എന്റെ ചെപ്പിനുള്ളിലെ നന്മമരം

posted in: Short Story - Malayalam | 0

Part 1

വെറുതെ ക്ലാസ് കട്ട് ചെയ്യാൻ ലൈബ്രറിയിലേക്ക് പോയ ഞാൻ, ഷെൽഫിലേക്കു വെറുതെ കണ്ണോടിച്ചപ്പോ പെട്ടെന്ന് ക്ലിക്ക് ആയ ഒരു നോവൽ്.. Can Love happen twice. അതാണ് എല്ലാത്തിനും കാരണം.

അതവളെ ഒരുപാട് ചിന്ടിപ്പിച്ചു, ആ നോവലിന്റെ പേര്. അതെടുക്കണം വായിക്കണം എന്നൊക്കെ മനസ്സിൽ വന്നെങ്കിലും എന്തോ ഒന്ന് അവളെ പിന്നിലേക്ക് വലിച്ചു. എന്താണത്

അതെ അവൻതന്നെ അവന്റെമുഖം, ഹരി, അവൻ പിറകെ നടക്കാൻ തുടങ്ങിട്ടു ഒരു വര്ഷം ആകുന്നു, എപ്പോഴൊക്കെയോ അവൻ കൂടെ ഉള്ളത് ഒരു ധൈര്യം ആയി തോന്നിട്ടുണ്ട്, എപ്പോഴെക്കെയോ ഉള്ളിൽ സ്നേഹവും, പക്ഷെ….

“ഈ ഡിഗ്രി പൂർത്തിയാക്കിയിട്ടു വേണം ചിറ്റേച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ. അതുകഴിഞ്ഞാവട്ടെ”

“എന്താണ് ഭവതി, മാത്‍സ് പഠിച്ചു വട്ടായ”, പെട്ടെന്നവൾ തിരിഞ്ഞു നോക്കിയതും ഞെട്ടിപ്പോയി, അതവൻ തന്നെ ഹരി.

പെട്ടെന്നുള്ള ഷോക്കിൽ ഒന്നും പറയാനാകാതെ അവൾ മുഖം വെട്ടിച്ചു. എന്നാൽ അവന്റെ അടുത്ത ചോദ്യം ആണ് അവളെ ഞെട്ടിച്ചത്.

“താൻ എന്നെക്കുറിച്ചു ആലോചിച്ചോണ്ടിരിക്കുകയാരിന്നു അല്ലേ” വീണ്ടും ഒഴിഞ്ഞു മാറാൻ ശ്രെമിച്ചവളെ പിടിച്ചു നിർത്തി അവൻ ചോദിച്ചു.

“അല്ല, എന്ന് പറയാൻ നിനക്കാവില്ല, ഇനി അങ്ങനെ പറഞ്ഞാലും അതൊരു കള്ളം ആണെന്ന് എനിക്ക് മനസിലാകും, ഒന്നുമില്ലെങ്കിലും ഞാൻ രണ്ടു വര്ഷം സൈക്കോളജി പഠിച്ചത് അല്ലേ? അല്ലെങ്കിൽ തന്നെ നിന്നെ മനസിലാക്കാൻ സൈക്കോളജി പഠിക്കണം എന്നൊന്നും ഇല്ല”

അവന്റെ ആ ചോദ്യത്തിന് മുന്നിൽ എന്തുപറയണമെന്നറിയാതെ അവൾ തലതാഴ്ത്തി നിന്നു, താൻ എന്ത് പറഞ്ഞാലും എന്തെകിലും ഒക്കെ തിരിച്ചു പറയുന്ന ആ കാന്താരിപ്പെണ്ണിന്റെ മൗനം അവനെ വല്ലാതെ ആശയകുഴപ്പത്തിലാക്കി, അവസാനം രണ്ടുംകല്പിച്ചു അവൻ പറഞ്ഞു.

“താനൊന്നും മുഖം ഉയർത്തി നോക്കടോ, അല്ലെങ്കിൽ തന്റെ സ്ഥിരം ചീത്ത എങ്കിലും വിളിക്കാഡോ”..

മുഖം ഉയർത്തിയ അവളെ കണ്ടു അവൻ ഞെട്ടിപ്പോയി, തന്നെ എത്രയും കാലം ചീത്ത വിളിച്ചവൾ ദേ മുൻപിൽ നിന്നു കരയുന്നു.എന്തിനാണ് കരയുന്നത് എന്ന് അവനു മനസിലായില്ല എങ്കിലും,

“താൻ ഇനി കരയണ്ട, ഞാൻ ഇനി ഒരിക്കലും തന്നെ ശല്യപ്പെടുത്താൻ വരില്ല, നാളെ എന്റെ ലാസ്‌റ്ക്ലാസ് ആണ്, പോകുന്നതിനു മുൻപ് തന്നോട് ഒരിക്കൽ കൂടി,ചോദിക്കാൻ വന്നതാ,sorry,I am really sorry” അതും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു.

Part 2

“പുണ്യാ… നീ എന്താ ആലോചിക്കുന്നത്, കോളേജിൽ നിന്നും വന്നത് മുതൽ ഞാൻ ശ്രെദ്ധിക്കുന്നുണ്ട്,എന്താ നിനക്ക് പറ്റിയത്, ഇന്ന് നിന്റെ ചിറ്റേച്ചി വിളിച്ചില്ലേ??”

“ഒന്നുമില്ല, ദിവ്യാ” ദിവ്യ അവൾ എന്റെ കളികൂട്ടുകാരി ആണ്,എന്റെ ജീവിദത്തിൽ എന്ത് നടന്നതും അത് അവളറിയാതെ നടക്കില്ല.

“നീ അവനെപ്പറ്റി ആണോ ആലോചിക്കുന്നത്, അല്ല മോളേ, നീ ഇന്ന് എന്താ അവന്റെ മുന്നിൽ നിന്നും കരഞ്ഞത്, അവൻ നിന്നെ ഇനി ശല്യപ്പെടുത്താൻ വരില്ല എന്ന് പറയാൻ വന്നതാണല്ലോ”

“അതിനു ഞാൻ പറഞ്ഞതൊന്നും ഇല്ലല്ലോ, അല്ലെങ്കിൽ തന്നെ ഇതൊക്കെ നിന്നോട് ആരാ പറഞ്ഞത്” ദിവ്യയുടെ ആ ചോദ്യം അവളെ ഇഷ്ടപെടാത്ത പോലെ അവൾ മറുപടി പറഞ്ഞു.

“പുണ്യാ… നീ വിചാരിക്കുന്നത് പോലെ എല്ലാവരും നിന്നെ ചതിക്കാൻ നോക്കുന്നവരല്ല, അല്ലെങ്കിൽ തന്നെ നീ ആലോചിച്ചു നോക്ക് നിനക്ക് എന്ത് പ്രശനം വന്നാലും അവിടെല്ലാം ഒരു ദൈവദൂതനെ പോലെ എന്നും അവൻ ഉണ്ടായിരുന്നു എന്ന് നീ തന്നെ അല്ലേ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്, പിന്നെന്താ, പിന്നെ ഞാൻ മനസിലാക്കിയടുത്തോളം അവനു പൈസയോട് ആർത്തി ഒന്നും ഉള്ള കൂട്ടത്തിൽ അല്ല” ദിവ്യ പറയുന്നത് അവൾ അനുസരണയോടെ കേട്ടോണ്ടിരുന്നു.

“ദിവ്യ, ഇതൊന്നും അല്ല എന്റെ പ്രശനം, നിനക്കറിയാമല്ലോ ഈ ഡിഗ്രി കംപ്ലീറ്റ്ചെയ്യണം എന്നുള്ളത് ചിറ്റേച്ചിയുടെ ആഗ്രഹം ആണ്, അത് കഴിഞ്ഞു ഒരു കടമക്കുടി നിർവഹിക്കാൻ ഉണ്ട് എനിക്ക്, അതിന്റെ മുന്നിൽ ഇതൊന്നും ഒന്നും അല്ല, മാത്രമല്ല ചിറ്റേച്ചിക്കു ഇതൊന്നും ഇഷ്ടമാകില്ല”

“നിന്റെ ചിറ്റേച്ചി കേട്ടിടത്തോളം ഒരുപാവം ആണ്, ഇനി വീട്ടിൽ ചിറ്റേച്ചി വരുമ്പോൾ എന്നെക്കൂടി വിളിക്കു ഞാൻ പറയാം എല്ലാം, അല്ലെങ്കിൽ നിന്റെ ചിറ്റേച്ചിയോട് എങ്ങോട്ടു വരാൻ പറയു.പിന്നെ സൂരജ് ആ…”

“ദിവ്യ… ആ പേരിനി മിണ്ടരുത്, ആ അദ്ധ്യായം അടഞ്ഞതാ, പിന്നെ അതിന്റെ പേരിൽ ഞാൻ വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല, ഞാൻ ഒരുപാട് വെറുത്ത പേരാണ് അത്, നമുക്കിടയിൽ ആ പേരിനി വരരുത് “

ദിവ്യക്കറിയാമായിരുന്നു ആ പേര് പറഞ്ഞാൽ ചിലപ്പോ ഈ റിലേഷന്ഷിപ് സ്റ്റാർട്ട് ചെയ്യാൻ പുണ്യ തയ്യാറാകും എന്ന്, ദിവ്യ പുണ്യയുടെ ബാല്യകാല സുഹൃത് ആണെകിലും.. സൂരജിനെ പറ്റി കൂടുതൽ ഒന്നും അറിയില്ല, സൂരജ് പുണ്യയെ സ്നേഹിച്ചിരുന്നു എന്നും, കല്യാണത്തലേന്നു സ്രീധനത്തിന്റെ പേരിൽ കാലുമാറി എന്നും മാത്രമേ അറിയുള്ളു. ആ സംഭവത്തിന്ശേഷം ആണ് അവര് നാട്ടിലേക്കു താമസം മാറി വന്നത്.

കുറച്ചു നേരാതെ മൗനത്തിനു ശേഷം അവൾ പറഞ്ഞു

“ദിവ്യ, നീ ഹരിയോട് നാളെ ഉച്ചക് 3 മണിക്ക് എന്നെ കാണാൻ വരണം പറയണം, എനിക്കവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്, നീ പറഞ്ഞപോലെ അവൻ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെകിൽ അവൻ നാളെ എന്നെപ്പറ്റി എല്ലാം അറിയണം, എന്നിട്ടു അവനു എന്നെ സ്വീകരിക്കാൻ പറ്റുമെങ്കിൽ ഞാൻ തന്നെ ചിറ്റേച്ചിയോട് എല്ലാം നേരിട്ട് പറയാം”

“ഉം.. ഞാൻ പറയാം”

“ഒരുകാര്യം കൂടി എന്നെപറ്റി അറിഞ്ഞു കഴിഞ്ഞിട്ടു, next day evening പറഞ്ഞാൽ മതി മറുപടി, മറുപടി പോസിറ്റീവ് ആണെകിൽ sunday നമുക്ക് 3 പേർക്കും ഒരുമിച്ചു ചിറ്റേച്ചിയെ കാണാൻ പോകാം”

“ഒരുപാട് തവണ പേര് മാത്രം കേട്ടിട്ടുള്ള നിന്റെ ചിറ്റേച്ചിയെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്”

“എങ്കിൽ ശരി, ഞാൻ ചിറ്റേച്ചിയെ call ചെയ്തിട്ട് വരാം, നീ കിടന്നോളു”

Part 3

“ദിവ്യാ …. സമയം ഒരുപാട് വൈകി നീ എനിക്കുന്നില്ലേ.. ഇന്ന് first hour ഇംഗ്ലീഷ് ആണ്.. ആ രാഘവൻമാഷ് നേരത്തെ വരും.. ക്ലാസ് കട്ട് ചെയ്താൽ അതൊരു വലിയ നഷ്ടം തന്നെ ആകും… പുള്ളിടെ പുതിയ സ്റ്റോറി എന്താണോ എന്തോ…. ഡി നീ എഴുനേൽക്കു മതി ഉറങ്ങിയത്”

“എന്റെ പുണ്യ, നീ പോയി ഫ്രഷ് ആയിട്ടു വാ അപ്പോഴേക്കും ഞാൻ വരാം” പകുതി ഉറക്കത്തിൽ ഉള്ള ദിവ്യയുടെ മറുപടിക്കു തലയ്ക്കു ഒരു കൊട്ട് കൊടുത്തു അവൾ പുറത്തേക്കു പോയി

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

പതിവ് വഴിയിൽ ഹരിയെ കാണാത്തതിൽ പുണ്യയുടെ മുഖം അലപം വാടിയിരിക്കുന്നത് ദിവ്യ ശ്രെദ്ധിച്ചിരുന്നെകിലും അവൾ ഒന്നും ചോദിച്ചില്ല. കാരണം ചോദിച്ചാൽ പുണ്യ ഒഴിഞ്ഞുമാറും എന്നവൾക്കറിയാമായിരുന്നു.

പതിവിലും വേഗത്തിൽ ക്ലാസ്സിൽ എത്തിയതുകൊണ്ടു തന്നെ രാഘവൻമാഷ് ഇംഗ്ലീഷ് സ്റ്റോറി തുടങ്ങിയതേ ഉള്ളു.. സ്റ്റോറി ആദ്യം മുതൽ കേൾക്കാൻ പറ്റുമല്ലോ എന്നു സന്തോഷിച്ചു ദിവ്യ ആദ്യം തന്നെ സീറ്റ് പിടിച്ചു.

രാഘവൻമാഷിന്റെ സ്റ്റോറി എല്ലാവരും ശ്രെദ്ധയോടെ കേൾക്കുമ്പോഴും പുണ്യക്ക് അതൊന്നും ശ്രെദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവളുടെ മനസ് മറ്റെവിടെയൊക്കെയോ ആയിരുന്നു.

രാഘവൻമാഷിന്റെ സ്റ്റോറി കഴിഞ്ഞു, ലിഖടീച്ചറും വന്നു അപ്പോഴും പുണ്യയുടെ അവസ്ഥ ഇതുതന്നെ ആയിരുന്നു.

അവളുടെ മനസിനെ അവളറിയാതെ ആരോ കണ്ട്രോൾ ചെയ്യുന്നത് പോലെ അവൾക്കു തോന്നി.

ലിഖടീറിന്റെ ക്ലാസ് കഴിഞ്ഞതും 3 മണി ആയതായും ഒരുമിച്ചായിരുന്നു.

Part 4

“ദിവ്യ.. നമുക്ക് ഇറങ്ങിയാലോ?”

“നമുക്കോ, നീയും അവനും അതിനിടയിൽ ഞാൻ എന്തിനാ…”

“അതുപറ്റില്ല, നീയും വരണം.. നീയും അറിയേണ്ട ഒരുപാട്കാര്യങ്ങൾ ഉണ്ട്. അതുമാത്രമല്ല സൂരജ് ആ കഥ നീ കൂടി അറിയണം. വന്നേ പറ്റുള്ളൂ.”

“അത് പിന്നീട്..”

“ഇല്ല, ഇനി ഒരിക്കല്കൂടി ഈ കഥ ഞാൻ ആരോടും പറയില്ല” പുണ്യ ഇടക്ക് കയറിപറഞ്ഞു.

“ഉം വരാം”

അവർ നടന്നു തുടങ്ങി.

അവരെ കാത്തു അവൻ എത്തിയിരുന്നു.. അവരെ കണ്ടതും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൻ പുഴക്കരികിലെ ഉദ്യാനത്തിലെ ഒരു കോണിലേക്കു നടന്നു.. പ്രണയിക്കുന്നവരുടെ സ്ഥിരം വിശ്രമസ്ഥലം ആയിരുന്നു ആ ഉദ്യാനത്തിലെ പല മരചുവടുകളും, അവർക്കായി അവിടെ ഓരോ സിമെന്റ് തിട്ടകളുംഉണ്ട് അവിടെ.. ഇടയ്ക്ക് മന്ദമാരുതൻ തഴുകി തലോടുന്ന പൂക്കളും പുഴയുടെ വശ്യമായ തണുപ്പും… ഒരു പ്രകൃതി രമണീയമായ സ്ഥലം.

അതിൽ പുഴക്കരികിൽ ഉള്ള മനോഹരമായ മരത്തണയിൽ അവൻ സ്ഥാനം പിടിച്ചു.. അവർ അടുത്തെത്തിയപ്പോൾ, അവൻ ആ പടിയിൽ നിന്നും ജസ്റ്റ് ഒന്ന് എഴുനേറ്റു അവരെ സ്വീകരിച്ചു. എന്നിട്ടവൻ അവളോടായി പറഞ്ഞു

“തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്റെ അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട്, എനിക്ക് ‘അമ്മ മാത്രമേ ഉള്ളു. താൻ മുൻപു എങ്ങനെ ആയിരുന്നു എന്നത് എനിക്ക് അറിയണം എന്നില്ല. താൻ ഇപ്പോൾ എങ്ങനെ ആണ് അല്ലെങ്കിൽ എന്നെ സ്‌നേഹിക്കുമ്പോൾ എങ്ങനെ ആണ് എന്നു മാത്രം എനിക്ക് അറിഞ്ഞാൽ മതി.”

അവൻ പറഞ്ഞു മുഴുപ്പിക്കുന്നതിനു മുൻപു അവൾ പറഞ്ഞു

“പോരാ ഹരി , നീ എന്നെക്കുറിച്ചു എല്ലാം അറിയണം കാരണം നാളെ ഞാൻ നിന്റെ കൂടെ ജീവിക്കേണ്ടത് ആണ്, അപ്പോൾ ആരെങ്കിലും എന്നെ പറ്റി മോശം പറഞ്ഞാൽ നിനക്കതു പിന്നെ വിഷമം ആകും”

Part 5

അതും പറഞ്ഞവൾ ആ പടിതിട്ടയിൽ ഇരുന്നു. അവർ രണ്ടുപേരും അവൾക്കരികിലായി ഇരുന്നു. ഒരു നെടുവീർപ്പിനു ശേഷം അവൾ പറഞ്ഞു തുടങ്ങി.

“ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്, ഞങ്ങടെ ജീവിതം ആകെ താറുമാറാക്കിയ ആ ലെറ്റർ വന്നത്.

അച്ഛന്റെ ട്രാൻസ്ഫർ ലെറ്റർ. അച്ഛന് കണ്ണൂർ തഹസിൽദാർ ഓഫീസിലേക്ക് ആണ് ട്രാൻസ്ഫർ.. ഞങ്ങൾ എല്ലാവരും അത് സന്തോഷത്തോടെ ആണ് സ്വീകരിച്ചത്.

അങ്ങനെ ഞങ്ങൾ കണ്ണൂരേക്ക് താമസം മാറി. ഒരു കുഞ്ഞു വാടക വീട്ടിൽ ആയിരുന്നു താമസം. കുറച്ചു നാളുകൾ കൊണ്ടുതന്നെ .. ഞാനും അനിയത്തിയും അമ്മയും ആ സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങി. അച്ഛന് ഓഫീസിലും നാട്ടിലും ഒക്കെ ആയി ഒരുപാട് സുഹൃത്തുക്കളും ആയി..പക്ഷെ അച്ഛന്റെ സത്യസന്ധത ആ ഓഫീസിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അവർ അതിനൊക്കെ പകരം വീട്ടിയത് അച്ഛന്റെ കള്ളുകുടി മുതലെടുത്താണ്.

അവിടെ പോയി ഒരു മാസം കഴിഞ്ഞതോടെ അച്ഛൻ ഒരു മുഴു കുടിയൻ ആയി മാറി.. കുടിച്ചു വീട്ടിൽ വന്നു അമ്മയെയും എന്നെയേയും അനിയത്തിയേയും ഒക്കെ തല്ലാൻ തുടങ്ങി.. ഇടപെടാൻ വന്ന നാട്ടുകാരെ ഒക്കെ തല്ലി ഓടിച്ചു.. അവസാനം ആരും തിരിഞ്ഞു നോക്കാതെ ആയി… വീട്ടിൽ ചിലവിനു പൈസ തരാതെയായി..

അനിയത്തി സ്കൂളിൽ പോകുന്നത് പോലും ഒരുനേരത്തെ ആഹാരത്തിനു വേണ്ടി മാത്രം.. ഞാനും അമ്മയും വെള്ളം മാത്രം കഴിച്ചു വയറു നിറച്ചു. ആദ്യമൊക്കെ അയലത്തുള്ളവർ എന്തെകിലും ഒക്കെ ഭക്ഷണം തരുമായിരുന്നു, പിന്നെ പിന്നെ അതും നിന്നു..വാടക കൊടുക്കതെ ആയപ്പോ അവരും വാടകവീട്ടിൽ നിന്നും ഇറക്കി വിട്ടു..

അവിടുത്തെ അവസ്ഥ നാട്ടിൽ അറിയിക്കാൻ ഞങ്ങൾക്ക് ഒരു വഴിയും ഇല്ലായിരുന്നു.. നാട്ടിൽ അമ്മമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..

ഞങ്ങള്ടെ ഭാഗ്യം കൊണ്ട്, ഞങ്ങളെ വാടക വീട്ടിൽ നിന്നും ഇറക്കി വിടുന്ന സമയത് അമ്മമ്മ അവിടെ എത്തുകയും വാടക കൊടുക്കാൻ സഹായിക്കുകയും ചെയ്തു…ഞാൻ വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങി… ശരിക്കും പറഞ്ഞാൽ അമ്മമ്മ ഉണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ആയിരുന്നു ഞങ്ങൾസമാധാനത്തോടെ ആ വീട്ടിൽ താമസിച്ചത്, കാരണം അമ്മമ്മയെ അച്ഛന് കുറച്ചു പേടി ഉണ്ടായിരുന്നത് കൊണ്ട്, ആ ദിവസങ്ങളിൽ ഒന്നും അച്ഛൻ കുടിച്ചിട്ടില്ല, കുറച്ചു സ്ഥലം സ്വന്തമായി വാങ്ങാൻ അച്ഛനെ അമ്മമ്മ ഒരുപാട് നിർബദ്ധിച്ചു്, അമ്മമ്മ സഹായിക്കാം എന്നും പറഞ്ഞതോടെ, അച്ഛൻ സമ്മതം പറഞ്ഞു..

അങ്ങനെ അമ്മമ്മ കുറച്ചു സ്ഥലം വാങ്ങി,ഒരു 3 സെൻറ്, അവിടെ ഒരു കുഞ്ഞു വീട് പണിയാനും തുടങ്ങി… പക്ഷെ വിധി ഞങളെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല… വീടിന്റെ രണ്ടാമത്തെ മുറിയുടെ പണി തുടങ്ങിയതും,അറ്റാക്ക് വന്നു അമ്മമ്മ മരിച്ചു… ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം കൂടി നഷ്ട്ടപെട്ടു…

അതുകഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോളേക്കും അച്ഛന്റെ ജോലി നഷ്ട്ടപെട്ടു… അച്ഛൻ വീണ്ടും പഴയ അവസ്ഥയിലേക്ക്…

കറണ്ടും മേൽക്കൂരയും ഇല്ലാത്ത ആ 2 മുറികളിൽ ആയിരുന്നു പിന്നെ ഉള്ള ഞങ്ങളുടെ ജീവിതം… ഒന്ന് അടച്ചിടാൻ ഒരു വാതിൽ പോലും ഇല്ലാത്ത.. വെറും മണ്ണിൽ … 4 ചുവരുകൾ മാത്രം ഉള്ള 2 മുറികൾ.2 മുറി എന്ന് പറയുമ്പോൾ അത്ര വലുതൊന്നും അല്ല, ഒരു 3 പേര് നിന്നാൽ മതി രണ്ടു ഭിത്തിയും മുട്ടും, അത്ര ചെറുതാണ്..

അച്ഛൻ അമ്മയെ എന്നും കഴുത്തിനു കുത്തിപ്പിടിച്ചു ഭിത്തിയോട് ചെറുത് നിർത്തുന്ന രംഗം കണ്ടിട്ട് ആണ് ഞാനും അനിയത്തിയും ഉറങ്ങുന്നത്… ഒന്നുറക്കെ കരയാൻ പോയിട്ട് ഒന്ന് മിണ്ടാൻ പോലും നാവിനു ശക്തിയില്ലാതിരുന്ന ദിവസങ്ങൾ… മഴയുള്ള രാത്രികളിൽ മാതാവിന്റെ കടത്തിണ്ണ ആയിരുന്നു ഞങ്ങളുടെ വാസസ്ഥലം..

അങ്ങനെ ഇരിക്കുമ്പോൾ ആണ് അനിയത്തിക്ക് ത്വക്കു രോഗം പിടിപെടുന്നത്….

അതും കൂടി ആയപ്പോൾ ഞങൾ ആകെ തകർന്നു പോയി.. അവളുടെ സ്കൂളിൽ പോക്ക് മുടങ്ങി.. അവളെ ചികിൽസിക്കാൻ ഉള്ള ഒരുപാട് പൈസ ചിലവാകും എന്ന് ഡോക്ടർമാരൊക്കെ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ഇന്നും എന്റെ ഉള്ളിൽ കിടന്നു നീറുന്നുണ്ട്, ആ കണ്ണുനീര് കണ്ടിട്ടാണ് ഞാനും അമ്മയും ആ തീരുമാനം എടുക്കുന്നത്, ‘ഇനി ഞങ്ങളെ അച്ഛൻ കൊന്നാലും വേണ്ടില്ല, ഒരു ജോലിക്കു പോയി അവളെ ചികിത്സയ്ക്കും ‘

ആ തീരുമാനം ആണ് ഇന്ന് ഞാൻ എവിടെ നിൽക്കാൻ കാരണക്കാരിയായ പ്രൊഫസർ സിയാആന്റിയെ പരിചയ പെടാൻ കാരണം, അവിടെ ആണ് എന്റെ അമ്മ ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും അച്ഛൻ അറിയാതെ വീടുപണിക്ക് പോകുന്നത്..

അവിടെ പ്രൊഫസറും അവരുടെ മൂത്തകുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു, ഇളയകുട്ടി പുറത്തെവിടെയോ എന്തോ ജോലി ചെയ്യുകയായിരുന്നു.. അവരും ഞങ്ങളെ പോലെ 2 പെൺകുട്ടികളും അമ്മയും, എന്റെ അമ്മയെ അവർക്കൊക്കെ വലിയ കാര്യം ആയിരുന്നതുകൊണ്ടും ഞങ്ങള്ടെ അവസ്ഥ അറിഞ്ഞപ്പോൾ, എന്റെ അനിയത്തിയേയും എന്നെയും ട്യൂഷൻ എടുത്തു പഠിപ്പികാം എന്നവർ പറഞ്ഞു, ആദ്യമൊക്കെ ‘അമ്മ വേണ്ടാന്ന് പറങ്ങെങ്കിലും അവസാനം അമ്മ അവളെക്കൂടി ജോലിക്കു പോകുമ്പോൾ കൂടെ കൂട്ടാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം അവിടുത്തെ ഇളയകുട്ടി നാട്ടിൽ വന്നു.. ആ ചേച്ചി ഭയങ്കര ചുടത്തി ആയിരുന്നു.. അവിടെ ഉള്ള ബാക്കി ഉള്ളവരെ വച്ച് നോക്കുമ്പോൾ ഇപ്പോഴും സീരിയസ് ആയി മാത്രമേ സംസാരിക്കുള്ളൂ, എല്ലാത്തിനും അച്ചടക്കം ഉണ്ട്,മിക്കപ്പോഴും ഫോണിൽ ആയിരിക്കും, ആ ചേച്ചി വന്നശേഷം ആണ് അവിടെ ഒരു ചേട്ടൻ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നത് ഞാൻ ശ്രെദ്ധിച്ചുതുടഞ്ഞിയത്, ആ ചേട്ടൻ വരുന്ന ദിവസങ്ങളിൽ ഒന്നും ട്യൂഷൻ ഉണ്ടാവാറില്ല.. ഇപ്പോഴും പാട്ടും മേളവും ഒക്കെ ആണ് ആ വീട്ടിൽ… അതിന്റെ പേരിൽ പലപ്പോഴും ആ വീട്ടിൽ പലപ്പോഴും വഴക്കുകൾ നടന്നിട്ടുണ്ട്…

ഒരു ദിവസം ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത്, ആ ചേച്ചി ആ ചേട്ടന്റെ കൂടെ വീട് വിട്ടിറിങ്ങി പോകുന്നതാണ്. പീന്നീട് കുറെ നാളത്തേക്ക് ഞങ്ങളോട് വരണ്ട എന്നു ആ അമ്മ പറഞ്ഞു.

