ഇടയ്ക്കൊക്കെ,
ഇരുട്ടിൽപ്പൂണ്ടുറങ്ങിക്കിടക്കുന്ന മനസ്സിന്റെ നിലവറയാഴങ്ങളിലേയ്ക്ക് പതിയെ ഇറങ്ങിച്ചെല്ലണം
പതിവില്ലാത്ത ആളനക്കത്തിൽ, ദീർഘസുഷുപ്തിയിൽ നിന്നു ഭയന്നുണർന്ന് – പുറപ്പെട്ട നരച്ചികിടിൻകൂട്ടം കണക്കെ കുറേ ഓർമകളും
മാറാല നിറഞ്ഞ ബോധയിരുട്ടറകളും താണ്ടിച്ചെല്ലുമ്പോൾ,
ഇരുണ്ട കോണുകളിലൊന്നിൽനിന്ന് അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാം
ചെവി വട്ടംപിടിച്ച് വീണ്ടും നടന്നാൽ, മുട്ടിന്മേൽ മുഖം താഴ്ത്തി, കുനിഞ്ഞൊറ്റയ്ക്കിരുന്നു കരയുന്ന,
മെഴുകിൽത്തീർത്തൊരു മനുഷ്യക്കോലം കാണാം
അടുത്തു ചെന്ന്, തലമുടി പതുക്കെത്തഴുകി, മുഖമുയർത്തി,
ഇരുട്ട് ഗർത്തം മൂടിയ ആ കണ്ണുകളിലേക്ക് വാത്സല്യപൂർവമൊന്ന് നോക്കണം,
പുഞ്ചിരി പൊഴിക്കണം
പ്രതീക്ഷ വെളിച്ചം നിറച്ച കണ്ണുകളിൽ നിനക്ക് നിന്നെക്കാണാം
അപകർഷത്തിൽ ചൂളിനില്കുന്ന അവനെ ചേർത്തുപിടിച്ച്, ആഴത്തിലൊന്നാശ്ളേഷിക്കണം
അത്രയെങ്കിലും ചെയ്യണം
ഉടൽ പാതിയുരുകിവേർപ്പെട്ട നിന്റെതന്നെ മെഴുകുതിരിക്കുറ്റികളോട്
അത്രയെങ്കിലും നീതി പുലർത്തണം
Name : Vineeth Krishnan
Company Name : Infoblox software Pvt Ltd
You need to login in order to like this post: click here
Leave a Reply