കാലം ബാക്കിവെച്ച കടങ്കഥ

posted in: Poem - Malayalam | 14

ഇതിവൃത്തം

============

കാലം കടന്നു പോകുന്നതനുസരിച്ചു നമുക്ക് ശൈശവം ബാല്യം കൗമാരം എന്നിങ്ങനെ അവസ്ഥകളിലൂടെ കടന്നു പോകേണ്ടതുണ്ട്,എത്ര ശ്രമിച്ചാലും ഒരിക്കലും നമുക്ക് അത് പിടിച്ചു നിർത്താൻ സാധിക്കില്ല.

നമുക്ക് എല്ലാവർക്കും നമ്മുടെ കൗമാര കാലത്തോട് ഒരു വല്ലാത്ത പ്രണയം ആണ്,എപ്പോഴും തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന കാലഘട്ടം.ഈ ഒരു സത്യം ഉൾക്കൊണ്ട് കൗമാരത്തിന്റെയും ശരീരത്തിന്റെയും തമ്മിൽ ഉള്ള പ്രണയം ആണ് ഈ കവിതയുടെ ഇതി വൃത്തം.കൗമാരം വര്ഷങ്ങള്ക്കു ശേഷം താൻ വിട്ടു പോയ ദേഹത്തിനെ കാണുമ്പോൾ ദേഹം വാർധക്യ അവസ്ഥയിൽ എത്തി കഴിഞ്ഞിരിക്കുന്നു.ആ കൂടി കാഴ്ചയാണ് താഴെ കവിതയിൽ പ്രതിപാദിച്ചിരിക്കുന്നത്.

============

കാലത്തിനപ്പുറം കൺപാർത്തിരുന്നു കൗമാരം,

കാമിനിക്കായി തൻ  ദേഹത്തിനായി …

കാലൊച്ചയില്ലാതെ കൺപൊത്തിക്കളിക്കുമൊരു

കാമുകിയ്ക്കായി തൻ സ്വത്വത്തിനായി

കടൽ കാറ്റിൽ കാണ്മാങ്ങിയെന്നാലും ഓമലേ

കണ്ടു ഞാൻ നിന്നുടെ കൂവള കണ്ണുകൾ

നൂറു നൂറു ഓർമ്മകൾ തിങ്ങുന്നു കൺകളിൽ

നൊമ്പരത്താൽ വിങ്ങുന്നു മരച്ചോരു നെഞ്ചകം.

നോവുന്ന ചുണ്ടുകൾ വിറയ്ക്കുന്നോ ചിരിക്കുന്നോ?

നിറഞ്ഞൊഴുകുന്നു ഓർമ്മകൾ ബാഷ്പങ്ങളായ്.

മങ്ങിയ മിഴികൾ മായ്ച്ചു ഞാനോമലേ

മൗനമായി നിന്നെയും നോക്കി നിൽക്കേ.

പുഞ്ചിരിച്ചിരുന്നോരാ പീലിക്കണുകൾ ഇന്നെന്തേ

പീളകെട്ടി പ്രാണൻ പോയി നിൽപ്പൂ ?

കാർമുകിൽ തോൽക്കുമ കൂന്തലഴകെന്തേ

കാലം വെണ്മുകിൽ പോലങ്ങു ശുഭ്രമാക്കി ?

ആർത്തു ചിരിച്ചൊരാ അഴകേറുമധരങ്ങൾ

ആർക്കായി നീയിന്നന്യമാക്കി ?

തുടുത്തു നിന്നൊരാ കപോലങ്ങളിന്നിതാ

തളർന്നൊതിങ്ങി മൃതമായി മാറിനാൾ.

നിർജീവം നിശ്ചലം നീയിന്നു നിന്നുടെ

നേർത്തൊരു നിഴൽ മാത്രമായി !!!

പ്രേയസി പിടയുന്നുവെന്നുടെ നെഞ്ചകം,

പ്രേത തുലയമായി പ്രാണൻ മുന്നിൽ നിൽക്കെ.

പ്രതികാരം ഞാനിന്നു ചെയ്യേണ്ടതരോട്?

പ്രകൃതിയോട് നിന്നെ പ്രാപിച്ചോരു കാലത്തോടോ?

മോഹിച്ചു സ്നേഹിച്ച എന്നുടെ ദേഹമേ ..

മാംസം കീറുന്ന വേദന പേറി ഞാൻ നിൽക്കവേ

ലിഖിത നിയമങ്ങൾ ലംഖിച്ചു ഞാൻ  വൃഥാ

ലോലമാം സ്വപ്നത്തെ തേടിയെത്തി .

എന്നുടെ ദേഹിയാം ദേഹമെനീയിന്നു

എന്തോ മറ്റെന്തൊആയ്‌ മാറി പോയി .

ഇനിമേലിൽ കാണില്ലെന്ന് ഉറച്ചു ഞാൻ

എന്നുടെ ലോകത്തേക്കങ്ങു യാത്രയായി .

വിട ചൊല്ലിടാൻ മടിക്കുന്നു വാക്കുകൾ

വിതുമ്പുമൊരു മനം മൊഴിഞ്ഞിട്ടാകാം.

കാതോർക്കാതെ പോകുന്നു ഞാൻ നിൻ വാക്കിനായി

കാലം അനുവദിച്ച സമയം ബാക്കിയാക്കി!!!

Name : Jyolsna UB,

Company Name : Infosys Limited,Trivandrum

Click Here To Login | Register Now

14 Responses

 1. Rjn3955

  എത്ര മനോഹരമായ വരികൾ.
  അതിമനോഹരമായ വർണണനകൾ.
  Jyolsthna താങ്കൾ ഒരു മികച്ച കവയത്രി തന്നെ.

 2. ullas1

  കൊള്ളാല്ലോ…… കൊച്ചേ…
  ഇത്രയും വരികൾ ഒളിച്ചു ഇരിക്കുണ്ടാരുന്നോ നിന്റെ ഉള്ളിൽ….

  പോരട്ടെ അങ്ങനെ പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *