ഓർമയുടെ ചോരത്തുള്ളികൾ

posted in: Short Story - Malayalam | 13

മരിച്ച നായയുടെ ശരീരം നന്നായി മരവിച്ചിരുന്നു, മരിച്ചിട്ട്  ഒരു രാത്രി കഴിഞ്ഞിരുന്നു, തലേന്ന് കിടക്കാൻ പോകുമ്പോഴും അവൻ അവിടെ ഉണ്ടായിരുന്നതാണ്, ഒരു പേടിയാണ് അവനെപ്പോഴും, ആഹാരം കൊടുക്കാൻ വിളിച്ചാൽ പോലും വരില്ല, കൊടുക്കുന്ന ആൾ  ദൂരെ മറയുന്നതു വരെയും കാത്തിരിക്കും അതിന്റ അടുത്തൊന്നു വരാൻ… ഇപ്പോൾ അവൻ ആരു വന്നിട്ടും ഓടി അകലുന്നില്ല.. അങ്ങനെ അങ്ങു കിടക്കുകയാണ്.. താനും കൂട്ടുകാരിയുമൊത്തു ഏതൊക്കെയോ വിധത്തിൽ ആണ് അവനെ ഒരു കുഴി ഉണ്ടാക്കി അതിലിട്ടു മൂടിയത്… തീരെ വിഷമിക്കില്ലെന്നു നിനച്ചെങ്കിലും, കണ്ണു നിറയുന്നുണ്ടാരുന്നു , മനസ്സിലൊരു വലിയ ഭാരം.. വിശപ്പ്‌ കൊണ്ടാകുമോ അവൻ മരിച്ചത്. ഒരു തെരുവ് നായയുടെ വിശപ്പിന്റ വേദന അങ്ങനെ എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നു.. ഇനി ആരും ആട്ടി പായ്ക്കില്ല.. തിരിച്ചു വീടിന്റെ പടി കടക്കുമ്പോൾ അവിടെ ആകെ ചെറിയ ഉറുമ്പുകളായിരുന്നു. ചോരയുടെ മണം പിടിച്ചു വന്നതാകാം. അവ ചോരതുള്ളികളെ അരിച്ചിറങ്ങുകയാണ്… അതങ്ങനെ നോക്കി നിൽക്കുമ്പോൾ എന്നെയും ഉറുമ്പുകൾ അരിച്ചിറങ്ങുമ്പോലെ തോന്നി ഓർമയുടേ ചോരത്തുള്ളികളെ പ്രണയിക്കുന്ന ഉറുമ്പുകൾ 

Name : ATHIRA T V

Company : Paranoia Systems International Pvt.Ltd 

Click Here To Login | Register Now

13 Responses

  1. Farsana Parvin

    Human emotions are somewhat similar to them. Can read the lines with extreme altruism..❤️ well written..keep going dear

  2. Priya

    Good one ……..I feel that Ur writing style is very good..that it really touched my heart and I felt that pain depicted in it..

Leave a Reply

Your email address will not be published. Required fields are marked *