കൊറോണ

posted in: Poem - Malayalam | 1

അനന്തമാം ലോകത്തിനൊരുകോണിൽ
പടർന്നോരാ വ്യാധി ഒരു തീഗോളമായ്
ഒടുക്കുവാൻ ഒരുങ്ങി മാനവരാശിയെ
കാർന്നു തിന്നുന്ന രക്തരക്ഷസ്സായി
ഒരുക്കാം നമുക്കൊരു ശരശയ്യ
തടുക്കാം കൊറോണ എന്ന മഹാവിപത്തിനെ
ധരിക്കാം പടച്ചട്ട സുരക്ഷയ്ക്കായി
ത്യജിക്കാം ഒത്തുചേരലും
കൊടുക്കാം ആദരവ് കാവൽ
മാലാഖാമാർക്
ശീലമാക്കാം വ്യക്തി ശുചിത്വവും
സജ്ജമാകാം എന്തും നേരിടാനായി
കഴിയാം നമ്മുടെ ഗൃഹത്തിൽ
സഹജീവികളുടെ നന്മയ്ക്കായി ആഘോഷമാക്കാം ഓരോ ദിനവും

Name : Jisha T Lakshmi

Company Name : QuEST Global Technopark

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *