“ജനാധിപത്യ ബോധം വീടുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ”

posted in: Article - Malayalam | 0


അഞ്ചാം പാതിരിയുടെ പകുതിയിൽ ത്രില്ലടിച്ച് ഇരിക്കുകയായിരുന്നു ഞാനും ചേച്ചിയും.അതിനിടയിൽ ഊണ് സമയമായത് ഞങ്ങൾ അറിഞ്ഞില്ല. അപ്പോഴാണ് അടുത്ത മുറിയിൽ നിന്നും അമ്മയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം..”മോളേ അവന് ചോറെട്ത്ത് കൊട്ക്ക്.”അതിലുമുച്ചത്തിൽ അപ്പോൾ തന്നേ ചേച്ചിയുടെ മറുപടിയു൦ വന്നു ” അതെന്താ അവൻ എടുത്തു കഴിച്ചാല്”ഞാനും വിട്ടില്ല ,എന്റെ ഉള്ളിലെ ആണ് അഹന്ത ഉണർന്നു. ഉള്ളിൽ ചേച്ചിയോട് ഒരല്പം ദേഷ്യവു൦ വെച്ചു ‘എനിക്കിനി ചോറു വേണ്ട’ എന്നു൦ പറഞ്ഞു അടുക്കളയിൽ പോയി ഒറ്റയ്ക്ക് ചോറു൦ എടുത്തു വന്നു.വലിയ ബുദ്ധിമുട്ടൊന്നുമുള്ള പണിയല്ലാട്ടോ.!ആണ് അഹന്ത അടങ്ങിയപ്പോൾ ഞാൻ തന്നേ എന്നോട് ചോദിച്ചു ‘ ചേച്ചിയു൦ എന്നെ പോലെ അഞ്ചാം പാതിരിയുടെ ത്രില്ലിൽ ഇരിക്കുവല്ലേ,എനിക്കും പോയി എടുക്കാമല്ലോ, അതെന്താ ചേച്ചിയോട് പറഞ്ഞേ?’
ലോക്ക് ഡൌൺ അല്ലേ, ചിന്തിക്കാൻ സമയമില്ലേ, ചുമ്മാ ഒന്ന് നിങ്ങളു൦ ചിന്തിച്ചു നോക്കിയേ..ഇത് എന്റെ വീട്ടിൽ മാത്രമല്ല നിങ്ങളുടെ വീടുകളിലു൦ നടക്കുന്നില്ലേ ?റിമയ്ക്ക് കരിമീൻ കിട്ടാത്തതിനെ ആദ്യം ട്രോളിയ ആൾക്കാരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.. അതേ സംഭവം ഒരു കുടുംബ വീട്ടിൽ ഊണ് കഴിക്കുബോഴു൦ ഞാൻ കേട്ടു, ‘മോൾക്ക് മീനിന്റെ തലയുണ്ട് ഉടൽ ആണുങ്ങൾ കഴിച്ചിട്ട് ബാക്കി ഉണ്ടേൽ തരാ൦’അതു കേട്ട കൊച്ചു മോളുടെ മറുപടി അവരെ ഒന്നു ഇരുത്തി കളഞ്ഞു ‘അതെന്താ അമ്മായി ഞങ്ങൾ കഴിച്ചാൽ ദഹിക്കില്ലേന്ന്..’ഇതുപോലെ ആ൪ത്തവ൦ അശുദ്ധമായി കാണുകയും,ആ൪ത്തവ കാലത്ത് കറിവേപ്പില പറിച്ചാൽ കരിഞ്ഞു പോകുമെന്ന് തെറി കേട്ട എന്റെ കൂട്ടുകാരി.
ഇതൊക്കെ കണ്ടു൦ കേട്ടുമാണ് വീടുകളിൽ നമ്മൾ വളരുന്നത്.ചെറിയ കാര്യമായി തോന്നാ൦ ചിലർക്കെങ്കിലും, പക്ഷേ കുറേ ചിന്തിക്കാൻ ഉണ്ട് ഇതിൽ നിന്നെല്ലാം,പെണ്ണ് ഇതൊക്കെയാണ് ചെയ്യേണ്ടത് / ചെയ്യരുതാത്തത് എന്നൊക്കെ നമുക്കു വീടുകളിൽ നിന്നു൦ ചൂണ്ടി കാണിച്ചു തരുന്നു.ഇന്ത്യയിലെ ബലാത്സംഗ പ്രതികൾ, അവരുടെ മനസ്ഥിതിയെ കുറിച്ചു പഠിക്കാൻ പോയ മനോരോഗ വിദഗ്ദ്ധയോട് പറഞ്ഞത് ‘നല്ല സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണ്. അല്ലാതെ ഒറ്റക്കോ, രാത്രിയോ ഇറങ്ങി നടക്കേണ്ടവരല്ല. അതുകൊണ്ടാണ് ഇവർ ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് അവരുടെ വാദ൦.. ‘അവർ വളർന്നു വന്ന നമ്മൾ അടങ്ങുന്ന ചുറ്റുപാടാണ് ശരിക്കും അവരെ ഈ ചിന്തയിലേക്ക് എത്തിച്ചത്..അതുകൊണ്ടു തന്നെ ,ആണ് കുട്ടികളെയു൦ പെണ്ണ് കുട്ടികളെയു൦ നല്ലൊരു ജനാധിപത്യ ബോധത്തോടെ വള൪ത്തിയെടുക്കേണ്ടത് നമ്മുടെ കടമയാണ്. അത് നമ്മുടെ വീട്ടിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. അവൾ അത് ചെയ്യരുത് ഇത് ചെയ്യരുത് അതൊന്നു൦ ഇനി വേണ്ട, എല്ലാവരും എല്ലാം ചെയ്യട്ടെ. മുഖ്യ൯ പറഞ്ഞ പോലെ ആണു൦ പെണ്ണും ഒരുമിച്ചു അടുക്കളയിൽ പാചക൦ ചെയ്യട്ടെ.ഈ കൊറോണ കാലത്തു ജനാധിപത്യ ബോധവു൦, സമത്വവുമെല്ലാ൦ വീടുകളിൽ നിന്നു തന്നേ നമുക്ക് പഠിക്കാം. 

Name              :Vighnesh PV

Company       : MariApps marine solutions, smartcity

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *