കേളുവിന്റെ ഡിപ്രെഷൻസ്

posted in: Short Story - Malayalam | 0

ഒരുപാട് പേരെ മനോവേദനയിൽ ആഴ്ത്തിയ ഒരു ജനനമായിരുന്നു  കേളുവിന്റേത്…
എന്തിനു പറയുന്നു “കേളു” എന്ന പേര് വീണത് പോലും ഈ പറഞ്ഞ മനോവേദനയിൽ നിന്ന് തന്നെ.

പട്ടാമ്പിയിലെ ഒരു ഇടത്തരം നായർ കുടുംബത്തിലാണ് കഥ നടക്കുന്നത്..!
നാട്ടിലെ നെൽകൃഷിയിൽ ഒരു  ചെറിയ പ്രമാണിയായിരുന്ന കൃഷ്ണന്റെയും വാസന്തിയുടെയും  3-നാമത്തെ  സന്തതിയായി അവൻ ജനിച്ചു  .നിർഭാഗ്യവശാൽ സ്വന്തം അമ്മയുടെ പ്രാണൻ കീറി  മുറിച്ചു ഭൂമിയിലേക്ക് ഇറങ്ങുവാനായിരുന്നു അവന്റെ തലയിൽ ദൈവം വരച്ചിട്ടത്.. വാസന്തിയുടെ മരണം മറ്റു 2 കുട്ടികളെയും പോലെത്തന്നെ കൃഷ്ണനെയും വല്ലാത്തൊരു മനോവേദനയിൽ ആഴ്ത്തി ..അയാളുടെ മനസിൽ വലിയൊരു ശൂന്യത നിറച്ച ആ സംഭവത്തിനു ശേഷം ഒരു 28 ദിവസം പിന്നിട്ടപ്പോഴായിരുന്നു  “പേര് ഇടിൽ ചടങ്” പടിക്കലെത്തിയത് .

ചടങ്ങിന് അയാൾ കുടംബത്തിലുള്ള  ആരെയും തന്നെ വിളിച്ചില്ല ..വാസന്തിയുടെ ചേച്ചി മാത്രമായിരുന്നു അവർക്കൊപ്പം അന്ന് ഉണ്ടായിരുന്നത് .അവര്ക്ക് മക്കളില്ല ,അതുകൊണ്ടു തന്നെ അനിയത്തിയുടെ മകനെ അവർക്ക് അതുപോലെ കാര്യം ആയിരുന്നു .കൃഷ്ണൻ   നാട്ടിൽ അത്യാവിശം ജനകിയൻ ആയതുകൊണ്ട്  ,ചടങ്ങിന് സമയം അടുത്തപ്പോൾ   നാട്ടുകാരെല്ലാം കേട്ടറിഞ്ഞു വിരുന്നുകാരെ  പോലെ ഓടിയെത്തി .
കൃഷ്ണൻ വിളറിയ മുഖത്തോടു കൂടി മോനെ കയ്യിലേക്ക് എടുത്തു മുഖത്തേക്ക്ക് നോക്കുമ്പോളൊക്കെ വാസന്തിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു ..! അവൻറെ കുഞ്ഞു ജീവൻ അയാളുടെ കൈകളിൽ വല്ലാത്തൊരു തരിപ് ഉണർത്താൻ തുടങി… അടുത്ത് നിന്ന ചേച്ചിയമ്മ കൃഷ്ണന്റെ തോളിൽ തട്ടി “പേര് വിളിക്ക്.. “എന്ന് പതുങ്ങിയ സ്വരത്തിൽ പറഞ്ഞു .അയാൾ യാഥാർഥ്യത്തിലേക്കു  വീണ്ടും തിരിച്ചു വന്നു..ഒരു പേരും തന്നെ അയാൾ മനസ്സിൽ ആലോചിച്ചു വെച്ചിട്ടുണ്ടായിരുന്നില്ല .മനസ്സിൽ ജീവിതത്തോട് തോന്നിയ അമർഷവും ,മകന്റെ ജനനത്തോട്‌ തനിക് നേരിടേണ്ടി വന്ന മാനസിക തളർച്ചയും എല്ലാം അയാളെ വല്ലാത്തൊരു ആശയ കുഴപ്പത്തിലാഴ്ത്തി …പകയോടെ ,ഉള്ളില് കിടന്ന അമർഷത്തോടെ അയാൾ കുഞ്ഞിനെ ഒന്നുടെ നോക്കി .ആ മുഖം നോക്കിയപ്പോൾ അയാൾക്ക്‌  മനസ്സിൽ തെളിഞ്ഞു വന്നത് ,
പണ്ട് കൊയ്ത്തു സമയത് കൂലി പ്രശ്നം രൂക്ഷമായപ്പോൾ തന്നെ പാടത്തിട്ടു  കയ്യേറ്റം  ചെയ്ത  തന്റെ വീട്ടിലെ ഉപ്പും  ചോറും തിന്നു വളര്ന്ന കുടിയാൻ കേളുവിനെയാണ്…
ചേച്ചിയമ്മ ഒന്നുടെ കൃഷ്‌ണന്റെ തോളിൽ തട്ടി ..ഒന്നും തന്നെ ആലോചിക്കാതെ അയാൾ മകന്റെ ഇടതു  ചെവിയിൽ വെറ്റ പൊത്തി മറു ചെവിയിൽ “കേളു” എന്ന് മൂന്ന് തവണ വിളിച്ചു ..
പേര് കേട്ട്,  വന്ന നാട്ടുകാർ പരസ്പരം പിറു പിറുത്തു തുടങി ..ചേച്ചിയമ്മ  വല്ലാത്തൊരു മൗനത്തിലാഴ്ന്നു …
തലയ്ക്കൽ കത്തി നിന്ന നിലവിളക്കു മാത്രം അൽപ്പ  നേരത്തേക്കെന്നവണ്ണം  അവനിലേക്ക്‌ ഒരു ചെറു വെട്ടം ചൊരിഞ്ഞു ..ഒരുപക്ഷെ അമ്മയുടെ സാനിധ്യം ആയിരുന്നിരിക്കാം അത് ….
കാലം വീണ്ടും കേളുവിന്റെ വളർച്ചയ്‌ക്കൊപ്പം കടന്നു നീങ്ങി..
ഇതോടൊപ്പം തന്നെ പേരിനെ ചൊല്ലിയുള്ള കളിയാക്കലുകൾ പല രീതിയിൽ കുഞ്ഞു കേളു  കേട്ട് തുടങി  ..
കൃഷ്‌ണൻ ടൗണിൽ, ഒരു മിൽ തുടങി ..പിന്നീടങ്ങോട്ടു പ്രൗഢിയുടെ നാളുകൾ ആയിരുന്നു ..അയാൾ  കേളുവിന്റെ മേലുണ്ടായ വെറുപ്പ് മനപ്പൂർവമായി മറന്നു …പക്ഷെ കൂടപിറപ്പുകളായ അനന്തനും ,ഉഷയ്‌ക്കും അവനോടുള്ള പക ദിനം പ്രതി ഇരട്ടിച്ചു വന്നു …ചേച്ചിയമ്മ അവരികിടയിലെ പൊരുത്തകേടുകൾ മാറ്റാൻ നന്നേ പാടുപെട്ടു …
മക്കളുടെ കുരുത്തക്കേടുകളും ,പരസ്പരമുള്ള പൊരുത്തക്കേടുകളും പതിവായപ്പോൾ അച്ഛൻ കൃഷ്ണൻ  മനസ്സിലാ മനോസോടെയാണേലും കുടുംബക്കാരുടെ വാക്ക് കേട്ട് ഒരു രണ്ടാം വിവാഹത്തിനൊരുങ്ങി ….രണ്ടാനമ്മ വന്ന പാടെ കേളുവിന്റെ പ്രേശ്നങ്ങൾ വീണ്ടും ഇരട്ടിച്ചു ..!തൊട്ടതിനും പിടിച്ചതിനും ഒകെ അവർ ശകാരിച്ചത്‌ കുഞ്ഞു കേളുവിവിനെയാണ് ….ഇങനെ കാലം കെട്ട്  കേറി വരുന്ന എല്ലാ കുഞ്ഞ് വേദനകളും അവൻ മാറ്റിയത്, തൊട്ടടുത്തെ വാടക വീട്ടിൽ  താമസകാരായി എത്തിയ “റഹിം”  എന്ന സമപ്രായക്കാരനുമായുള്ള ഒത്തുകൂടലിലാണ്…

