പ്രണയം തേടി
വിഷം തീണ്ടിയവൾ
കുറ്റാക്കൂരിരുട്ടിൽ
തനിച്ചായവൾ
അമ്മയാണവൾ
ഹാ! തന്നരുമയാം
പിഞ്ചുമാതൃത്വം
കാട്ടിലെറിഞ്ഞവൾ
താങ്ങാത്ത ചുമടുകൾ
പേറി നടന്നു
മനസ്സിന്റെ താളം
മറന്നവൾ
താലോലിക്കാൻ
കൊതിച്ച കരങ്ങളിൽ
ചോരക്കറകൾ
പുരണ്ടതിൽ പിന്നെ
പ്രജ്ഞനശിച്ചവൾ
പുലമ്പിയേതോ
പാഴ്കളിപ്പാട്ടം
വീണുടഞ്ഞ കഥ!
Name: Deepa N
Company name : Zyxware Technologies Pvt. Ltd
You need to login in order to like this post: click here
Leave a Reply