ഒരു 4 മാസങ്ങൾക്കു ശേഷം ആണ് ഞങ്ങൾ പിന്നെ ആ വീട്ടിൽ ചെല്ലുന്നത് അതും ആ അമ്മ വിളിച്ചിട്ടു, ഞങൾ അവിടെ ചെന്നപ്പോൾ അവിടെ ഒരു കാറുമായി ആ അമ്മ ഞങളെ കാത്തു നിൽക്കുകയായിരുന്നു.. എന്നെയും അനിയത്തിയേയും അവർ അവിടെ മൂത്തചേച്ചിയുടെ കൂടെ നിർത്തി ഇട്ടു എങ്ങോട്ടോ പോയി.. തിരിച്ചു വന്നപ്പോൾ കൂടെ കുറെ ആൾക്കാരും ഒരു ആംബുലൻസ് ഉം ആയിരുന്നു..

പുറത്തെന്താ നടക്കുന്നത് എന്നറിയാതെ വിഷമിച്ചു നിന്ന ഞങളെ ആ ചേച്ചി അകത്തേക്ക് കൂട്ടികൊണ്ടുപോയി.. പെട്ടെന്ന് അകത്തേക്ക് എന്റെ അമ്മയുടെ പൊട്ടിക്കരച്ചിൽ കേട്ട് പുറത്തു വന്നു നോക്കിയപ്പോൾ ജീവനറ്റ എന്റെ അച്ഛന്റെ ശരീരം ആണ് കണ്ടത്…പെട്ടെന്നുള്ള ആ കാഴ്ച ഒരു ഷോക്ക് ആയിരുന്നെകിലും.. അതുമായി പൊരുത്തപ്പെടാൻ അധികം താമസം വന്നില്ല. എങ്കിലും ആ അമ്മ ഞങളെ സ്വന്തം വീട്ടിലേക്കു വിടാൻ തയ്യാറായിരുന്നില്ല..

എന്റെ അനിയത്തിയുടെ ചികിത്സ ഒക്കെ ആ അമ്മ ആയിരുന്നു നോക്കിയത്.. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു വലിയ സ്കൂളിൽ അഡ്മിഷനും കിട്ടി..

അങ്ങനെ ഇരുന്ന ഒരു ദിവസം ആ അമ്മയുടെ ഇളയകുട്ടി മടങ്ങിവന്നു, ഒരു പരിഭവം പോലും ഇല്ലാതെ ആ അമ്മ അവരെ അകത്തേക്ക് കൊട്നുപോകുന്നത് കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി.. കാരണം ഞങ്ങൾക്ക് ആ ചേച്ചിയോട് വെറുപ്പായിരുന്നു.. ആ ചേച്ചിയെ കണ്ടതും ഞാനും അനിയത്തിയും വീട്ടിലേക്കു പോകാൻ ഒരുപാട് വാശി പിടിച്ചു എങ്കിലും ഒന്നും നടന്നില്ല..

ആ ചേച്ചിയോടുള്ള ദേഷ്യം ഞങ്ങടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. എന്നാൽ അധികം ദിവസം അവര് അവിടെ നിന്നില്ല.

അവര് പോയിക്കഴിഞ്ഞു കുറെ നാളുകൾക്കു ശേഷം ഞങ്ങള്ടെ സ്കൂളിലെ annual ഫെസ്റ്റ് നു അവർ രണ്ടുപേരും ആയിരുന്നു മുഖ്യഅതിഥികൾ, അന്നാണ് ഞാൻ IAS എന്താണ് എന്നും IPS എന്താണ് എന്നും അറിയുന്നത്.. അന്നാണ് എനിക്കരാക്കണം എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നത്..

അന്ന് ഞങൾ വീട്ടിലേക്കു പോയത് അവരുടെ കാറിലായിരുന്നു. അന്ന് ഞങൾ സ്കൂളിലെ എല്ലാകാര്യങ്ങളും വല്യേച്ചിയോടു(മൂത്ത ചേച്ചിയെ ഞങൾ അങ്ങനെ ആണ് വിളിക്കുന്നത്) പറഞ്ഞു, അന്നാണ് ഞാൻ ഒരു സത്യം മനസിലാക്കുന്നത് എന്തിനാണ് അന്ന് ആ ചേച്ചി വീട് വിട്ടിറങ്ങിയത് എന്ന്”…

Part 6

“വല്യേച്ചിയുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് ആ ഇളയചേച്ചിയോടുള്ള ദേഷ്യം അലിഞ്ഞില്ലാതാവുകയായിരുന്നു… ആ ചേച്ചിയും ചേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു, രണ്ടു പേർക്കും നല്ല ഹൈദരാബാദിൽ നല്ല ജോലി ഉണ്ടായിരുന്നു എന്നിട്ടും ആ ചേച്ചി ഞങ്ങളെ പോലുള്ള പാവങ്ങളെ നോക്കാൻ വേണ്ടി മാത്രം ആണ് ജോലി വേണ്ടാന്ന് വച്ച് IAS എടുത്തത്, അവർക്കു വേണ്ടി അവർ ഇതുവരെ ഒന്നും സമ്പാദിച്ചില്ല ഉള്ളതെല്ലാം ദാനം കൊടുത്തു ജീവിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോൾ, ആ ചേച്ചിയോട് എന്തെന്നില്ലാത്ത ആരാധന തോന്നി.. ഇനി കാണുമ്പോൾ ഇങ്ങോട്ടു ഒന്നും സംസാരിച്ചില്ലെങ്കിലും അങ്ങോട്ട് പോയി മിണ്ടണം എന്നൊക്കെ മനസ്സിൽ ആലോചിച്ചു ഇരിക്കുമ്പോൾ ആണ്, ആ സംഭവം…

താഴെ നിന്നും അമ്മയുടെ പേടിച്ചടച്ചുള്ള വിളിവന്നത്, സിയാ ആന്റിക്ക് തീരെവയ്യ, വല്യേച്ചി കാറെടുത്തു ഞങ്ങൾ എല്ലാവരും കൂടി സിയാ ആന്റിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഏറെ നേരത്തെ പരിശോധനക്കു ശേഷം ഡോക്ടർമ്മാരു പുറത്തു വന്നു.. അപ്പോഴേക്കും ഇളയചേച്ചിയും ചേട്ടനും എത്തിയിരുന്നു.. ഡോക്ടർ ചേട്ടനെ അകത്തേക്ക് വിളിച്ചു..

ചേട്ടൻ പുറത്തെത്തിയിട്ടു പറഞ്ഞു പേടിക്കാൻ ഒന്നുമില്ല, ബിപി കൂടിയതാണ് എന്ന്, പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ വല്യേച്ചിയോടും അമ്മയെയും മാറ്റി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ വലിയ കുഴപ്പം ഉള്ളതുപോലെ തോന്നി, കാരണം അതിനു ശേഷം അവരെ മൂന്ന് പേരെയും ഡോക്ടർ വിളിപ്പിച്ചു ..

പുറത്തിറങ്ങി വന്ന ‘അമ്മ എന്നോട് മാത്രം ആയി പറഞ്ഞു മോള് എപ്പോഴും ഇളയചേച്ചിടെ കൂടെ ഉണ്ടാവണം.. അതെന്താ എന്ന് ചോദിച്ച അമ്മ എന്നോട് സിയാ ആന്റിക്ക് ഒരു വലിയ രോഗം ആണ് നാളെ സർജറി ഉണ്ട്.. ആ ചേച്ചിയോട് അതൊന്നും പറഞ്ഞിട്ടില്ല.. എന്ന് മാത്രം പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ സിയാ ആന്റിക്ക് ബോധം വന്നു.. ഇളയചേച്ചിയെ കാണണം എന്ന് പറഞ്ഞു.. പിന്നെ ഞങ്ങളെ ഓരോരുത്തരെ കാണണം എന്ന് പറഞ്ഞു .. അപ്പോഴൊക്കെ ആ ചേച്ചി അകത്തുതന്നെ ആ അമ്മയുടെ കയ്യും പിടിച്ചു അവിടെ ഇരിപ്പുണ്ടായിരുന്നു.. ആരോടും ഒന്നും മിണ്ടാതെ ആ മുഖത്തു എപ്പോഴും ഒരു സങ്കടം ഇടംകെട്ടി കിടക്കുന്നു… കണ്ണുകൾ ആ അമ്മയുടെ തലയും തലോടി അങ്ങനെ ഇരിക്കുന്നു.. പിന്നെ ആ മുറിയിൽ നിന്നും ആ ചേച്ചി പുറത്തിറങ്ങുന്നത് ആ അമ്മയെ സര്ജറിക്ക് കൊണ്ടുപോകുന്നതിന് തൊട്ടു മുൻപാണ്.. അതും ആ ചേട്ടന്റെ നെഞ്ചിൽ കിടന്നു അലറി വിളിച്ചിട്ടു.. അപ്പോഴാണ് എനിക്ക് അമ്മ പറഞ്ഞതിന്റെ കാര്യം മനസിലായത്.. അവരു തമ്മിൽ ആർക്കും മനസിലാകാത്ത ഒരു അടുപ്പം ഉണ്ട്..

ഓപ്പറേഷൻ തീയേറ്ററിൽ നിന്നും പുറത്തിറങ്ങിയത് ആ അമ്മയുടെ നിഛലമായ ശരീരം ആയിരുന്നു.. അത് എനിക്കും ആ ചേച്ചിക്കും അനിയത്തിക്കും ഒഴിച്ച് ബാക്കി ഉള്ളവർക്കെല്ലാം നേരത്തെ അറിയാമായിരുന്നു എന്നുള്ള സത്യം.. അമ്മ ചേച്ചിയെയും കൊണ്ട് വീട്ടിലേക്കു പോകാൻ ദൃതി കാണിച്ചപ്പോൾ ആണ് എനിക്ക് മനസിയത്..

ആ മരണം ചേച്ചിയെ ഒരുപാട് ഷോക്കേൽപിച്ചു.. പീന്നീട് കുറെ നാളത്തേക്ക് ചേച്ചി റൂമിൽ നിന്നൊന്നും പുറത്തേക്കു ഇറങ്ങില്ലാരുന്നു.. എപ്പോഴും ആ റൂമിൽ തന്നെ എപ്പോഴും കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടേയിരിക്കും… വളരെ നാളത്തെ പരിശ്രെമം കൊണ്ട് ചേച്ചി പുറത്തോട്ടൊക്കെ ഇറങ്ങാൻ തുടങ്ങി സംസാരിക്കാൻ തുടങ്ങി.. പതിയെ പതിയെ ഞങ്ങൾ നല്ല കൂട്ടായി..ഞങ്ങളുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് ഒരാളെയും കൂടി കിട്ടി..

വർഷങ്ങൾ കടന്നു പോയി ഞാൻ ഡിഗ്രിക്ക് കയറി, അനിയത്തി പ്ലസ് ടു വിനും, അപ്പോഴാണ് വല്യേച്ചിയുടെ കല്യാണ ആലോചനകൾ ഒക്കെ ഓക്കേ ആയി വന്നത്, ആ സമയത് വല്യേച്ചി എന്നെയും അനിയത്തിയേയും അമ്മയെയും വിളിപ്പിച്ചിട്ടു, ഒരു ഫയൽ ഉം, ഒരു ഗോൾഡൻ നിറത്തിൽ ഉള്ള ചെപ്പും തന്നു.. എന്നിട്ടു പറഞ്ഞു..

“ഈ വീട്ടിൽ നിങ്ങള്ക്ക് എത്ര കാലം വേണമെങ്കിലും നിൽകാം ഞങ്ങൾ രണ്ടു പേരും പോയി കഴിഞ്ഞാലും , പിന്നെ ഈ ഫയലിനുളിൽ ഒരു വീടിന്റെ ആധാരം ആണ്, അത് അമ്മയുടെയും ഇവരുടെ രണ്ടുപേരുടെയും പേരിൽ എഴുതിയിട്ടുള്ളത് ആണ്, പിന്നെ ഉള്ളത് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആണ് അതും നിങ്ങൾ 3 പേരുടെയും പേരിൽ ആണ്, പിന്നെ ഉള്ളത് ഇവരെ രണ്ടു പേരെയും ഇതുവരെ പഠിപ്പിച്ചത് അമ്മയോ ഞാനോ അല്ല അതൊരു local guardian ആണ്, ആ ആളിന്റെ ഡീറ്റെയിൽസ് ഉണ്ട്.. അത് ‘അമ്മ മാത്രം അറിയാൻ ഉള്ളതാണ്, പിന്നെ ഈ ചെപ്പ് അതിനുള്ളിൽ ഉള്ളത് local guardian ഇല്ലേ അയാളുടെ ഫോട്ടോ ആണ്, ഇത് ഇവർക്കുള്ളത് ആണ് ഇതിൽ ആരാണോ സ്വന്തം carrier ആദ്യം സ്വന്തം ആകുന്നത് അവർക്കാണ് ഇത് ഓപ്പൺ ചെയ്യുവാനുള്ള അവകാശം, അന്നേഅവർ അറിയാൻ പാടുള്ളു, അയാൾ ആരാണ് എന്നുള്ളത്.. കാരണം ഏതു ഏല്പിച്ചത് അമ്മ ആണ് ഞാൻ പോലും ഇതുവരെ തുറന്നു നോക്കിയിട്ടില്ല.. നിങ്ങളും ഞങ്ങള്ടെ വിശ്വാസം കാത്തു സൂക്ഷിക്കും എന്ന് കരുതുന്നു “

ഏതെല്ലാം കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… എന്നിട്ടു അമ്മ പറഞ്ഞു.. “ഇവർ ആഗ്രഹിച്ച സ്ഥാനത് ഇവർ എന്നാണോ എത്തിച്ചേരുന്നത് അന്ന്കണ്ടാൽ മതി എനിക്കും ആ ഭഗവാനെ”…

പിന്നീടുള്ള ഞങ്ങള്ടെ ഓരോ ദിവസവും ആ ചെപ്പ് തുറക്കാൻ എന്ന് പറ്റും ആര് ആദ്യം തുറക്കും എന്നുള്ള മത്സരത്തിൽ ആയിരുന്നു.

Part 7

ദിവസങ്ങൾ കടന്നു പോയി ഞങ്ങൾ ആ ചെപ്പിനെ കുറിച്ച് മറന്നു തുടങ്ങി.. അനിയത്തി MBBS നു അഡ്മിഷൻ വാങ്ങി.. ഞാൻ ഡിഗ്രി സെക്കന്റ് ഇയറും.. ആ സമയത് ആയിരുന്നു വല്യേച്ചിയുടെ വിവാഹ നിശ്ചയം, അന്നത്തെ ദിവസം പയ്യന്റെ വീട്ടിൽ നിന്നും വന്ന ഒരു ആന്റി എന്റെ അനിയത്തിയെ കണ്ടു, ചേച്ചി അവളുടെ ആരാ എന്ന് ചോദിച്ചു, പെട്ടെന്നുള്ള ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ കുഴഞ്ഞിനിന്ന എന്റെ അനിയത്തിയുടെ മുന്നിൽ വച്ച് ഇളയചേച്ചി ആ ആന്റിയോടായി പറഞ്ഞു, ഞാൻ അവളുടെ ചിറ്റ ആണ്.. അപ്പൊ ആ ആന്റി പറഞ്ഞു കുറച്ചു മുൻപു നിന്നെ ചേച്ചിന്നു വിളിക്കുന്നത് അവർ കേട്ടിരുന്നു എന്ന് അതിനു മറുപടിയായി ചേച്ചി പറഞ്ഞത് അത് ചേച്ചിന്നല്ല ചിറ്റേച്ചിന്നാണ് ..

അന്ന് മുതൽ ഞങ്ങൾ ഇളയചേച്ചിയെ ചിറ്റേച്ചിന്നാണ് വിളിക്കുന്നത്.. അതാണ് ഞാൻ ഇന്നും വിളിക്കുന്ന ഞങ്ങളുടെ ചിറ്റേച്ചി…

വല്യേച്ചീടെ കല്യാണം കഴിഞ്ഞു വല്യേച്ചി ചേട്ടന്റെ കൂടെ പോയിക്കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ചിറ്റേച്ചിയുടെയും ചേട്ടന്റെയും ജോലി തിരക്കുകളും അവരുടെ സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ചും ഒക്കെ ഒരുപാട് മനസിലാക്കുകയും, അവർതമ്മിലുള്ള പരസ്പര ബഹുമാനവും സ്നേഹവും കാണുന്നത്.. അവർ ഞങ്ങൾ രണ്ടുപേരെയും അവരുടെ സ്വന്തം മക്കളെപോലെയും എന്റെ അമ്മയെ സ്വന്തം അമ്മയെപോലെയും ആയിരുന്നു കണ്ടിരുന്നത്.. അതൊക്കെ കണ്ടപ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് അതുപോലെ ഒരു ആളിനെ എനിക്കും കിട്ടിയിരുന്നെകിൽ എന്ന്.. പിന്നെ പഠിത്തത്തിന്റെ തിരക്കിൽ അതൊക്കെ വിട്ടു..

അങ്ങനെ ഇരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്…

Part 8

ഞാൻ അന്ന് ഡിഗ്രി മൂനാം വര്ഷം പഠിക്കുന്നു.. കോളേജിന്റെ ആനിവേഴ്സറിഡേ സെലിബ്രേഷനു ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും കൂടി ഒരു ഡാൻസ് കളിയ്ക്കാൻ തീരുമാനിച്ചു… ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു ഞാൻ ഒരുദിവസം ഇറങ്ങാൻ നല്ല ലേറ്റ് ആയി.. അന്ന് ഞാനും എന്റെ ഫ്രണ്ട് ഇഷയും കൂടി വണ്ടിയിൽ ആണ് വീട്ടിലേക്കു പോരുന്നത്, പക്ഷെ ഇടക്കുവച്ചു വണ്ടി പഞ്ചറായി.. ഞങ്ങൾ പെട്ട് റോഡിൽ നിൽകുമ്പോൾ ആണ്.. ഞങ്ങളുടെ കോളേജിലെ തന്നെ സീനിയർ ഒരു ചേട്ടൻ കാറിൽ ആ വഴി വന്നത്.. ചേട്ടന് അവളെ നല്ല പരിചയം ഉള്ളതുകൊണ്ട് കാർ നിർത്തി എന്തുപറ്റി എന്ന് തിരക്കി, ആ ചേട്ടൻ വീട്ടിലേക്കു ആക്കാംഎന്ന് പറഞ്ഞു..

കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉള്ള ഒരു ചേട്ടൻ, അവൾ ആ ചേട്ടനോട് എന്തൊക്കെയോ ചോദിക്കുണ്ടാരുന്നു.. എന്നിട്ടവൾ എന്നെയും പരിചയപ്പെടുത്തി.. പുള്ളിടെ പേര് സൂരജ് എന്നായിരുന്നു.. അങ്ങനെ ആണ് ഞങ്ങൾ പരിചയ പെടുന്നത് ഞങ്ങൾ നല്ല കൂട്ടായി… പിന്നെ പലപ്പോഴും എന്നെ വീട്ടിൽ കൊണ്ടുവിടുന്നത് സൂരജ് ആയിരുന്നു …

ദിവസങ്ങൾ കടന്നു പോകുന്നതിനു അനുസരിച്ചു ഞങ്ങൾ ഒരുപാട് അടുത്തു, വാലെന്റൈൻസ്ഡേയുടെ തലേദിവസം അവൻ എന്നോട് നാളെ റെഡ് സാരി ഉടുത്തിട്ടു വരുമോ എന്ന് ചോദിച്ചു, എന്തിനാണ് എന്ന് ചോദിച്ചപ്പോൾ കോളേജിൽ ഒരു സർപ്രൈസ് സെലബ്രേഷന് ഉണ്ട് പെൺകുട്ടികൾക്ക് എല്ലാവര്ക്കും കൂടി എന്നാണ് മറുപടി പറഞ്ഞത്..

next ഡേ റെഡ് സാരി ഉടുത്തിട്ടു വന്ന എന്നെ എല്ലാവരും ശ്രെദ്ധിക്കുന്നുണ്ടാരുന്നു… ഞാൻ ആകെ ചമ്മി ആണ് കോളേജിൽ എത്തിയത്.. ക്ലാസ് റൂമിൽ എത്തിയപ്പോൾ എന്റെ ഫ്രണ്ട് ഇഷ എനിക്കൊരു റെഡ്‌റോസ് ന്റെ ബൊക്കെയും ഒരു ലെറ്റർ ഉം തന്നാണ് സ്വീകരിച്ചത്..

ആകെ ചമ്മിഇരുന്ന ഞാൻ ആ ലെറ്റർ തുറന്നു നോക്കിയപ്പോൾ അതിൽ എങ്ങനെ എഴുതിയിരുന്നു “Meet me at coffee shop , i am waiting for you”

ആളാരാണ്എന്നറിയാൻ ഉള്ള എന്റെ ആഗ്രഹം കൊണ്ട് ഞാൻ കോഫി ഷോപ്പിലേക്ക് ഓടുക്കുയായിരുന്നു.. മനസ്സിൽ അതവൻ ആകണേ എന്ന് ഒരുപാട് പ്രാത്ഥിച്ചു.. കോഫി ഷോപ്പിൽ എത്തിയ ഞാൻ ആകെ ഞെട്ടിപ്പോയി അവിടെ എന്നെ സ്വീകരിക്കാൻ ഒരു മ്യൂസിക് ബാൻഡ് തന്നെ ഉണ്ടായിരുന്നു.. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ തന്നെ ആയിരുന്നു.. അത് എല്ലാവരുടെയും മുന്നിൽ വച്ച് അവൻ എന്നെ പ്രൊപ്പോസ് ചെയ്തു.. മറുപടി yes എന്നാണ് എന്ന് എന്റെ ചിരിയിൽ നിന്നും അവൻ മനസിലാക്കി…

പിന്നെ ഉള്ള നാളുകൾ പ്രണയത്തിൽ അകപ്പെട്ട അരയണന്നങ്ങളെ പോലെ ആയിരുന്നു.. എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു.. പക്ഷെ എന്റെ കള്ളത്തരങ്ങൾ ചിറ്റേച്ചി വളരെ വേഗം തന്നെ കയ്യോടെ പൊക്കി.. അവനോടു വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ ആവശ്യപ്പെട്ടു.. എന്റെ അമ്മ ഈ വിവാഹം വളരെ എതിർത്തിരുന്നു വേറൊന്നും കൊണ്ടല്ല രണ്ടുപേർക്കും ജോലി ആയിട്ടില്ല.. എനിക്ക് ജോലിയായിട്ടു മതി കല്യാണം എന്നായിരുന്നു അമ്മേടെ ഡിമാൻഡ്.. എന്നാൽ ചിറ്റേച്ചിയുടെ തീരുമാനം ഒരു നിശ്ചയം നടത്തി വെക്കുക എന്നതായിരുന്നു അതുകഴിഞ്ഞു രണ്ടു പേർക്കും ജോലി ആകുമ്പോൾ കല്യാണം…

അങ്ങനെ ചിറ്റേച്ചിയുടെ തീരുമാനം രണ്ടു വീട്ടുകാരും അഗീകരിച്ചു, എന്നാൽ അവരുടെ വീട്ടുകാർക്ക് അവനു ജോലി കിട്ടിയാൽ ഈ വിവാഹം നടത്തണം എന്നൊരു ആവശ്യം കൂടി ഉണ്ടായിരുന്നു.. അതിലും എല്ലാവർക്കും ഓക്കെആയിരുന്നു..

അങ്ങനെ നിശ്ചയം വളരെ വേഗം തന്നെ നടന്നു.. നിശ്ചയം നടന്നു ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ ചിറ്റേച്ചിയും ചേട്ടനും വളരെ അധികം ബുദ്ധിമുട്ടു അനുഭവിക്കുന്നതായി ഞങ്ങൾക്ക് തോന്നി.. എന്റെ കാര്യങ്ങൾ ഒന്നും ശ്രെദ്ധിക്കുന്നില്ല.. മാത്രമല്ല ഇടയ്ക്ക് അവൻ വീട്ടിലേക്കു വരുന്നുണ്ട് അപ്പോഴൊക്കെ അവനോടു അധികം ഒന്നും സംസാരിക്കാറില്ല..

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൻ വീട്ടിലേക്കു വന്നു എല്ലാവരെയും കാണണം എന്നു പറഞ്ഞു.. എല്ലാവരും വന്നപ്പോൾ അവനു പോലീസ് ഇത് SI ആയിട്ട് ജോലി ആയി.. അടുത്ത ദിവസം വീട്ടിൽ നിന്നും എല്ലാവരും വരും ഇനി വിവാഹം നടത്താമല്ലോ എന്നു ചിറ്റേച്ചിയോടും ചേട്ടനോടുമായി ചോദിച്ചു.. അവർ തലകുലുക്കുക മാത്രമേ ചെയ്തോളു..

ഞാനും അമ്മയും അനിയത്തിയും അറിയാതെ അവിടെ എന്തൊക്കെയോ നടക്കുന്നതായി അനിയത്തി ആണ് ആദ്യം ശ്രെദ്ധിച്ചത്.. കാരണം ഞാനും അമ്മയും അളവില്ലാത്ത സന്തോഷത്തിൽ ആയിരുന്നു.. അടുത്ത ദിവസം അവരു വീട്ടുകാര് എല്ലാവരും ആയി വന്നു.. അടുത്ത മാസം നല്ലൊരു മുഹൂർത്തം ഉണ്ട്.. അന്ന് നടത്തിയാലോ എന്നു ചോദിച്ചപ്പോഴും അവർ ഓക്കെ ശരി പറഞ്ഞു.. എന്നിട്ടു അവരു ഇറങ്ങാൻ നേരവും ചോദിച്ചു എല്ലാം ആണോന്നു ചോദിച്ചു ഉറപ്പു വരുത്തുകയും ചെയ്തു..

അതിനു ശേഷം ഉള്ള നാളുകളിൽ അനിയത്തി ചിറ്റേച്ചിയുടെ പിറകെ ആയിരുന്നു..ഏറെ വൈകാതെതന്നെ വല്യേച്ചിയും വന്നെത്തി.. അവളുടെ അനേഷണങ്ങൾക്കു ശേഷം ഞങ്ങൾ മനസിലാക്കി.. അവരുടെ പ്രശനം എന്റെ വിവാഹം ആണ്, പക്ഷെ എന്താണ് കറക്റ്റ് ആയിട്ടുള്ള പ്രോബ്ലം എന്നു കണ്ടുപിടിക്കാൻ അവളക്കായില്ല ..

Part 9

എന്റെ വിവാഹത്തിന്റെ തലേ ദിവസം ചിറ്റേച്ചിയും ചേട്ടനും എന്റെ വിവാഹത്തിന്റെ ആവശ്യത്തിന് ആയിട്ട് പുറത്തേക്കു പോയ സമയം, ചിറ്റേച്ചിയുടെ മൊബൈലിൽ സൂരജിന്റെ അമ്മയുടെ കാൾ വന്നു, ആ കാൾ അറ്റൻഡ് ചെയ്തത് എന്റെ അനിയത്തി ആയിരുന്നു.. സംസാരിക്കുന്നത് ആരാണ് എന്ന് ചോദിക്കാതെ അവിടുന്ന് സംസാരിച്ചു തുടങ്ങി.. അതിൽ നിന്നും അവൾക്കു മനസിലായി എത്രയും കാലം ചിറ്റേച്ചിയും ആ കുടുംബത്തെയും അലട്ടിയിരുന്ന പ്രോബ്ലം എന്താണ് എന്ന്.. അവർക്കു സ്ത്രീധനം ആയി വേണ്ടിയിരുന്നത് 1 കോടി രൂപയും 101 പവനും ആയിരുന്നു.. അതിൽ ഒരു കോടി രൂപ അന്ന് വൈകിട്ട് കൊടുക്കാം എന്നാണ് പറഞ്ഞിരുന്നത്.. അവരെ കാണാത്തതിൽ എവിടെ ആണ് നില്കുന്നത് എന്നറിയാൻ ആണ് അവരു വിളിച്ചത് ..

ഞങ്ങൾക്കു ഒക്കെ സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു വലിയ തുക..

അവൾക്കും അതൊരു അടിയായിരുന്നു…

അവൾ അത് ആരോടും പറഞ്ഞില്ല പകരം ആഫോണിൽ കാൾ റെക്കോർഡർ ഉണ്ടായിരുന്നതു കൊണ്ട് ആ audio അവളുടെ ഫോണിലേക്കു സെൻറ് ചെയ്തു വച്ചു..

എന്നിട്ടവൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ ഞങ്ങള്ടെ കൂടെ നിന്നു.. ഏറെ വൈകി വന്ന ചിറ്റേച്ചിയോടു അവൾ ഫോൺ കൊടുത്തിട്ടു ആരെയും എങ്ങനെ സഹായിക്കരുത് എന്നുപറഞ്ഞു..

അടുത്ത ദിവസം രാവിലെ മണ്ഡപത്തിൽ കയറുന്നതിനു മുൻപു അവൾ എന്നെ വിളിച്ചിട്ടു.. ഈ കല്യാണം നടക്കില്ല നടക്കാൻ പാടില്ല എന്നു പറഞ്ഞു ആ ഓഡിയോ കേൾപ്പിച്ചു.. ഓഡിയോ കേട്ട ഞാൻ ശരിക്കും ഞെട്ടിപ്പോയി.. അവൾ പറഞ്ഞു ചേച്ചി കരയരുത് കരഞ്ഞാൽ കാര്യങ്ങൾ എല്ലാം കൈവിട്ടു പോകും..

ഞാൻ മണ്ഡപത്തിൽ കയറി.. അവൻ താലി കിട്ടുന്നതിന് മുൻപു ഒരു ജീപ്പ് പോലീസുകാർ അവിടെ വന്നു.. അവന്റെ അച്ഛനെയും അമ്മയെയും അറസ്റ് ചെയ്യുകയാണ് പറഞ്ഞു.. എന്തിനാണ് എന്നു ചോദിച്ചു പകച്ചു നിന്ന എന്റെ അമ്മയോട് ഈ ഓഡിയോ ഒന്ന് കേട്ട് നോക്കുഎന്നു പറഞ്ഞു ..എല്ലാവരും ആ ഓഡിയോ കേട്ടു.. സൂരജ് ഉൾപ്പടെ.. ഞാൻ സൂരജിനോട് സ്ത്രീധനത്തിന് വേണ്ടിയാണോ എന്നെ കെട്ടുന്നത് എന്ന് ചോദിച്ചപ്പോ അതെ എന്നും നിന്റെ വീട് കണ്ടപ്പോൾ ആണ് നിന്നെ കിട്ടിയാലോ എന്നു തോന്നിയത് എന്നും ഒക്കെ പറഞ്ഞപ്പോൾ ശരിക്കും പറഞ്ഞാൽ ഞാൻ അവിടെ ഇല്ലാതാകുകയായിരുന്നു..

ഏതെല്ലാം കേട്ടു ബോധം പോയ എന്റെ അമ്മയെയും കൊണ്ട് പിന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ആയിരുന്നു.. പിന്നെ ആ പൈസ ചിറ്റേച്ചിക്കു തിരിച്ചു കിട്ടി.. അമ്മ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി ഞങ്ങൾ അവരോടു ആകുന്ന നന്ദി പറഞ്ഞു എവിടേക്കു പോരുന്നു, ഇനിയും അവരെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി.. അത് അമ്മയുടെ തീരുമാനം ആയിരുന്നു “

ഇതുവരെയും എങ്ങനെയും ജീവിതമോ എന്നോർത്ത് ഞെട്ടിത്തരിച്ചിരുന്ന ഹരിയിടും ദിവ്യയോടും ആയി അവൾ പറഞ്ഞു…

“ഇതാണ് ഞാൻ.. ഇനി ഹരിക്കു തീരുമാനിക്കാം എന്ത് വേണം എന്നു”..

Part 10

ഏതെല്ലാം കേട്ടു ഞെട്ടി ധരിച്ചിരുന്ന ഹരി .

“ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം” എന്നു പറഞ്ഞവൻ ഒരു കാൾ ചെയ്യാൻ ആയി പോയി..

കാൾ കഴിഞ്ഞു ഹരി വന്നു, അവരു രണ്ടു പേരോടും ആയി പറഞ്ഞു

“നിങ്ങൾ എന്നോട് ക്ഷമിക്കണം, നമ്മൾ 3 പേരും അല്ലാതെ ഒരാൾകൂടി ഈ കട കേൾക്കുന്നുണ്ടായിരുന്നു, മറ്റാരും അല്ല ഫോണിലൂടെ എന്റെ ‘അമ്മ, ‘അമ്മ അറിയാതെ ഒന്നും ഞാൻ ചെയ്യാറില്ല.. എന്ത് തീരുമാനം ആയാലും അത് ഞങ്ങൾ രണ്ടു പേരും കൂടി ആലോചിച്ചേ എടുക്കാറുള്ളു.. അമ്മയുടെ ഇഷ്ടത്തിന് എത്തിയായി ഞാൻ ഒന്നും തന്നെ ചെയ്യാറില്ല”

അൽപ നേരത്തെ മൗനത്തിനു ശേഷം തല താഴ്തി അവൻ പറഞ്ഞു, “പുണ്യാ.. നിന്നെ എനിക്ക് വളരെ അധികം ഇഷ്ടമാണ്.. ഇപ്പോൾ നിന്നോട് ഇഷ്ടത്തെക്കാൾ കൂടുതൽ ബഹുമാനം ആണ് തോന്നുന്നുനത്.. എനിക്ക്.. എനിക്ക് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്.. എന്റെ ‘അമ്മ എന്നോട് പറഞ്ഞത് ഇതിലും നല്ല ഒരു പെൺകുട്ടിയെ നിനനക്കിനി കിട്ടില്ല.. അവളെ നീ വിട്ടു കളയരുത് എന്നാണ്.. അപ്പൊ നമുക്ക് നിന്റെ ചിറ്റേച്ചിയെ കാണാൻ ഞായറാഴ്‌ച പോയാലോ.. അമ്മയും ഉണ്ടാകും എന്റെ കൂടെ,നിനക്ക് പ്രശനം ഇല്ലല്ലോ അല്ലേ ?? “

അതിയായ സന്തോഷത്തോടെ അവൾ പറഞ്ഞു “ഇല്ല നമുക്ക് പോകാം”

അങ്ങനെ വളരെ സന്തോഷത്തോടെ അവർ പിരിഞ്ഞു.

Part 11

അങ്ങനെ ഞായറാഴ്‌ച എത്തി.

അവർ 2 പേരും റെഡി ആയി ബസ് സ്റ്റോപ്പിൽ എത്തി.. അവരെ കാത്തു ഹരിയും അമ്മയും അവിടെ ഉണ്ടായിരുന്നു.

ഹരിയുടെ ‘അമ്മ അവളെ കണ്ടതും സന്തോഷത്തോടെ കെട്ടിപിടിച്ചു സുഖവിവരങ്ങൾ അനേഷിച്ചു.

അവർ സന്തോഷത്തോടെ കണ്ണൂരേക്ക് യാത്രയാരംഭിച്ചു..

സമയം ഉച്ച 12 മണി ആയപ്പോൾ അവർ ഇത്തിക്കൽ തറവാടിൽ എത്തി … അതാണ് പുണ്യയുടെ ചിറ്റേച്ചിയുടെ വീട്.. അവിടെ അവരെ കാത്തു അവളുടെ അമ്മയും വീട്ടുമുറ്റത്തുതന്നെ ഉണ്ടായിരുന്നു..

കാറിൽ നിന്നും ഇറങ്ങിയതും അവൾ അമ്മയെ പരിചയെടുത്തി… അവർ അവരെ സന്തോഷത്തോടെ വീടിനുള്ളിലേക്ക് കയറ്റി ഇരുത്തി..

വീടിനുള്ളിലേക്ക് കയറിയതും അവർക്കു വെള്ളവും പലഹാരവും ആയി.. 2 കുട്ടിപട്ടാളങ്ങളും ഒരു ചേച്ചിയും എത്തി…

അവർ അവരെ പരിചയപ്പെടുത്തി …

“ഇത് എന്റെ വല്യേച്ചി ആണ്.. അത് വല്യേച്ചിയുടെ 2 മക്കളും.. ചേട്ടൻ ഇപ്പോൾ വരും.. ” അവൾ പറഞ്ഞു നിർത്തിയതും വീട്ടുമുറ്റത്തു ഒരു കാർ വന്നു നിന്നു..

“വല്യേട്ടൻ എത്തി…” എന്നും പറഞ്ഞവൾ കുട്ടികളുടെ കൂടെ അയാളെ കൂട്ടികൊണ്ടു വരൻ പോയി…

വലേട്ടൻ കാണുമ്പോഴേ മനസിലാകും ഒരു പാവം മനുഷ്യൻ, അത്യാവശ്യം വണ്ണവും നീളവും ഒക്കെ ഉള്ള ഒരു പാവം

“എല്ലാവരും എത്തിയോ ഞാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.. വഴിയിൽ ഒക്കെ നല്ല ബ്ലോക്ക്. യാത്രയൊക്കെ സുഖമായിരുന്നോ” എന്നും പറഞ്ഞയാൾ അടുത്തുള്ള സോഫയിലേക്ക് ഇരുന്നു..

“അത് സാരമില്ല.. യാത്രയൊക്കെ നന്നായിരുന്നു”, എന്നു ഹരിയുടെ ‘അമ്മ മറുപടി പറഞ്ഞു..

“ഇവളുടെ വിവാഹം.. അതും നല്ലൊരു ആളിന്റെ കൂടെ വളരെ ഭംഗിയായി ആർഭാടം ആയി നടത്തണം എന്നുള്ളത്.. ചിത്രയുടെ ആഗ്രഹം ആയിരുന്നു. പക്ഷെ…” അയാൾ പറഞ്ഞു.. കുറച്ചു നേരത്ത മൗനത്തിനു ശേഷം അയാൾ തുടർന്നു…

“സാരമില്ല വിധി ഇല്ലെന്നു കരുതിയാൽ മതി.. മോനെ ഇവൾക്ക് വലിയ കാര്യം ആണ്.. മോൻ പിറകെനടക്കുന്നത് മുതൽ എവിടെ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.. ദേ ആ ഫോൺ കണ്ടോ… ” എന്നും പറഞ്ഞു ആ റൂമിൽനെ ഒരു കോണിൽ 3 ഫോട്ടോകൾക്ക് മുന്നിൽ ഇരിക്കുന്ന ഒരു wireless ഫോൺ കാണിച്ചു തന്നു.. എന്നിട്ടയാൾ പറഞ്ഞു..

“ആ ഫോണിലേക്കു എന്നും അവൾ 8 മണി ആകുമ്പോൾ വിളിച്ചു ആ ദിവസത്തെ വിശേഷങ്ങൾ പറയും.. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു അത് കേൾക്കും… “

എല്ലവരും ആ ഫോട്ടോ ശ്രെദ്ധിച്ചപ്പോൾ, ദിവ്യ ആ ഫോട്ടോകൾ ആണ് ശ്രെദ്ധിച്ചത്.. അത് അവളെ ഒരുപാട് ആശയക്കുഴപ്പത്തിൽ ആക്കി…

അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഹരിയുടെ അമ്മ പറഞ്ഞു “ഇതുപോലെ ഒരു മകളെ കിട്ടിയത്തിൽ എനിക്ക് അഭിമാനം ഉണ്ട്.. അത്ര ആർഭാടം ഒന്നും വേണ്ട ചെറിയ ഒരു ചടഞ്ഞു അത് മതി.. ഞങ്ങൾക്ക് അധികം ബന്ധുക്കൾ ഒന്നും ഇല്ല… പിന്നെ എത്രയും പാവപെട്ട രണ്ടു കുട്ടികളെയും അമ്മയെയും കൂടെ കുട്ടി സ്വന്തം കുടുംബത്തെപോലെ നോക്കിയ ആ അമ്മയ്ക്കും 2 മക്കൾക്കും പുണ്യം കിട്ടും… എവിടെ ചിത്ര ?? ആ കുട്ടിയെ കൂടി കാണണം”

“ചിത്ര…..” അയാൾ പറഞ്ഞു നിർത്തി….

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു “വരൂ.. ഞാൻ കാണിച്ചു തരാം”

Part 12

അവരെ വിളിച്ചവൾ പുറത്തേക്കു പോയി… എവിടേക്കാണ് എന്നു മനസിലാകാതെ അവരും കൂടെ പോയി…

വീടിന്റെ കുറച്ചു അകലെ ഒരു കോർണറിൽ ആയി ഒരു ചെറിയ സ്ഥലം വെയർതിരിച്ചു അവിടെ കുറച്ചു പൂക്കളും പച്ച പുല്ലുകളും ആയി അലങ്കരിച്ചിരിക്കുന്നു.. അതിനു നടുക്കായി 5 കല്ലറകൾ..അതിൽ ഓരോന്നിലും ഓരോ ഫോട്ടോയും പേരും കൊത്തിവച്ചിരിപ്പുണ്ട്… സാദാരണ പള്ളി സെമിത്തേരിയിൽ ഒക്കെ കാണുന്നപോലെ ഉള്ള 5 കല്ലറകൾ….

അതിൽ രണ്ടാമത്തെ കല്ലറയുടെ അടുത്തായി അവൾ പോയി നിന്നു എന്നിട്ടു പറഞ്ഞു

“ഇതാണ് എന്റെ ചിറ്റേച്ചി “

അതിനു അടുത്തുള്ള കല്ലറകൾ ഓരോന്നായി ചുണ്ടികാണിച്ചിട്ടു അവൾ പറഞ്ഞു തുടങ്ങി

“ഇത് ചേട്ടൻ, ഇത് സിയാ ആന്റി, ഇത് അവരുടെ മകൻ ഷ്യാൻ.. പിന്നെ ഇത് എന്റെ അനിയത്തി “

ഏതൊക്കെ കേട്ടു എന്ത് മറുപടി പറയണം എന്നറിയാതെ ഞെട്ടിതരിച്ചു നിന്ന അവരോടായി അവൾ തുടർന്നു…

“അന്ന് ഞങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം ആയിരുന്നു.. എന്റെ അനിയത്തിക്ക് doctorate കിട്ടിയ ദിവസം, ഞങ്ങൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.. അവൾ ആയിരുന്നു കോളേജിലെ ഫസ്റ്റ് , അന്ന് ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി, ആ സന്തോഷത്തിന് വേറൊരു കാരണം കൂടി ഉണ്ടായിരുന്നു ഞങ്ങളുടെ എത്രയും കാലത്തേ സ്വപ്നം ആയിരുന്ന ഞങ്ങളുടെ ലോക്കൽ guardian ന്റെ ഫോട്ടോ ഞങ്ങൾ കാണാൻ പോകുകയാണ്, ആ ചെപ്പ് തുറന്നതും അവൾ ഓടിച്ചെന്നു ചിറ്റേച്ചിയെ കെട്ടിപിടിച്ചു, അതെ ഞങ്ങൾ അറിയാതെ ഞങ്ങളെ അത്രയും കാലം പഠിപ്പിച്ചതും ഞങ്ങളുടെ പേരിൽ ബാങ്ക് ഇത് അക്കൗണ്ട് തുടങ്ങിയതും ഞങ്ങള്ടെ സ്വന്തം ചിറ്റേച്ചി ആയിരുന്നു എന്ന സത്യം ഞങ്ങൾ അന്നാണ് മനസിലാക്കുന്നത്, ഞങ്ങൾക്ക് അത് അതിയായ സന്തോഷം തന്നെ ആയിരുന്നു… ആ സന്തോഷം ആഘോഷിക്കാനായി ഞങ്ങൾ ആ രാത്രിയിൽ പുറത്തു പോയി വരുന്ന വഴിക്കായിരുന്നു അത് സംഭവിച്ചത്, ഇരച്ചു വന്ന ടിപ്പർ ലോറി ചിറ്റേച്ചിയുടെ കാറും ഇടിച്ചു തെറിപ്പിച്ചു പാഞ്ഞു പോയി, ഞാനും അമ്മയും വല്യേച്ചിയുടെ കാറിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു .. ആ അപകടത്തിൽ ഒരാൾ പോലും ബാക്കി ഇല്ലാതെ എല്ലാവരും പോയി… ആ കേസ് അനേഷിച്ചത് സൂരജ് ആയിരുന്നു.. തെളിവ് ഇല്ലെന്ന് പറഞ്ഞു കേസ് ഉം തള്ളി, അവൻ അങ്ങനെ ഞങ്ങളോട് പകരം വീട്ടി.. എനിക്കതു അനേഷിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിച്ചേ മതിയാവുള്ളൂ അതാണ് എന്റെ ലക്ഷ്യവും”

ഏതെല്ലാം കേട്ട നിന്ന ഹരിയുടെ അമ്മ അവളെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു “മോളേ നീ ധൈര്യമായിരിക്കു ഞങ്ങൾ ഉണ്ട് നിന്റെ കൂടെ.. നിന്നെ എനിക്കെന്റെ മരുമകൾ … അല്ല മകളായി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു”

അതും പറഞ്ഞവർ മടങ്ങി.. പീന്നീട് വന്നത് അവരുടെ കല്യാണ തിയതി ഉറപ്പിക്കാൻ ആയിരുന്നു.. അങ്ങനെ അവളുടെ ചിറ്റേച്ചി ആഗ്രഹിച്ചതുപോലെ വളരെ ഭംഗിയായി അവളുടെ വിവാഹം നടന്നു.. ഇന്നവൾ അവളുടെ ചിറ്റേച്ചിയുടെ കേസ് അനേഷിച്ചു കുറ്റവാളികളെ കണ്ടെത്തിയ IPS officer ആണ്.. ഹരി ഒരു വക്കീലും.. അവളുടെ താങ്ങും തണലും ആയി അവൻ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ട്…

ശുഭം…

Name : Rajasree R

Company : PIT Solutions Pvt. Ltd

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *