ഞാനും നീയും നമ്മളും
അവനും നീയും നിങ്ങളും
അങ്ങനെ എല്ലോരും ഇന്നിങ്ങനെ
മുഖം മൂടികൾക്ക് കീഴെ
നെടുവീർപ്പോതുകുമ്മി നേരം
ചിന്തകളിൽ നാളെയെക്കുറിച്ചുള്ള-
ആശങ്ക മാത്രം
കൺമുന്നിലോ കൺനിറയും –
കാഴ്ചകൾ മാത്രം
ആശ്വാസമേകുന്ന കേൾവിക്ക് വേണ്ടി
നാമെത്രനാൾ ഇങ്ങനെ
കളിക്കൂട്ടരോടൊത്ത് ഉല്ലസിക്കാതെ
സ്നേഹം പങ്കിടാതെ
എങ്കിലും നാമീ മഹാമാരി
പിന്നിടും പോറലുകളില്ലാതെ
വിരിയുമോ പുതു പുലരിനമുക്കായി –
മഹാ മാരീ ഇല്ലാതെ
മടങ്ങുമോ പഴകാലത്തിലേക്ക്
ഒരുമിക്കുമോ മാനുഷർ
മുഖം മൂടിഇല്ലാതെ
ഒരുങ്ങാം ഒന്നായി കവചങ്ങൾ തീർക്കാം
നല്ലൊരു നാളേക്കായി കാത്തിരിക്കാം
Name : Aryasree S
Company Name : Nucore software solutions (p).ltd
You need to login in order to like this post: click here
M4makhan
Kiduvee
Mohammed Alfan
Polichu…
Fasil
Good one…
User0316
നന്നായിട്ടുണ്ട് ആര്യ
Divyanuc
Super Arya
Baburaj
ആദ്യ വരികളിൽ മനുഷ്യനെത്തന്നെയാണ് കണ്ടത് പിന്നീടാണ് മനസ്സിലായത് മാസ്ക്കാണ് കക്ഷി , പ്രത്യക്ഷത്തിലുള്ള മാസ്ക്ക് കാണുന്നുണ്ടെയുള്ളു.മനസ്സിനുള്ളിൽ ഇഴയടുപ്പമില്ലാത്ത മാസ്ക്ക് മുതൽ N95 വെരെ വെച്ചവരാണ് നമ്മൾ .
ചുരുക്കി പറഞ്ഞിൽ മനസ്സിലും മുഖത്തും മാസ്ക്കുളവർ നമ്മൾ .
Sreedharan - P
നന്നായി യിട്ടുണ്ട്
Sreedharan - P
നന്നായിട്ടുണ്ട്
Binoy
Nice
Aryasree
Thank you all
Labeeb
Nice one
ashiq95
Superb
athirar