ചുറ്റിലും ദൈവികമായ കടും ചുവപ്പ് നിറം… തെളിഞ്ഞു കത്തുന്ന ആയിരം കെടാ വിളക്കുകൾ… സ്വയം ഊറ്റo കൊണ്ട് ഉറഞ്ഞു തുള്ളുന്ന ദേവി കോമരം.
ശക്തി സ്വരൂപീണിയായ ഭഗവതി മുല്ലപ്പൂ പല്ലുകൾ കാട്ടി ചിരിച്ചു. എല്ലാവർക്കും നിറഞ്ഞ മനസ്സോടെ പ്രസാദവും അനുഗ്രഹങ്ങളും അരുളി.
ഭക്ത വത്സലയായ ദേവി….
പൂരം കഴിഞ്ഞാൽ പൂരപ്പറമ്പൊഴിഞ്ഞാൽ കുട്ടികൾ അവിടെ തെയ്യവും കോമരങ്ങളും അഭിനയിച്ചു കളിക്കും.. പന്ത് കളിക്കും… ഭഗവതി അതെല്ലാം നിറഞ്ഞ ചിരിയോടെ കണ്ടു ആസ്വദിച്ചു ചിരിക്കും…
തറവാട് ഭാഗം വെച്ചപ്പോൾ പറമ്പിനുടമയായ അമേരിക്ക കാരന് പൂരത്തിലും കാവിലുമൊന്നും ഒരു വിശ്വാസവുമില്ലാരുന്നു…
അയാൾ കല്പണിക്കാരെ കൊണ്ട് വന്നു കാവ് പൊളിച്ചു… ഭാഗവതിക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. ഒടുക്കം പൂജയും പ്രാർത്ഥനയും ഇല്ലാതെ ഭഗവതി നാട് നീളെ നടന്നു.
തന്റെ അഭാവം മനസ്സിലാക്കി കൊടുക്കാൻ ദേവി തലമുറകളോളം മാറാ രോഗം വിതറി…
ഇംഗ്ലീഷ് മരുന്നും ആയുർവേദവും കൈ ഒഴിഞ്ഞു
ദേവ ശാസ്ത്രം ആണ് ജ്യോത്സ്യം…
കപടി നിരത്തി… മുല്ലപ്പൂക്കൾ പൂത്ത ഭാഗവതിയുടെ മുഖത്ത് ചോര കറ..
“ഭാഗവതിക്ക് കാവ് വേണം.. പൂജ വേണം… സ്ഥാനം അത് തന്നെ വേണം… “
അമേരിക്കകാരൻ കൈയൊഴിഞ്ഞു…
“കൈ മാറ്റം ചെയ്താൽ, പൂജ തുടങ്ങിയാൽ ചുറ്റുമുള്ള സ്ഥലം ആരും വാങ്ങില്ല. മൊത്തം സ്ഥലം 60 ലക്ഷത്തിനു വാങ്ങാമെങ്കിൽ നോക്കാം “
ജ്യോത്സ്യന്റെ അടുത്തെത്തി..
“വേറെ സ്ഥലം കാണുന്നുണ്ടോ? “
കപടി നിരന്നു…
“പുഴയോട് ചേർന്നുള്ള 3 സെന്റ്.. ശക്തി സ്വരൂപീണിയായ ഭാഗവതിക്ക് പ്രതിഷ്ഠ അവിടെ വെക്കാം?
അപ്പോഴാണ് പ്രമാണിയായ കാരണവർ അതിനു വിസമ്മതിച്ചത്… അയാൾ പണ്ട് മറ്റൊരു ക്ഷേത്രത്തിലെ സെക്രെട്ടറി ആയിരുന്നു. തന്നിഷ്ടം കാണിച്ചത് കൊണ്ട് ഇറക്കി വിട്ടതാണ്. അപ്പോൾ 3 സെന്റ് മറ്റേ ക്ഷേത്രം വെച്ച് നോക്കുമ്പോൾ കുറഞ്ഞു പോവുമല്ലോ…
ദേവി പിന്നെയും പെരുവഴിയിൽ….
ഒടുവിൽ എല്ലാ മാസവും നാമജപം വെക്കാമെന്നായി…
പ്രമാണി കാരണവർ ഉടൻ പറഞ്ഞു. തറവാട്ടിനു വെക്കാം.. അതിനൊരു ദുരുദ്വേശം ഉണ്ട്. തന്റെ പഴയ ആള് ജാനു തൊട്ട മേത്തലെ വീട്ടിലാണ് താമസം. അവളെ കാണുകയും ചെയ്യാം…
അങ്ങനെ നാമജപവും, സ്ഥലന്വേഷണവും ആരംഭിച്ചു..
തറവാട്ടിനടുത്താണ് അവിടത്തെ ഇളയ മകനും കുടുംബവും താമസിക്കുന്നത്. അവളുടെ പേര് സുമതി… നാമജപത്തിനു തറവാടും ചുറ്റുവട്ടവും അവൾ വൃത്തിയാക്കും…
നാമജപത്തിന്റെ പേരിൽ കപട വിശ്വാസികൾ അവർക്കറിയാവുന്ന ശാസ്ത്രവിധികളുമായിട്ടത്തും.. ചിലർ നാമജപം കഴിയാൻ കാത്തു നിൽക്കും.. പെണ്ണുങ്ങളുടെ കണ്ണ് ചായ കടിയിലും, ചായയിലും, മിച്ചം വരുന്നതെടുക്കാനുള്ള ആർത്തിയിലുമായിരിക്കും
ഒരു മണി ലഡ്ഡുവിന് വരെ അവർ അടിയുണ്ടാക്കും.
ഭാഗവതിക്ക് എങ്ങോട്ടെങ്കിലും ഓടി പോയാൽ മതിയെന്നായി.
ഭഗവതി പതുക്കെ സുമതിയോട് പറഞ്ഞു. “നമ്മൾ 2 പേരും ഒരുപോലെയാണ്. എല്ലാം കാണുന്നു.. എല്ലാം സഹിക്കുന്നു… എന്നാൽ അഭിനയത്തിൽ പുകിലായതുകൊണ്ട്., കാട്ടികൂട്ടലുകൾ വശമില്ലാത്തതു കൊണ്ട് ഒറ്റപെട്ടു പോവുന്നു നമുക്കെന്നും കുറ്റമേ ഉണ്ടാവൂ… “
ഭഗവതി തറവാട്ടിൽ താമസമാക്കി…
കപട വിശ്വാസികളുടെ പ്രമാണിത്വവും, ശാസ്ത്രവിധികളും പേടിച്ചിട്ടല്ല. ആർത്തി പിടിച്ച പെണ്ണുങ്ങളുടെ ഭക്തി കണ്ടിട്ടുമല്ല…
സുമതി വെക്കുന്ന ഒരു തിരിയിട്ട വിളക്കും, അവളുടെ ഉള്ളിലെ നന്മയുടെ പ്രാർത്ഥനയ്ക്കും മാത്രം കാതോർത്തു…..
Name : Hridya KT
Company : Wipro
You need to login in order to like this post: click here
Leave a Reply