എൻ ഹൃദയം

posted in: Poem - Malayalam | 0

എൻ ഹൃദയം മൂകമായ്‌ നിന്നെ തിരയുന്നു

നിൻ പ്രണയം പുതുമയായ്‌ എന്നെ തഴുകുമ്പോൾ.

ഞാൻ മൂളും ഈണങ്ങളിൽ നിൻ സ്വപ്നം തൂകുന്നു ഞാൻ

നിൻ സ്നേഹം അറിയുന്നു ഞാൻ.

എൻ ഹൃദയം മൂകമായ്‌ നിന്നെ തിരയുന്നു

നിൻ പ്രണയം പുതുമയായ്‌ എന്നെ തഴുകുമ്പോൾ.

ആരുമാരും അറിയാതെ ആർദ്രമായ മിഴിയോടെ മൗനമേഘമായ്‌ നീ എങ്ങോ പോയി മറഞ്ഞു.

നീർക്കണങ്ങൾ പൂക്കുന്നൊരാ മഞ്ഞു മൂടുമാ രാവിൽ

പുതു നിലാവായി നിന്നോർമകൾ എന്നിൽ പെയ്തൊഴിഞ്ഞു.

നിൻ മിഴിയിൽ നിൻ മൊഴിയിൽ എന്നെ തേടുന്നു ഞാൻ

നിൻ പ്രണയം പുതുമയായി എന്നെ തഴുകുമ്പോൾ.

എൻ ഹൃദയം മൂകമായ്‌ നിന്നെ തിരയുന്നു

നിൻ പ്രണയം പുതുമയായ്‌ എന്നെ തഴുകുമ്പോൾ!!

Name: Swathy Krishnan R

Company name : Envestnet, Technopark, Tvm.

Click Here To Login | Register Now