
പുഞ്ചിരിതന്നവർ
ഓങ്ങിയ ലാത്തിക്കും
അന്നം നിറച്ചവർ

പേമാരി തൻ മുന്നിൽ
പതറി നിൽക്കാത്തവർ
അരുണൻ്റെ വെയിലിൽ വെന്തുരുകാത്തവർ
തളരില്ല തോൽക്കില്ല
ചത്തൊടുങ്ങും വരെ

ഓർക്കുക
അന്നെനിക്കൊപ്പം അവരേറ്റ
പേറ്റുനോവിൻ ഫലം
തിന്നവർ നിങ്ങൾ
ഇന്നെൻ്റെ താലിച്ചരടറുക്കുന്നു

നിങ്ങൾക്കായെൻ
ഉദരത്തിൽ വിത്തെറിഞ്ഞോർ
ഗർഭത്തിനു കാവൽ നിന്നോർ
പേറിൻ്റെ കൊയ്ത്തിന്
കണ്ണീർ പൊഴിച്ചോർ

അവരെ നിങ്ങളിന്ന്
തെരുവിൽ തടയുന്നു,
അന്നം മുടക്കുന്നു

മങ്ങിത്തുടങ്ങുന്നു
നെറ്റി തൻ സിന്ദൂരം
താലി ചരടിൻ്റെ
കെട്ടുകൾ പൊട്ടുന്നു.

 

Name : Anildas H

Company : QuEST Global Engineering Services

Click Here To Login | Register Now

62 Responses

 1. shamnaansar@email.com

  ഹൃദ്യം…. മങ്ങിതുടങ്ങിയ സിന്ദൂരവും… കെട്ടുകൾ പൊട്ടുന്ന താലി ചരടും… എന്നും നോവായി ഉണ്ടാകും അന്നം തരുന്നോന്റെ കണ്ണീർ …..

 2. Sali Rojen

  ആനുകാലിക വിഷയത്തിൻ്റെ spandanathe സ്വന്തം hridayamidippayi നാമോരോരുത്തരും കാണണം എന്നോർമിപ്പിക്കുന്ന നല്ല വരികൾ. ഗുഡ് . Keep it up

 3. Sheena Arnold

  Nicely written Anil. Very well bringing out the hardships farmers and made to go through. Solidarity

 4. Shaun Richard

  മണ്ണിന്റെ മണമുള്ള കവിത. അടിപൊളി

 5. Anil Kumar p m

  പോരാട്ട ഭൂമിൽ നീ തനിച്ചല്ല , ലക്ഷങ്ങൾ അണിചേരും , നമ്മുടെ വിജയം സാക്ഷാത്കരിക്കുവാൻ. മുന്നോട്ട് വച്ച കാൽ ,മുന്നോട്ട് തന്നെ പിന്നോട്ട് പോകില്ല ,മരണം വരെ നാം അവസാന വിജയം നമ്മുടേതാകും ……………..

 6. Suresh Kumar

  മനോഹരമായ വരികൾ… സുന്ദരം ഈ കവിത…

 7. Vidya

  Nice poem..
  Viyarppinte appam kazhichavan thane innu avane illayma cheyyan kootu nilkunnu..
  Nalla aasyaam.. Nalla varikal..
  Keep writing..

Leave a Reply

Your email address will not be published. Required fields are marked *