ചിരിക്കുന്ന യന്ത്രം

posted in: Poem - Malayalam | 0

ഈഭൂമീടെ സ്പന്ദനം കണക്കിലാ
എന്ന് ചൊല്ലിക്കൊടുത്തു നാം കുരുന്നുകൾക്ക്
തോളിൽ മാറാപ്പും ഏറ്റി അവർ കയറി ചെന്നു
ഗണിതം പഠിക്കാൻ
ഗുണനം ഹരണം
പൈതഗോറസ് തിയറം
ഹൈഡ്രജൻ നൈട്രജൻ
ക്രോമോസോം ഈസ്ട്രജൻ
എക്സ് ഉം വൈയും കണ്ടു പിടിച്ച്
സമയം പോയപ്പോള്‍
നേരെ പാഞ്ഞു ട്യുഷന്
ലോസ് ഓഫ് മോഷൻ പഠിക്കാൻ
ഒടുവിൽ വീട്ടിൽ എത്തിയാൽ
ദേ വരുന്നു ഹോംവർക്ക്
ഞായറാഴ്‌ച കിടന്നുറങ്ങാൻ പറ്റില്ല
അന്നുണ്ട് ഡാൻസും പാട്ടും പെയിന്റിങ്ങും
അങ്ങനെ 5 8 ആണ്ട് പോയി മറഞ്ഞു
ട്യുഷന് പകരം എൻട്രൻസ് ആയി
സ്‌കൂൾ കഴിഞ്ഞു
വീട്ടിൽ പറഞ്ഞു
കലാകാരൻ ആകാം.

നിനക്കു ജോലി വേണ്ടേ ?
കഞ്ഞി കുടിക്കണ്ടേ ?
കല്യാണം കഴിക്കണ്ടേ?
നിനക്ക് ജീവിക്കണ്ടേ?

കല കാര്യം അല്ലേൽ
എന്റെ സൺ‌ഡേ കളഞ്ഞത് എന്തേ?
എന്ന് ചോദിച്ചപ്പോള്‍
കലാ തിലകം ആയാ പോയിന്റ് ഉണ്ട്
ഡിഗ്രീ അഡ്മിഷന് എന്ന്

അങ്ങിനെ ഞാൻ എൻജിനിയർ ആയി.
എന്റെ ചങ്ക് ഡോക്ടർ ആയി
ബാക്കി ഉള്ളോൻ ബാങ്കറായി
ഞങ്ങൾ എല്ലാം വൈറ്റ്‌ കൊളറായി
മാസം മാസം പൈസ വന്നു.
ദിനം ദിനം സ്‌ട്രെസും വന്നു.
എന്നും നെട്ടോട്ടത്തിലായി.
ഞാനും നീയും യന്ത്രങ്ങളായി

ഡോക്ടർക്കും ബാങ്കർക്കും പ്രതീക്ഷ മങ്ങുമ്പോ
ആകെ ചുറ്റും നിറം മങ്ങുമ്പോ
ചിരിക്കാൻ വേണം കരിക്ക്
മൂളാൻ പുട്ട് പാട്ട്
അരുതേ പറയരുതേ
കലാകാർ ഒന്നുമല്ലെന്ന്
പറയരുതേ
നമുക്ക് ചിരിക്കണം കരയണം
അനുഭവിച്ചറിയണം
എല്ലാരും വേണം നമുക്ക്
ജീവിക്കാൻ

Name: Vishnu M Menon

Company: KeyValue Software Systems

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *