ഡോളർ

posted in: Short Story - Malayalam | 0

ആകാശ മധ്യത്തിൽ മേഘങ്ങൾക്ക് കീഴെ പറന്നുകൊണ്ടിരിക്കുന്ന ആ വിമാനത്തിൽ നിന്നും അവൻ പുറത്തേക്ക് നോക്കി. മുപ്പതു വർഷത്തെ തൻ്റെ  ജീവിതം ആ മേഘകീറുകൾക്കിടയിലൂടെ നോക്കിയപ്പോൾ ആദ്യം വ്യക്തമായും പിന്നെ പിന്നെ നേർത്ത ഒരു രേഖയായും മാറുന്നത് അവൻ തിരിച്ചറിഞ്ഞു. ലോകം വെട്ടിപ്പിടിച്ച ചരിത്ര പുരുഷന്മാരെല്ലാം ഒരിക്കൽ ഇതുപോലെ എല്ലാം ദൂരെ ഉപേക്ഷിച്ചു ഇറങ്ങി പുറപ്പെട്ടവരാണെന്ന് ഓർത്തപ്പോൾ അവനു തെല്ലൊരാശ്വാസം തോന്നി. എങ്കിലും അമ്മച്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്,നിൻ്റെ  അപ്പനൊരു ദീർഘവീക്ഷണം ഉള്ള ആളാണെന്ന്‌ .എന്നിട്ടെന്തേ അപ്പൻ ഞാൻ  എടുത്ത ഈ ബുദ്ധിപരമായ തീരുമാനം എടുത്തില്ല. എളേപ്പന്മാർ ഉൾപ്പടെ എല്ലാരും ഗൾഫിൽ പോയ് പണംവാരിയപ്പോളും അപ്പൻ ഈ മലംചെരുവിൽ ഇഞ്ചിത്തോട്ടത്തിനു കാവലിരിക്കുകയായിരുന്നല്ലോ…

കാര്യം അപ്പൻ കൊടികളൊന്നും ഉണ്ടാക്കിയില്ലെങ്കിലും എന്നെയും പെങ്ങന്മാരെയും മാന്യമായി തന്നെ വളർത്തി.. അത് സത്യം..

എന്നിരുന്നാലും ലൂക്ക കാണിച്ച show അത് ഞാനിന്നും മറക്കില്ല.എളേപ്പൻ്റെ  മകനാണ് ലൂക്ക.. ഇന്നും എൻ്റെ മൂക്കിലുണ്ട് foreign perfume -ൻ്റെ മണവും, റെയ്ബാൻ ഗ്ലാസും, റോളക്സ് വാട്ച്ചും …

ഹും.. ഡാ ലൂക്കാ .. നീ കേട്ട ഗൾഫിലേക്കല്ല ഈ റോണിയുടെ പടപ്പുറപ്പാട്.. അങ്ങ് ദൂരെ. പസിഫിക്‌ ൻ്റെ അറ്റത്തു..

കിവികളുടെ നാട്ടിലേക്കാണ് New Zealand ലേക്ക് …

പക്ഷെ ഇപ്പോഴും മനസ്സിലെവിടെയോ ഒരു വിങ്ങൽ ..

“ഭാര്യയെയും കുഞ്ഞിനേയും വിട്ടു പോകുന്ന  ഇയാള് ?” തൊട്ടടുത്തിരുന്ന  യാത്രക്കാരൻ ചോദിച്ചു .

“ഇതാരപ്പ എൻ്റെ മനസ്സ് ഇത്രകണ്ട് തിരിച്ചറിഞ്ഞ ആൾ “.. റോണി  അയാളെ തുറിച്ചു നോക്കി..

അയാൾ “നീ അന്തംവിടണ്ട .. ഞാൻ ഇത് ഒരുപാട് കണ്ടിട്ടുണ്ട് . ആദ്യമായ് കുടുംബത്തെ വിട്ടു മറുനാട്ടിലേക്ക് പോകുന്നവൻ്റെ ഹൃദയമിടിപ്പ് എൻ്റെ നെഞ്ചിലിപ്പോഴുമുണ്ട് ചങ്ങാതി..

റോണിക്ക് ചെറിയൊരു ആശ്വാസം തോന്നി.

റോണി : “എന്നാലും എനിക്ക് ഭാര്യയും  കോച്ചും ഉണ്ടെന്ന് എങ്ങനെ എങ്ങനെ മനസിലായി ..

അയാൾ : “അത് പകുതിയും ഒരു guess ആണ് ..വിവാഹമോതിരം കണ്ടപ്പോൾ മനസ്സിലായി  married ആണെന്ന്.. പിന്നെ എയർപോർട്ട് ലോബിയിൽ വെച്ച് ഞാൻ നിങ്ങളെ കണ്ടിരുന്നു.. അപ്പോൾ നിങ്ങളുടെ കയ്യിൽ ഒരു കുഞ്ഞുണ്ടായിരുന്നു … “

റോണി (ചിരിച്ചുകൊണ്ട് ) : നിങ്ങൾ പറഞ്ഞത് സത്യമാണ് .. അവരെ വിട്ടുപിരിയുന്നതിൽ എനിക്ക് വല്ലാത്തൊരു വിഷമം ഉണ്ട്’..”

