വഴിയിൽ ഞാനിന്നു തനിച്ചാണ്
ഇരുൾ നിറഞ്ഞ , ദുര്‍ഗടം പിടിച്ച വഴി
കൂടെ കൂടിയവർക്കു വഴി തെറ്റിയതോ ?
അതോ അവർ സ്വയം വഴി മാറി നടന്നതോ?
ഞാൻ നടന്നു തുടങ്ങുകയാണ്…
പൂർണ മനസോടെയാണ് നടത്തം…
വഴിയിലെ തളർച്ചയിൽ നിറയുന്നീ കണ്ണ്
വഴിയിലെ കാൽവെയ്പ്പിൽ നിറയുന്നീ മനസ്സ്
അപൂര്‍ണതയുടെ മുഖത്തോടെയാണീ നടത്തം
പൂര്‍ണതയുടെ വെളിച്ചത്തിലേക്കാണീ നടത്തം
ആരെയും പ്രീതിപ്പെടുത്താനല്ല ഈ നടത്തം
ആരെയും മുറിവേല്പിക്കാനുമല്ല ഈ നടത്തം
എന്നിലെ എന്നെ തേടിയുള്ള നടത്തം
ആനന്ദ മാർഗ്ഗത്തിലേക്കുള്ള നടത്തം
വഴിയിലെ നടത്തത്തിൽ കർമ്മ ഭാരങ്ങളില്ല
വഴിയിലെ നടത്തത്തിൽ കടമ ഭാരങ്ങളില്ല
വെളിച്ചം തെളിയുമെന്നു ഉറപ്പോടെയുള്ള നടത്തം
വെളിച്ചത്തെ കണ്ടെത്താനുള്ള അവസാന നടത്തം
ഇഷ്ട വഴിയിലാണ് ഞാൻ ,ലക്ഷ്യ വഴിയിലാണ് ഞാൻ
ആഗ്രഹസാക്ഷാത്കാരത്തിന്റെ അവസാന വഴിയിലാണ് ഞാൻ
വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഎന്റേതാണ്
ഇന്നീ വഴിയിൽ ഒറ്റയ്കായവന്റെത് ….
Name: pranav H
Company name : Neoito Technology Center
You need to login in order to like this post: click here
Leave a Reply