ഒരു ട്യൂഷൻ അപാരത……

posted in: Short Story - Malayalam | 16

പതിവുപോലെ  അലാറം നിലവിളിച്ചു ഞാൻ ചാടി എഴുന്നേറ്റു. ബെഡ്ഷീറ് മാറ്റി ചേച്ചിയെ നോക്കി. നല്ല ഉറക്കം. എങ്ങനെ ഉറങ്ങാതെ ഇരിക്കും !! പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പ്. പുതച്ചു മുടി കിടക്കാനാ തോന്നുന്നേ. ഇരുട്ടു തന്നെ. നേരം വെളുക്കുന്നതെ ഉള്ളു.

അലാറം അടിച്ചു കൊണ്ടേ ഇരുന്നു. ഞാൻ  തൊട്ടടുത്തു കട്ടിലിൽ കിടക്കുന്ന അച്ഛനെ ഒന്ന് എത്തി നോക്കി. നല്ല ഉറക്കം തന്നെ. ഞാൻ മുറുമുറുത്തു.  അടുക്കളയിൽ പാത്രത്തിന്റെ ഒച്ച കേൾക്കാം. ഞാൻ ഉറങ്ങാൻ കിടന്നപ്പോഴും ‘അമ്മ അടുക്കളയിൽ ആയിരുന്നു. ഇപ്പോൾ എഴുന്നേറ്റിട്ടും അമ്മ അവിടെ തന്നെ. “ഇതെന്താ ‘അമ്മ ഉറങ്ങിയതേയില്ലെ? ഈ  തണുപ്പത്തു എങ്ങനെയാ എഴുന്നേൽക്കാൻ തോന്നുന്നേ? ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ ചേച്ചിയെ വിളിച്ചു. “കൊച്ചേ  എഴുന്നേൽക്ക്  ട്യൂഷന്  പോകേണ്ടേ. അച്ഛൻ ഇപ്പൊ ഉണരും. എഴുന്നേൽക്ക്  കൊച്ചേ”.

ചേച്ചി പതിയെ എഴുന്നേറ്റു.അപ്പോഴേക്കും അച്ചന്റെ കടുപ്പൻ വോയിസ്, “എഴുന്നേറ്റില്ലേ രണ്ടാളും, എത്ര നേരമായി  അലാറം അടിക്കുന്നു. ട്യൂഷന്  ടൈമിൽ എത്തിക്കോണം”.  ഞങ്ങൾ ചാടി എഴുന്നേറ്റു. സമയം 5.30am. അര മണിക്കൂറിനുള്ളിൽ റെഡിയാകണം. 6.00am ആണ് ട്യൂഷൻ ടൈം.

ഉറക്കം മാറീട്ടില്ല. എനിക്കു നൈറ്റ് എത്ര നേരം വേണമെങ്കിലും ഉണർന്നു നല്ല ഫ്രഷ് ആയിട്ടു ഇരിക്കാൻ പറ്റും എന്നാൽ മോർണിംഗ് ടൈമിൽ ഉറങ്ങാനാണ് ഇഷ്ടം. അതിന്റെ കൂടെ നല്ല മഴയും നല്ല തണുപ്പും. ഞാൻ പഠിക്കുന്നതും നൈറ്റിൽ തന്നെ. അച്ഛനോട് പറഞ്ഞതാണ് സ്കൂൾ വിട്ടു വന്നിട്ടു ട്യൂട്ടിഷനു പോയിക്കോളാമെന്ന് പക്ഷേ സമ്മതിച്ചില്ല. ടൈം മാനേജ്‌മന്റ് ശരി ആകണമത്രേ!!!!

പല്ലു തേച്ചു തേച്ചില്ല എന്ന മട്ടിൽ പല്ലു തേച്ചു. സ്കൂൾ യൂണിഫോം ഇട്ടു.  ചേച്ചിക്ക് ഫുൾ സ്കർട്ടും എനിക്ക് ഹാഫ് സ്കർട്ടും ആണ് യൂണിഫോം. എട്ടാം ക്ലാസ് മുതൽ ഫുൾ സ്കർട്ട്  ആണ്. ഞാൻ ഏഴിലും ചേച്ചി എട്ടിലും ആണ്. ട്യൂഷൻ കഴിഞ്ഞു  ഇനി തിരിച്ചു എട്ടു മണിക്കെ വരികയുള്ളു. എട്ടര ആകുമ്പോൾ കാർ അങ്കിൾ വരും. പിന്നെ കുളിക്കാൻ ഒന്നും ടൈം കിട്ടില്ല. കുളി എല്ലാം സ്കൂളിൽ നിന്നും വന്നിട്ടു.

