സ്നേഹം

posted in: Short Story - Malayalam | 4

സ്നേഹം –  തെന്നിവീഴാതെ താങ്ങിയ അമ്മക്കൈകളിലൂടെയാണ് നമ്മൾ പരിചയപ്പെട്ടത്. കുഞ്ഞിളം ചുണ്ടുകൾ സമ്മാനിച്ച ചിരിക്ക് നിന്റെ നിറവായിരുന്നു. മുക്കാലും മുറിച്ച് കൂടപ്പിറപ്പു തന്ന മുട്ടായിത്തുണ്ട് നീയായിരുന്നു. അച്ഛൻ വച്ചു നീട്ടിയ വിയർപ്പു നിറഞ്ഞ നോട്ടുകൾക്ക്‌ നിന്റെ മണമായിരുന്നു. എനിക്കായവർ നീട്ടിയ ചോറ്റുപാത്രങ്ങൾക്ക് നിന്റെ രുചിയായിരുന്നു. പറയാതെ ബാക്കി വച്ച കഥകളിൽ നീ ഒളിച്ചിരുന്നു. എന്റേത് എല്ലാം തട്ടിപ്പറിച്ചു പോയവരിൽ സ്വാർത്ഥമായ നീ ചിരിക്കുന്നുണ്ടായിരുന്നു. ചുമലിലേറ്റിയ ജീവിത പ്രാരാബ്ധങ്ങൾക്ക് നിന്നോളം ഭാരമുണ്ടായിരുന്നു. കൈവീശിയകലുന്ന കൂട്ടിന്റെ കണ്ണുകളിൽ നീ തിളങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. പൊഴിയാതെ കണ്ണിലുറഞ്ഞ മഴ നീയെന്ന മൗനമായിരുന്നു. കൈവിട്ട മനസ്സിന്റെ നിലവിളിയിൽ നിന്റെ കുറവ് വ്യക്തമായിരുന്നു. പുകയുന്ന ചുരുട്ടിലും പതയുന്ന മദ്യത്തിലും നിന്നെ കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. പോരുതിനേടിയ വിജയങ്ങൾക്ക് നിന്റെ പ്രചോദനമുണ്ടായിരുന്നു. വിറയാർന്ന ദേഹത്തെ താങ്ങിയതും നിന്റെ കൈകൾ തന്നെ. ഒടുവിൽ മൺപുതപ്പിൽ ഉറങ്ങിയ എന്റെ മേൽ നീ കണ്ണീരായി പൊഴിയവേ ഞാനറിഞ്ഞു, നീ എന്നിലുമുണ്ടായിരുന്നെന്ന്.

Name : Rini A

Company : UST Global, Trivandrum

Click Here To Login | Register Now

4 Responses

Leave a Reply

Your email address will not be published. Required fields are marked *