പേടി സ്വപ്നം പോലെ വേട്ടയാടുന്ന പത്രവാർത്തകൾ,
സ്വാതന്ത്രം നഷ്ടപ്പെട്ട യൗവ്വനങ്ങൾ
തളം കെട്ടിനിൽക്കുന്ന ഏകാന്തത
തൊഴിൽ നഷ്ടപ്പെട്ടതിന്റെ രോഷം
പട്ടിണിയുടെ ദിനരാത്രങ്ങൾ
കൂട്ടിലകപ്പെട്ട കിളികളെപ്പോലെ ഒരു ജനത,
കല്ലും മുള്ളും നിറഞ്ഞ ഇടവഴികൾ
പരിഹാസം കലർന്ന വാക്കുകൾ
അസഹ്യമായ തുറിച്ചുനോട്ടങ്ങൾ
ചൂടേറിയ ഹൃദയമിടിപ്പുകൾ
എവിടെനിന്നോ പകർന്നുകിട്ടിയ
പകർച്ചവ്യാധിയുമായി അവർ,
ഈ കാലവും കടന്നു പോകും
ഈ ത്യാഗവും എണ്ണപ്പെടും
ക്ഷമയോടെ കാത്തിരിക്കാം
അകലങ്ങൾ പാലിച്ചു നേരിടാം,
മുൻകരുതലുകൾ എടുത്തു പ്രതിരോധിക്കാം,
തീർച്ചയായും നമ്മൾ തിരിച്ചുവരും
Name : PRASAD TJ
Company name : PIEDISTRICT
You need to login in order to like this post: click here
Leave a Reply