ചിതാഭസ്മം തിളപ്പിച്ചു
കുടിക്കുന്നോരഘോരിക്കും
കിടപ്പാടം കൊതിപ്പിക്കാൻ
കഴിവുള്ളൊരിവർ, മാന്യർ.
കിടക്കാനായ് വിളിച്ചിട്ടു
കഴപ്പൊക്കെ കഴിയുമ്പോൾ
തുണിയൂരി പ്രദർശിപ്പി-
ചതുവിൽക്കുന്നവർ, മാന്യർ.
വെളിച്ചത്തെ വകമാറ്റി
നിനക്കൊന്നുമെനിക്കൊന്നും,
അതിൽ സ്വല്പം നിറം ചാർത്തി
ചൊടിപ്പിക്കുന്നതും, മാന്യർ.
നിലം വെട്ടി തരിശ്ശാക്കി,
നിരത്തുമ്മേൽ കുളം തോണ്ടി,
തിരക്കിൽ ചിരിയും പേറി
കുരയ്ക്കുന്നോരിവർ, മാന്യർ.
ദഹിക്കത്തൊരഴുക്കെല്ലാം
വയറ്റിൽ പുഴുക്കളായി-
പ്പടർന്നോരാ മലം മെല്ലെ
രുചിക്കുന്നോരിവർ, മാന്യർ.
ഇരയ്ക്കുള്ളിൽ പഴിചാരി,
ഇരുട്ടിൽ ചിലങ്ക കെട്ടി
അഴിഞ്ഞാടി ജയഭേരി
മുഴക്കുന്നോരിവർ, മാന്യർ.
ജയിപ്പിക്കാൻ കൊടിയേന്തി-
പ്പിടിച്ചിന്നവരടുത്തെത്തും.
കൊടിക്കുള്ളിൽ കുതിക്കാനായ്,
കിതയ്ക്കുന്നോരിവർ, മാന്യർ.
Name: Vishnulal Sudha
Company name : ENVESTNET, Bhavani, Technopark, Trivandrum.
You need to login in order to like this post: click here
Vidhya Vijayan
A very good read.
Vishnulal
Thank you
Devin
Good