അയാൾ ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് : ” ഞാൻ Vargheese ..”

ഇനി നമുക്ക്  അയാളെ പേരുവെച്ചു അവിസംബോധന ചെയ്യാം ..

വർഗീസ് : “അതിനു നിന്നോടാരാണ് വിട്ടുപിരിയാൻ പറഞ്ഞത് ..”

റോണി അല്പം ചൊടിച്ചുകൊണ്ടു :”പൈസ ഉണ്ടാക്കണ്ടേ ചേട്ടാ.. പുറത്തൊക്കെ പോയ് ഒന്ന് settle ആകണ്ടേ?”

വര്ഗീസ് : “അത് നിനക്കു നാട്ടിൽ നിന്നാൽ പറ്റില്ലേ?”

റോണി : “അത് അത്ര എളുപ്പമല്ല ചേട്ടാ ..”

വർഗീസ് :”ഓ അപ്പോ New Zealand ൽ എളുപ്പമാണ് ഇതൊക്കെ എന്ന് നിന്നോട് ആരാണ് പറഞ്ഞത്?”

റോണി : “പിന്നെ നിങ്ങൾ എന്തിനാ അങ്ങോട്ട് പോയത്? “

വര്ഗീസ് : “അഹ് ഇപ്പോഴാണ് നീ കറക്റ്റ് ചോദ്യം ചോദിച്ചത് .. ഞാൻ പറഞ്ഞു തരാം.. പത്തു വര്ഷം മുൻപ് ഇതുപോലെ ഒരു ഫ്ലൈറ്റ് -ൽ നിന്നെപ്പോലെ കുടുംബത്തെ പിരിഞ്ഞു ആദ്യമായ് ഞാനും യാത്രചെയ്തു.. അന്ന് എൻ്റെ അടുത്ത്  പ്രായമുള്ള ഒരാളാണ് ഇരുന്നിരുന്നത്.. അയാൾ ഫ്ലൈറ്റ് ടേക്ക് ഓഫ് നു കുറച്ച മുൻപ് എന്നോട് പറഞ്ഞു .. “നിനക്കു ഇറങ്ങണം എങ്കിൽ ഇപ്പോൾ ഇറങ്ങണം.. ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ നിനക്കു പിന്നെ ഒരിക്കലും ഇറങ്ങാൻ പറ്റില്ല..കാരണം നീ നിധി തേടി ഇറങ്ങുന്ന നാവികൻ പോലെയാണ് . ഒരിക്കൽ നെ അവിടെ എത്തിയാൽ , You  will  find  your treasure ..പിന്നെ നീ അതിനു അടിമയാണ്.. നിനക്കു ഒരിക്കലും അതിൽ നിന്ന് മോചനമില്ല..””

റോണി : “അപ്പോൾ നിങ്ങൾ അഹ് നിധി കണ്ടെത്തി?”

വര്ഗീസ് : “ഹും .. ഞാൻ അഹ് നിധി കണ്ടെത്തി.. പക്ഷെ..എനിക്ക് എന്നെ നഷ്ടപ്പെട്ടു ..”

റോണി അയാളുടെ മുഖത്തേക്ക് നോക്കി.. ഫ്ലൈറ്റിൽ നിന്നും ലൗഞ്ചിൽ നിന്നും മോന്തിയ  കള്ളിൻ്റെ എല്ലാം ഹാങ്ഓവറും അയാളുടെ മുഖത്തുണ്ട്..

റോണി :”ഹും .. കള്ള് .. കള്ള് .. ചേട്ടൻ ഫിറ്റാണ്..അതാണ് പ്രെശ്നം..അത് മാത്രമേ ഉള്ളു പ്രെശ്നം.. പിന്നെ നിങ്ങളൊക്കെ മിടുക്കന്മാരും.. ഞാൻ മാത്രം മണ്ടൻ.. ഹ്മ്മ് അത് കൊള്ളാം ..”

വർഗീസ് ;”‘കള്ള് .. അത് ഞാൻ നീയൊക്കെ പാലുകുടി നിർത്തുംമുമ്പ് തുടങ്ങിയതാവും.. നിൻ്റെ പ്രായം അത് ഞാൻ ഉദ്ദേശിക്കുന്നത് ശെരിയാണെങ്കിൽ ഒരു 30 വയസ്സ് കാണും”

റോണി : “ഹും .. 30 വയസ്സ് ..”

 വർഗീസ് (അല്പം സീരിയസ് ആയിട്ട് ) : “ലോകത്തിൽ  പല തരത്തിൽ നിധി ഉണ്ടായിട്ടുണ്ട് .. ലോഹമായും .. സ്വർണമായും .. ഭൂമിയായും ഒക്കെ ..പല യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട് .. സ്വർണപേടകളും സ്വർണഖനിയും ലോകം ഇനിയും കണ്ടുപിടിക്കപെടാതെ ഇവിടെ ഗുഹകളിലും കടലിൻ്റെ ആഴങ്ങളിലും കിടക്കുന്നു..പക്ഷെ നീ കാണാൻപോകുന്നതും ഞാൻ കണ്ടതുമായ ആ നിധിയുടെ   പേരു ഡോളർ എന്നാണ്..ഞങ്ങൾ ഈ NRI മലയാളികൾ സായിപ്പിൻ്റെ  ശീലങ്ങളും പഠിച്ചു അവരായി  തന്നെ മേനി നടിച്ചു ജീവിക്കുന്നവർ കള്ളുകുടി സദസ്സുകളിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്..എന്തൊക്കെയായാലും നമ്മളുടെ നാട്ടിലെ സദ്യയും ഓണവും പെരുന്നാളും  ഒന്ന് വേറെ തന്നെയാണേ..(വർഗീസ് ഒന്ന് ചിരിച്ചിട്ട്..) പാവങ്ങളാടോ.. ഇട്ടേച്ചു പോകാൻ പറ്റുകേല..അതിനെ ഇമ്മിണി ഒന്നുമല്ല ചങ്കൂറ്റം വേണ്ടത്..നീ നാട്ടിൽ ചടച്ചിരുന്നു പണിതാൽ കിട്ടുന്നതിൻ്റെ പത്തിരട്ടി നിനക്കൊരു മാസം കിട്ടുമ്പോൾ നിനക്കു എങ്ങനെയാ പോകാൻ പറ്റുക..മനസ്സിലായോ.. ഞാൻ പറഞ്ഞ നിധി എന്താണെന്നു ഡോളർ..

റോണി : ” ഓക്കെ .. ഞാനും കുറച്ച ഡോളർ ഉണ്ടാകട്ടെന്നേ.. എന്നിട്ട്.. എനിക്ക് മതിയാകുമ്പോ ഞാൻ പൊയ്ക്കോളാം..”

വർഗീസ് (വലിയ വായിൽ പൊട്ടിചിരിച്ചിട്ട് : ” പിന്നെ .. നമുക്ക് കാണാം..”

റോണി : “ചേട്ടാ..എങ്ങനെയാ ഇവിടെ racism ഒക്കെ ഉണ്ടോ ?”

വർഗീസ് : “നിൻ്റെ  വീട്ടിൽ ബംഗാളി പണിക്ക് വന്നിട്ടുണ്ടോ ? ഉണ്ടാകും.. അവനെ നീ നിൻ്റെ വീട്ടിനകത്തു കയറ്റി ഇരുത്തി ഒരുമിച്ചിരുത്തി ഭക്ഷണം കൊടുക്കോ ? നീ ആദ്യം അത് ചെയ്തിട്ട് വാ.. എന്നിട് ഇവിടത്തെ കാര്യം അന്വേഷിക്കാം..”

ഫ്ലൈറ്റ് Auckland-ൽ ലാൻഡ് ചെയ്യാൻ പോകുന്ന അന്നൗൺസ്‌മെന്റ് കേൾക്കുന്നു.. ഓരോരുത്തരായി അവരവരുടെ luggage എടുത്ത് വരി വരിയായ് നിൽക്കുന്നു .. ഫ്ലൈറ്റിൽ നിന്നും ഇറങ്ങി ലോബ്ബ്യിലൂടെ നടന്നു നീങ്ങുമ്പോൾ തിരിഞ്ഞു നിന്ന് വർഗീസ് ചോദിച്ചു..

വർഗീസ് : “ദാ .. ആഹ് ദൂരെ കാണുന്നതാണ് departure.. തിരിച്ചുള്ള ഫ്ലൈറ്റ് പിടിക്കുന്നോ  അതോ കിവിയുടെ രാജ്യത്തിലേക്ക് ഊളിയിടുന്നോ? Treasure Hunting നായ് ..”

റോണി വർഗീസ് കാണിച്ച സ്ഥലത്തേക്ക് ഒരു നിമിഷം നോക്കുന്നു.. പിന്നീട് ഒട്ടും ശങ്കിക്കാതെ മുന്നോട്ട് നടക്കുന്നു .. റോണിയുടെ മനസ്സിൽ അപ്പോൾ ഒരു കാര്യം മാത്രമാണ് അലയടിച്ചുകൊണ്ടിരുന്നത് .. “അവളും മോനും ഇപ്പോൾ ഉറക്കമായിരിക്കും.. ഞങ്ങളുടെ ഇടയിലെ ദൂരം ഒരു പകലും.. രണ്ടു കടലുകളും..”

Name : Vyshak Valsalan
Company : MY Consulting Engineers Limited

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *