സന്ധ്യയ്ക്കു ചേക്കേറും കിളിയെന്നപോൽ
നീയും ഒരുദിനം നിൻ വീടണഞ്ഞു
മായ ചങ്ങലയാൽ തളയ്ക്കപ്പെട്ടു
ഇന്നിതുവരെയും മോചിക്കപ്പെടാതെ…..
ഇത് നിനക്കേകും തിരിച്ചറിവ്,
തനിക്കുമീതെ പരുന്തും പറക്കില്ലെന്നുള്ളൊരു
അഹന്തനീക്കാനും
തൻ്റെ പരിധികളാൽ ഈ ലോകത്തെ
കയ്യിലാക്കാൻ കഴിയില്ലെന്നും
ഈ നൈമിഷികജീവിതത്തിനപ്പുറത്തേക്ക് വെട്ടിപ്പിടിക്കാൻ
തുനിയുന്നതെന്തും ഞൊടിയിടയിൽ പൊലിഞ്ഞുപോകാമെന്നും
സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് ഊട്ടിയുറപ്പിക്കാനും
ഒരു കീടാണു നൽകിയ പാഠം.
പേമാരികണക്കെ താണ്ഡവമാടുമീ മഹാമാരിയും
ചാറ്റൽമഴയായി തോർന്നുതീരുമ്പോൾ
ഓർക്കുക മനുഷ്യാ നിൻ മനക്കാമ്പിൽ,
ഭൂമിക്ക് അവകാശികൾ ഒട്ടേറെ
നീ അതിലൊരാൾ മാത്രം
ഭൂമിയും നന്നായി ശ്വസിക്കട്ടെ
ഇത് നിനക്കൊരു പുനർചിന്തനം
നിനക്കും അവയ്ക്കും ഒരുപോലെ അതിജീവനം…
Name: Anila Kumary
Company name: Allianz Technology India, Technopark
You need to login in order to like this post: click here
Dr. Aji s
Good, keep going.