ഞങ്ങൾ ചടപടേ ഇറങ്ങി. അതിനിടയിൽ ‘അമ്മ ചായ കൊണ്ട് വന്നു. “കുടിച്ചിട്ട് പോ. ഇല്ലെങ്കിൽ ഉറക്കം വരും”. നല്ല ചുടു ചായ. നല്ല തണുത്ത ക്ലൈമറ്റ്. എൻജോയ് ചെയ്തു കുടിക്കേണ്ടതാണ്. ടൈം ഇല്ല.”ഗളും” ഒറ്റ വലിയിൽ ചായ കുടിച്ചു കുടയും എടുത്ത് ഞങ്ങൾ ചാടി ഇറങ്ങി. മുറ്റത്തെ പടികൾ കഴിഞ്ഞു റോഡിൽ ഇറങ്ങി. ട്യൂഷൻ സാർ രണ്ടു വീട് കഴിഞ്ഞാണ് താമസിക്കുന്നത്. അച്ഛന്റെ ഫ്രണ്ട് ആണ് സാർ. സ്കൂൾ പ്രിൻസിപ്പൽ ആണ്. മാത്‍സ് ആണ് ഫേവറിറ്റ് സബ്ജെക്ട്. ഞങ്ങൾക്കു ട്യൂഷനും അതിനു തന്നെ. ഞങ്ങളുടെ വീടിന്റെ പുറകിൽ നിന്നാൽ സാറിന്റെ വീട് കാണാം.

മഴ കാരണം ഇരുട്ടു മാറീട്ടില്ല. റോഡിൽ മഴവെള്ളം നല്ല ഫോഴ്സിൽ പോകുന്നുണ്ട്. ഞാൻ താഴത്തോട്ടു നോക്കി. എന്തോ ഒരു കുഴപ്പം !! പെട്ടന്നു ബോധം വന്നു. “അയ്യോ” നിലവിളിച്ചു കൊണ്ട് ഞാൻ വീട്ടിലേക്കു ഓടി. “എന്താ കൊച്ചേ ?” ചേച്ചി വിളിച്ചു. “ഞാൻ പാവാട ഇടാൻ മറന്നു”. ഞാൻ വീട്ടിലേക്കു ഓടി. ലോങ്ങ് പെറ്റികോട്ട് രക്ഷിച്ചു!! എന്നാൽ ഞാൻ വീടിന്റെ അകത്തു കയറും വരെ ചേച്ചിടെ ചിരി ഞാൻ കേട്ടു.

“എന്ത് പറ്റി. ബുക്ക്സ് എടുത്തില്ലേ?” അച്ഛന്റെ വോയിസ്. ഞാൻ ഒന്നും പറഞ്ഞില്ല. “എന്ത് പറ്റിയെടി” ‘വീണ്ടും അച്ഛന്റെ വോയിസ്. “ബാത്‌റൂമിൽ പോകണം” എന്റെ മറുപടി. പാവാട ഇടാൻ മറന്നു് എങ്ങനെ പറയാനാ!

പാവാട ഇട്ടു ഞാൻ വീണ്ടും ഇറങ്ങി. ചേച്ചി ഗേറ്റിന്റെ ഫ്രണ്ടിൽ നിൽക്കുന്നുണ്ടായിരുന്നു. “വേഗം വാ”ചേച്ചി ചിരി മായാതെയുള്ള ശബ്ദത്തിൽ പറഞ്ഞു. ഞങ്ങൾ ഓടി ട്യൂഷൻ വീട്ടിൽ എത്തി. ഗേറ്റ് തുറന്നു അകത്തു കയറി. മോർണിംഗ് ടൈമിൽ ഞങ്ങൾക്ക് മാത്രമേ ട്യൂഷൻ ഉള്ളു. അച്ഛന്റെ സ്പെഷ്യൽ റിക്വസ്റ്റിൽ ആണ് ഇത്. വീടിന്റെ പുറത്തെ ഗ്രിൽ ഇട്ട വരാന്തയിൽ ആണ് ട്യൂഷൻ. സാർ റെഡി ആയിട്ടില്ലെന്നു തോനുന്നു. ലൈറ്റ്  ഇട്ടിട്ടില്ല. ഞങ്ങൾ ലൈറ്റ്  ഇട്ടു കോളിങ് ബെൽ അടിച്ചു. ഞാൻ ഹോംവർക്ക് കംപ്ലീറ്റ് ചെയ്തിട്ടില്ലായിരുന്നു. സാർ വരുന്നതിനു മുൻപേ ഫിനിഷ് ചെയ്യാൻ തിടുക്കത്തിൽ ബുക്ക്  ഓപ്പൺ ചെയ്തു. ചേച്ചി പതിയെ ഡെസ്കിൽ തല വച്ച് കിടന്നു. എന്റെ “പാവാട” ഉറക്ക ചുവ മുഴുവനായിട്ടു മാറ്റിയിരുന്നു. ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് മുഴുവൻ ഹോം വർക്കും തീർത്തു. മഴ നല്ല കലശലായി തന്നെ പെയ്യുന്നു. “കൊച്ചേ സാർ ഇപ്പൊ വരും. ഉറങ്ങാതെ” ചെറിയ ഉറക്ക കൊതിയിൽ ഞാൻ ചേച്ചിയെ നോക്കി പറഞ്ഞു. “പോ കൊച്ചേ”. “സാർ വരുമ്പോൾ പറഞ്ഞാൽ മതി”.  ഇനി എന്ത് പറയാനാ!!

സമയം ഒരു ആറര ആയി കാണും. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോറിന്റെ ലോക്ക് മാറ്റുന്ന സൗണ്ട്.  ചേച്ചി ചാടി എഴുനേൽറ്റു. ഗുഡ് മോണിങ് സാർ പറയാൻ ഒരുങ്ങിയപ്പോഴേക്കും സാറിന്റെ  വൈഫ് ആയിരുന്നു ഡോർ തുറന്നതു. “സാർ റെഡി ആയിട്ടില്ല. ഹോംവർക്ക് കംപ്ലീറ്റ് ചെയാനുണ്ടെങ്കിൽ ചെയൂ. സാർ കുറച്ചു ലേറ്റ് ആകും”. ഞങ്ങൾ തലയാട്ടി. ആന്റിക്കും ഉറക്കം മാറീട്ടില്ലേ? കണ്ടിട്ട് ഇപ്പോ  ഉണർന്ന മട്ടുണ്ട്. ആന്റി ഡോർ ക്ലോസ് ചെയ്‌തതും ഞങ്ങൾ രണ്ടും ടപ്പേന് ഡെസ്കിലോട്ടു തല വച്ചു. എന്തൊരു മഴയാണ്. നല്ലസുഖം ബെഡിൽ പുതച്ചു മുടി കിടക്കാൻ പറ്റിയ ടൈം. ഞാൻ ചെറുതായി ഒന്ന് മയങ്ങി.

പിന്നയും ഡോർ തുറക്കുന്ന സൗണ്ട്. ചാടി എഴുനേറ്റു. ആന്റി തന്നെ. ഹോം വർക്ക് ചെയ്തു തീർത്തെങ്കിൽ പൊയ്ക്കോളൂ. ഇന്ന് ട്യൂഷൻ ഇല്ല. ആന്റിടെ മുഖത്ത് ചെറിയ ചിരി ഉണ്ട്. എന്താ ഉദ്ദേശിച്ചെന്നു മനസിലായില്ല ഞങ്ങൾ ഉറങ്ങുന്നത് കണ്ടു കാണുമോ? എന്തായാലും എനിക്ക് നല്ല ദേഷ്യം വന്നു. നേരത്തെ പറഞ്ഞിരുന്നെങ്കിൽ വരണ്ടായിരുന്നല്ലോ.

ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. സമയം ഏഴു മണി. എന്താ ഇത്ര വേഗം ട്യൂഷൻ കഴിഞ്ഞോ? ‘അമ്മ ചോദിച്ചു. ഇന്ന്  ട്യൂഷൻ ഇല്ലന്ന് പറഞ്ഞു. സാറിനെ കണ്ടില്ല. ചേച്ചിയാണ് മറുപടി പറഞ്ഞത്. ഞാൻ അപ്പോഴും ദേഷ്യത്തിൽ തന്നെ. നല്ല തണുത്ത സമയത്തു ഉറങ്ങുന്നതിനു പകരം രാവിലെ എഴുന്നേറ്റു ചാടിയോടി പാവാടയും ഇടാൻ മറന്നു. ചേച്ചിടെ മുന്നിൽ നാണവും കേട്ടു . ഇനി എന്തായാലും ചേച്ചിടെ ഫ്രണ്ട്സിനോട്  പറയുകയും ചെയ്യും. എല്ലാം കഴിഞ്ഞപ്പോൾ ട്യൂഷൻ ഇല്ല പോലും !!.

ഒരു ട്യൂഷൻ അപാരത……

Name : Divya VK 

Company : Incredible Visibility 

Click Here To Login | Register Now

16 Responses

  1. Rajan Thomas

    A lovely beautiful picturisation of a confusion of a school kid that’s appealing, and garnished with a a tinge of humour.
    Great writing. Divya has a great future in writing.

Leave a Reply

Your email address will not be published. Required fields are marked *