കഥ ..വെറും ഒരു കഥ!

posted in: Short Story - Malayalam | 3

 ￰ദൂരേ ദൂരേ ഒരു ഗ്രാമം  ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്  ഒരു ഭരണാധികാരിയും, മറ്റു  അധികാരികളും ഉണ്ടായിരുന്നു . ആ ഗ്രാമത്തിലെ പല  പ്രധാന  പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നില്ല  എന്നുള്ള സത്യം  നിലനിൽക്കുമ്പോഴും , വേറേ പല ഗ്രാമങ്ങളേക്കാൾ മെച്ചപ്പെട്ടതായിരുന്നു ഇവിടുത്തെ  അവസ്ഥ എന്ന് പറയേണ്ടി വരും. എന്നിരുന്നാൽ  പോലും രാഷ്ട്രീയ തർക്കങ്ങളും, ജാതി പറച്ചിലും ഇവിടെയും ഉണ്ടായിരുന്നു . 

അതില്ലാത്ത  സ്ഥലമുണ്ടോ അല്ല?

ഭരണം ! അതിനു   വേണ്ടിയാണലോ എലാം.. ഉള്ളവന്  അത് നഷ്ടപ്പെടാതെ ഇരിക്കണം, അതില്ലാത്തവന്  എങ്ങനെയെങ്കിലും നേടിയെടുക്കണം..
 

ഇതിന്റെ ഇടയിലും , അവിടെ ജീവിച്ചിരുന്ന സാധാരണ ജനങ്ങൾക്കും ഉണ്ടായിരുന്നു പല മുഖങ്ങൾ…പണമുള്ളവരും, അതില്ലാത്തവരും,പട്ടിണി ഉള്ളവരും  ,അതില്ലാത്തവരും,അത്യാഗ്രഹം ഉള്ളവരും, അതുമാത്രമ്മുളവരും…സ്വന്തം സമുദായമെന്നു വേർതിരിച്ചു അവരെ മാത്രം പരിഗണിക്കുകയും  ,സഹായിക്കുകയും  ചെയ്തിരുന്ന മറ്റു ചിലരും.അങ്ങനെ ആ ഗ്രാമത്തിലേ ഓരോ മനുഷ്യനുമുണ്ടായിരുന്നു ,ഓരോ കഥകൾ.

അങ്ങനെ ഇരിക്കേ, ആ ഗ്രാമത്തിൽ  ഒരു പുലി ഇറങ്ങി .സാധാരണ ഒരു  പുലിയേക്കാൾ ശക്തിയും  വേഗതയും ഇതിനുണ്ടായിരുന്നു .പുലിയുടെ  ആക്രമണത്തിൽ ജീവനുകൾ നഷ്ടപെട്ടു തുടങ്ങി.ജനങ്ങൾ പരിഭ്രാന്തരായി . ഗ്രാമത്തിന്റെ താളം തെറ്റി തുടങ്ങിയെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. എന്തു വില  കൊടുത്തും പുലിയേ പിടിചു കെട്ടണമെന്നു സർക്കാർ തീരുമാനിച്ചു .അതിനു വേണ്ടി വളരെ ശക്തമായ നടപടികളും പ്രഖ്യാപിച്ചു. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങരുതെന്ന നിയമം  കൊണ്ട് വന്നു  . ഗ്രാമത്തിന്റെ എല്ലാ പ്രധാന പ്രദേശങ്ങളിലും  നിരീക്ഷണം  ശക്‌തമാക്കി. 

അപ്പോഴാണ്  ഗ്രാമത്തിൽ ഒരു പുതിയ അതിഥിയുടെ വരവ്‌.  എല്ലാ ദിവസവും അന്നത്തെ പ്രധാന വാർത്തകളുമായി വന്നിരുന്ന  ഒരു വാർത്താ വണ്ടിയായിരുന്നു എത്.” ആശങ്ക ” പരത്തുന്ന  വാർത്തകൾ മാത്രമായിരുന്നു   അവരുടെ  ലക്‌ഷ്യം.അതിനു  പുറകേ പല വാർത്താ വണ്ടികളും  അവരുടെ വരവ്  സ്ഥിരമാക്കി. ഭയം! ഭയം വിറ്റ് പോക്കറ്റ്  വീർപ്പിക്കുന്നവരുടെ  എണ്ണവും  അങ്ങനെ കൂടി.

അങ്ങനെ കുറച്ചു ദിവസങ്ങൾ  കടന്നു പോയി. പിടികിട്ടാപുള്ളിയായ ആ പുലി, ഗ്രാമത്തിന്റെ സർവ്വ സമാധാനവും തകർത്തിരുന്നു. ഇതിനിടയിലും  പുലിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ ജനങ്ങൾക്  ഗ്രാമത്തിലെ വൈദ്യസഹായം വലിയ ഒരു അനുഗ്രഹമായി .അവരുടെ കൃത്യ  ഇടപെടലുകൾ  കാരണം പലർക്കും വലിയ ആപത്തുകൾ  ഒഴിവായി. നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു അവിടത്തെ നിയമപാലകരും നിരന്തരമായി പരിശോദിച്ചു കൊണ്ടേ ഇരുന്നു. എന്നാൽ മറുവശത്തു ജനങ്ങളുടെ ക്ഷമ നശിച്ചിരുന്നു. പലരും  പുറത്തേക് ഇറങ്ങാൻ തുടങ്ങിയിരുന്നു. എപ്പോഴും വിശപ്പും,പട്ടിണിയും തന്നെയാണ് ഏറ്റവും വലിയ പേടി !പക്ഷേ ഇത് കൊണ്ടൊന്നും രാഷ്ട്രീയ ചർച്ചകൾ കുറഞ്ഞില്ല.പുലിയെ എങ്ങനെ പിടിക്കണമെന്നും , ജനങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കണമെന്നുമുള്ള  ചർച്ചകൾ  ഒഴികേ,  ബാക്കി എല്ലാം   നടക്കുന്നുണ്ടായിരുന്നു. ഇവരുടെ  കലഹങ്ങൾ  വാർത്താ വണ്ടികൾ വളരെ വലിയ ആഘോഷങ്ങളാക്കി  .

ശെരിക്കും  ,ഇത് പോലെ ഒരു പുലി ഇറങ്ങിയാൽ തീരാവുന്നതല്ലെ ഉള്ളു എലാം !? 

പുലി മുമ്പത്തേക്കാളും  ശക്തി ആർജ്ജിച്ച ആക്രമണം  തുടരുകയാണ്  . പുലിയുടെ വേട്ടക്  ഒരു വേട്ടക്കാരനായി  ഒരു ദൈവം അവതരിക്കുമെന്നു  ചിലരും  , പുലി തനെ ഒരു ദൈവ  കോപമാണെന്നു  പറയുന്ന  മറ്റു ചിലരും ..എന്ത് തന്നെയായാലും  ആ വേട്ടക്കാരൻ  ഏതെങ്കിലും  രൂപത്തിൽ എത്രയും  പെട്ടെന്നു   വരട്ടെ.

 (ഈ പുലിയേ നമ്മൾ അതിജീവിച്ചാലും  , ഇതിലും വലിയ അക്രമികൾ ഇവിടെ ഉണ്ടല്ലോ..നമ്മൾ മനുഷ്യർ തന്നേ ..)

 

Name : Anoop Rajan

Company : EY, Kochi

Click Here To Login | Register Now

3 Responses

Leave a Reply to AJMAL VM Cancel reply

Your email address will not be published. Required fields are marked *