ഇന്ന് രൊക്കം നാളെ കടം

posted in: Poem - Malayalam | 0


കടം വാങ്ങാൻ വന്നവന്റെ

കുടിലിലാണ് എന്റെ താമസം

കണക്ക് ചോദിക്കാൻ വന്നവൻ

എന്റെ പറ്റ് ബുക്ക് എഴുതുന്നു

കൂലി ചോദിച്ചവന്

വരമ്പത്ത് തന്നെ കിട്ടി

കാണം വിറ്റവന്

ഓണത്തിന് ഒരു ഉരുള

അടിയാധാരം പണയം തന്നവന്

അടിമപ്പണി

കിടപ്പാടം വിറ്റവന്

കടപ്പത്രം

പാട്ടകൃഷിക്കാരന്

ആത്മഹത്യാക്കുറിപ്പ്

കണാരന്റെ ചായക്കടയിൽ

കടത്തിന് ഒരു ആമുഖം

പഴയ മർഫി റേഡിയോയിൽ

സഖാവിന്റെ മൈതാനപ്രസംഗം

ചില്ലലമാരയിൽ എണ്ണപ്പലഹാരത്തോടൊപ്പം

പഴകുന്നുണ്ട്

വൈരുദ്ധ്യാത്മക ഭൗതിക വാദം

Name : Hrishikesh Shashi

Company Name : Speridian

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *