അറിയുന്നു ഞാൻ നിന്നെ

posted in: Poem - Malayalam | 17

തന്നിരുന്നീല ഒന്നു മേ
കഴിഞ്ഞു പോയ ഇന്നലെ കൾ ….
കരുതുന്നീല ഒന്നു മേ
വരാനിരിക്കുന്ന നാളെകൾ …..
തിരിച്ചറിവിന്റെ ഇന്നുകൾ
തനിച്ചറിയുന്നു നമ്മൾ ….
മറന്നേക്കൂ അപ്രിയസത്യങ്ങൾ
തുറന്നേക്കൂ ഒരു വേള മിഴികൾ ….
കാത്തുനില്പതില്ല സമയം വെറുതെ
കാണാതിരിക്കവേണ്ട ഒന്നു മേ ..
മഞ്ഞു പൊഴിയുമീ കുളിർ രാവിൽ
നിലാവു പെയ്യുമീ യാമങ്ങളിൽ …
കുറിച്ചോട്ടെ ഞാൻ ചിലതു
തനിച്ചറിയുമീ നിമിഷങ്ങളിൽ……………..
………………….
മിഴികൾ തൻ
സ്ഫടിക കണങ്ങളിൽ
മഴവിൽ തീർക്കുന്നുവോ ..
അറിയുന്നുവോ നിലാവേ നീ നിന്നെ അറിയാതെ പോയ ഈ എന്നെയും …
തഴുകുന്നുവോ കുളിർ കാറ്റേ നീ നിന്നെ തൊടാതെ പോയ ഈ എന്നെയും …
തിരയുന്നവോ തീരമേ നീ
നിന്നെ അണയാതെ പോയ ഈ എന്നെയും …
തേടുന്നുവോ വാനമേ നീ
താരങ്ങൾ കാണാതെ പോയ ഈ എന്നെയും …
കാക്കുന്നുവോ കാലമേ നീ നിന്നെ ഓർക്കാതെ പോയ ഈ എന്നെയും …
പുൽകുന്നുവോ മോഹമേ നീ നിന്നെ പുൽകാൻ മറന്നഈ എന്നെയും …..
മൂളുന്നുവോ യാമമേ നീ ഞാൻ കേൾക്കാതെ പോയ ഈ ഈണവും ….
മനസ്സിൻ ജാലകങ്ങൾ തുറന്നോട്ടെ ഞാൻ …

അറിയാതെ എന്നിൽ പൂത്തോട്ടെ ഞാൻ ….
ഒരിക്കൽക്കൂടി ഒരിക്കൽ കൂടി ….

എൻ കനവുകളിൽ

Name : ജയസ്മിത  കെ(nick name jas)

Company name :Qwebs infosolutions

Click Here To Login | Register Now

17 Responses

Leave a Reply

Your email address will not be published. Required fields are marked *