അന്നൊരാപ്പുഴയുടെ തീരത്തുനിന്നു
ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
അവളെകുറിച്ചുള്ളതായിരുന്നു.
എന്റെ കണ്ണീരുപ്പുകളത്രയും
മറ്റാരും കാണാതെയാപ്പുഴയി-
ലൊഴുക്കിത്തുടങ്ങിയ നാൾ മുതൽ
ഞാനുമാപ്പുഴയും നല്ല ചങ്ങാതിമാരായിച്ചമഞ്ഞു.
അവളക്കായി പിന്നാലെ ദാഹിച്ചു
നടന്നലഞ്ഞപ്പോഴൊക്കെയും
ഞാനെന്നെ മറന്നു ,
പുഴയെ മറന്നു,
മറ്റെല്ലാം മറന്നു.
ഒടുവിലായവളെങ്ങോപ്പോയി മറഞ്ഞപ്പോൾ
ആരുമേ കൂടെയില്ലെന്നറിഞ്ഞ്
തിരികെ നടന്നപ്പോളാ-
പ്പുഴയുമെങ്ങോപ്പോയി മറഞ്ഞിരുന്നു.
എനിക്കായി കൂട്ടിയിട്ട
മണൽത്തരികൾ മാത്രം ബാക്കി പത്രം.
Name : ജിനീഷ് കുഞ്ഞിലിക്കാട്ടിൽ
Company Name : Allianz Technology,Trivandrum
You need to login in order to like this post: click here
Leave a Reply