അവൾ എല്ലാകുട്ടികളെയും പോലെയായിരുന്നില്ല, കുസൃതി കുറച്ചു കൂടുതലാണ്. ഹോർലിക്സും ബൂസ്റ്റും കുടിക്കാൻ കൊടുത്താൽ ചെടിച്ചട്ടിയിൽ ഒഴിച്ചു ഓടി രക്ഷപ്പെടും. അവളെക്കുറിച്ചു എഴുതാൻ തുടങ്ങിയാൽ കുറച്ചു വാക്കുകളിൽ ഒതുക്കാൻ കഴിയില്ല, അത്രക്കുണ്ട് കുസൃതികൾ.
അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ അവളെ അത്രേംകാലം സ്നേഹിച്ചിരുന്നവർ കൊണ്ടുപോയി ബോർഡിങ് സ്കൂളിലാക്കി. അവൾക്കൊന്നും മനസ്സിലായില്ല. കരച്ചിൽ വരുന്നുണ്ട്. പക്ഷേ കണ്ണുകൾ നിറഞ്ഞില്ല. ആദ്യമായി യൂണിഫോമൊക്കെ സ്വന്തമായിട്ടു, മുടി ചീകി, കണ്ണുവരയാൻ എന്നുമുണ്ടായ ആ കൈകളില്ല. അവൾക്ക് ഒന്നും മനസ്സിലായില്ല. ക്ലാസുകൾ തുടങ്ങി. പെട്ടെന്ന് മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയത് കൊണ്ട് ഓരോ ക്ലാസ് പിരീഡും ഓരോ രാജ്യത്ത് പോയതുപോലെയായിരുന്നു.
ആരൊക്കെയോ തന്നെ നോക്കി പരിഹസിക്കുന്നത് കണ്ടു. ക്ലാസ്സിൽ ഏറ്റവും തടിയുള്ള കുട്ടി, കോന്ത്രം പല്ല്, സൗന്ദര്യമില്ല, മെല്ലെ മെല്ലെ അവൾ അവളിലേക്ക് മാത്രമായി ഒതുങ്ങി. മാതാപിതാഗുരുദൈവം എന്ന് പഠിപ്പിച്ച അധ്യാപകർ തന്നെ അവളെ എല്ലാവരുടെയും മുന്നിൽ വെച്ച് പരിഹസിക്കാൻ തുടങ്ങി. അവളുപോലും അറിയാതെ അവൾ അറിവിൽ നിന്നും ഒരുപാട് അകന്നു. അഞ്ചുകൊല്ലം കൊണ്ട് ആ കൊച്ചു കുസൃതിക്കാരി ശരീരത്തെക്കാൾ ഭാരം മനസ്സിൽ വെച്ച് വേറെയൊരു ആത്മാവായിമാറുകയായിരുന്നു.
പത്താം ക്ലാസ് ബോർഡ് കണക്ക് പരീക്ഷയുടെ ദിവസം അവൾ അതിരാവിലെ തന്നെ എല്ലാകുട്ടികളെയും പോലെ എഴുന്നേറ്റ് കുളിച്ചു യൂണിഫോമിട്ട് ക്ലാസ്സിലേക്ക് പഠിക്കാൻ പോയി. എന്നത്തേയും പോലെ അവൾ പാഠപുസ്തകത്തിൽ തലവെച്ചു ഉറങ്ങാൻ തുടങ്ങി. അടുത്തുള്ള ഒരു കുട്ടി അവളെ എഴുനേൽപ്പിക്കാൻ ശ്രമിച്ചു, അപ്പോൾ കണക്ക് മാഷ് പറഞ്ഞു “അവളെ ഉണർത്തേണ്ട . . . കാര്യമില്ല” എന്ന്. ഉറക്കത്താണേലും ആ പരിഹാസം ഭാരമേറിയ മനസ്സിൽ ഭൂകമ്പമുണ്ടാക്കി. അവൾ കണ്ണൊക്കെ തിരുമ്മി പൈത്തഗോറസ് തിയറം പഠിക്കാൻ തുടങ്ങി.
അവൾ ജയിക്കും , തോൽക്കുമെന്ന് അധ്യാപകർ തമ്മിൽ ബെറ്റ് വെച്ചിരുന്നു. റിസൾട്ട് വന്നു. എല്ലാവരും ഞെട്ടി, ക്ലാസ്സിലെ ഒരുവിധം നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെയൊക്കെ പിറകിലാക്കി അവൾ ആദ്യമായി എല്ലാ വിഷയത്തിലും വിജയം കണ്ടെത്തിയിരിക്കുന്നു.
ചില അധ്യാപകർക്കു വിശ്വസിക്കാനായില്ല. അവർ ഭാഗ്യത്തെ പറഞ്ഞു, “ഈ കുട്ടിയെ ഇവിടെ തുടർന്ന് പഠിപ്പിക്കാൻ പറ്റില്ല. പത്താംക്ലാസ് ഭാഗ്യത്തിന് ജയിച്ചെന്നു കരുതി പന്ത്രണ്ടാം ക്ലാസ് തോറ്റാൽ അത് സ്കൂളിന് നാണക്കേടാണ്“. ഇതൊക്കെ അവളുടെ ഉറ്റവർ സങ്കടത്തോടെ കേട്ടുനിൽക്കുന്നത് ആ കണ്ണുകൾക്ക് കണ്ടുനിൽക്കാനായില്ല. അവിടെ നിന്ന് ടിസി എടുത്ത് വേറെ ഒരു വിദ്യാലയത്തിൽ ചേർത്തു.
അവൾക്ക് അദ്ഭുതമായി തോന്നി, പുതിയ സ്കൂളിലെ അധ്യാപകർ, സുഹൃത്തുക്കൾക്കെല്ലാം അവളെ ഒരുപാട് ഇഷ്ടായി. അവൾ എല്ലാ വിഷയത്തിലും നല്ല മാർക്ക് വാങ്ങി. കണക്ക് അവളുടെ ഏറ്റവും ഇഷ്ടവിഷയമായി.
കോളേജിൽ സെമസ്റ്റർ ടോപ്പറായി, സമ്മാനം നൽകിയത് ആരെന്നറിയാമോ? അവളെ ഒന്നിനും കൊള്ളില്ല എന്ന് മുദ്ര കുത്തിയ വിദ്യാലയത്തിലെ ഒരു അദ്ധ്യാപിക. ഇതിലും വലിയ പുരസ്കാരം അവൾക്കു കിട്ടാനുണ്ടോ? മാത്രമല്ല, ബിടെക്കിൽ കണക്കിൽ മുഴുവൻ മാർക്ക് വാങ്ങി കണക്ക് മാഷ് അഭിമാനത്തോടെ വന്നു ആശംസിക്കുമ്പോഴും അവളുടെ മനസ്സിൽ പത്താംക്ലാസ് പരീക്ഷക്ക് മുൻപ് കിട്ടിയ പരിഹാസമായിരുന്നു. ഒടുവിൽ അവളുടെ കണ്ണുകളിൽ തിരമാലക്കടിക്കുകയായി. ഈ യാത്രക്കിടയിൽ മനസ്സിൽ ഒരു അധ്യാപിക ഉണരുന്നുണ്ടായിരുന്നു. അവൾ തൻ്റെ മുന്നിൽ വന്നിരുന്ന എല്ലാ കുട്ടികളിലും അവളെ കണ്ടു.
അവൾ ജീവിതത്തിൽ ഉയരുകയാണ് നന്മയുടെ കരങ്ങൾ പിടിച്ചു.
Name : Sajina Thazhepilakavil
Company : GXX INDIA PRIVATE LIMITED
You need to login in order to like this post: click here
Manjusha
Nice
Sajina Reshma
Thank you
Prabijith K K
A great inspiration….
Sajina Reshma
Soorya Prasanth
Soo good to read. Alla the best dear…