അവന്റെ മനോവേദനയ്ക് ദൈവം എത്തിച്ചു കൊടുത്ത ആദ്യ  മരുന്നായ
” സൗഹൃദം ” അവന്  അങനെ പതിയെ ആസ്വദിച്ച് തുടങി …
റഹീമിന്റെ വീട്ടിലെ സ്ഥിരം വിരുന്നു കാരനായി അവൻ മാറി …റഹീമിന്റെ വാപ്പ അവിടെ സ്ഥലം മാറി വന്ന പുതിയ “ഹെഡ് കോൺസ്റ്റബിൾ” ആണ് …അയാൾക്കും കേളുവിനെ വലിയ കാര്യം ആയിരുന്നു …കൂടെപ്പിറപ്പുകൾ തന്നോട് കാണിക്കാറുള്ള കുരുത്തക്കേടുകൾ ഏതാണ്ട് ,മുഴുവനായും നിന്നു… !രണ്ടാനമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു ഒരു താത്കാലിക അവധി കൊടുത്തു …!ഇതെല്ലാത്തിനും കാരണം സുഹൃത്ത് റാഹിമീറെ വാപ്പയായ പോലീസ് കാരനായതാണെന്നു ..പതിയെ അവൻ മനസ്സിലാക്കി ….അങനെ  വീട്ടിലെ പ്രശ്‌നങ്ങൾക്കൊക്കെ  ഒരു അറുതി വന്ന മട്ടായി …
എന്നാൽ ചില വേദനകൾ വണ്ടി വിളിച്ചു വരുമെന്ന് പറയും പോലെ അടുത്ത വേദനയും അവന്റെ നേരെ എത്തി …ഇത്തവണ അതൊരു സുഖമുള്ള  വേദന ആയിരുന്നു  ..

 “ആദ്യ പ്രണയം” .
സ്വന്തം ക്ലാസ്സിലെ നന്നായി പഠിക്കുന്ന രാധയോട് ,തനിക്ക് തോന്നിയ പ്രണയം റഹിം വഴി കേളു  അവതരിപ്പിച്ചു ..
അന്ന് ഭാഗ്യത്തിന്റെ മൂർധന്യാവസ്ഥയിൽ എത്തിയതുകൊണ്ടാണോ  എന്നറിയില്ല …അന്ന് തന്നെ രാധ സമ്മതം മൂളി .കേളുവിന്റെ മനസ്സ് അതുവരെ ആസ്വദിക്കാത്ത ഒരു സന്തോഷത്തില്‍ ആഴ്ന്നു …
പതുകെ ആ 15  വയസ്സുകാരൻ  മനസ്സിൽ സ്നേഹത്തിന്റെ മനക്കോട്ട കെട്ടി തുടങി .2  ആഴ്ച്ച പരസ്പരമുള്ള ചെറിയ കരുതി വെയ്പുകളും ,തമാശ പറച്ചിലികളുമായി ,അവർ ക്ലാസ് റൂം പ്രണയം ആസ്വദിച്ചു ..
ക്ലാസ് മുഴുവൻ കേളു -രാധ പ്രണയത്തിനു സാക്ഷ്യം വഹിച്ചു ..ഇതിനെടയ്ക് രാധയുടെ കൂട്ടുകാർ അവളെ കേളു വിന്റെ പേര് പറഞ്ഞു നിരന്തരം കളിയാക്കി തുടങി ..ആദ്യം ഒക്കെ അവൾ  ചിരിയടക്കി അത് കേട്ടു ..എന്നാൽ പിന്നെ പിന്നെ അവളിലെ ചിന്ത ഒതുങ്ങിയത് കേളു എന്ന പേരിലാണ് ..ഇതിനടയ്ക് കൂട്ടുകാരി മീനയുടെ ഒരു കമെന്റും ” രാധേ ..കൃഷ്ണനെ വേണോ കേളുവിനെ വേണോ??? ..” !!!!!!

എല്ലാം കൊണ്ടും നല്ലവനായ മറ്റൊരാൾ തനിക്ക് കിട്ടില്ലേ.?…. എന്ന ചോദ്യം പതുക്കെ  അവളിൽ നിഴലിക്കാൻ തുടങി …
ഒട്ടും വൈകിപ്പിക്കാതെ  അവൾ “”തന്നെ മറന്നേക്കു “” എന്ന വാക്ക് അവനു നേരെ ഒരു ശരം പോലെ ഉയർത്തി ..ശരം ചെന്ന് തറച്ചത് അവന്റെ ഉളിലെ പുതിയ ഒരു മനോവേദനയ്ക്ക് തുടക്കമിട്ടു കൊണ്ടാണ് …
അവൻ അവളുടെ ആ വാക്കിനു പുറകിലെ കാരണവും വൈകാതെ റഹിം വഴി അറിഞ്ഞു ..

അങ്ങനെ കാലക്രമേണ അവന്‍ “പേരിന്റെ രാഷ്ട്രീയത്തെ” പഠിച്ചു…
പക്ഷേ റഹീമിന്റെ സൗഹൃദത്തിന്റെ തണലില്‍ അവന്‍ ആ വിഷമം അധികം കൊണ്ട് നടക്കാതെ പെട്ടന്ന് തന്നെ കളഞ്ഞു…
കാലം വീണ്ടും കടന്ന് പോയി.. പട്ടണത്തിലെ മില്ല്, കൃഷ്ണന്  ഒറ്റയ്ക്ക് നടത്താൻ പറ്റാതായി..   അനന്തൻ   പഠിപ്പ് ഒക്കെ കഴിഞ്ഞ് മില്ലിന്റെ ചുമതലയേറ്റു..
കേളുവിനെയും സ്കൂളിൽ പോകാൻ വിടാതെ അനന്തൻ  അവിടെ സഹായത്തിനായി പലതവണ കൊണ്ടുപോയി..അനിയനെ കഷ്ട്ടപെടുത്താൻ ചെയ്തതാണെലും .. അറിഞ്ഞുകൊണ്ട്  തന്നെ, ചേട്ടനും ഒത്തു അടുക്കണം എന്ന ആഗ്രഹത്തിന് മേല്‍ കേളു പഠിപ്പ് സെക്കന്ററി ആക്കി…
അങ്ങനെയിരുന്നപ്പോഴാണ് കേളു വിന്റെ മനസ്സിനെ തളര്താൻ പാങ്ങുള്ള അടുത്ത വേദന അവനിലേക്ക് എത്തിയത്.. റഹീമിന്റെ വാപ്പയ്ക്ക് പ്രൊമോഷൻ ട്രാൻസ്ഫർ.. സർവീസ് കഴിയാറായി.. അവസാന കാലം സ്വന്തം നാട്ടിലേക്കുള്ള മടക്കം റഹീമിന്റെ വാപ്പയും ആഗ്രഹിച്ചിരുന്നു… മനസ്സില്ലാ മനസ്സോടെ ആണേലും റഹീം കേളുവിനെ വിട്ടു നാട്ടിലേക്ക് മടങ്ങാന്‍ ബാധ്യസ്ഥനായി…. സ്വന്തം ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെടുന്ന വേദന ഉള്ളില്‍ അടക്കി പിടിച്ചു കേളു അവന് അവസാനമായി കൈ കൊടുത്തു…!!!
ആ വേദന മാത്രമാണ് ജീവിതത്തിൽ അവനെ വല്ലാതെ തളർത്തിയത്…
ഇതിനിടയ്ക് മില്ലിൽ ഉള്ള ഇടവകളിൽ ഒരു ഡയറി എഴുത്ത് ശീലം കേളു തുടങി .ഉള്ളിൽ ഉള്ള  മാനസിക സംഘര്ഷങ്ങള് എല്ലാം ഒതുക്കി പൂട്ടാൻ അവൻ കണ്ടുപിടിച്ച പുതിയ  “മരുന്ന് “.

ഉഷയുടെ കല്യാണ ഒരുക്കങ്ങൾ  വീട്ടില്‍ പെട്ടന്ന് തന്നെ തുടങ്ങി.കൃഷ്ണന്റെ മരണഭയം ആണ് ആ തിടുക്കത്തിൽ നടന്ന ആ കല്യാണത്തിന്റെ ഏക കാരണം ..പുരയിടം  മുഴുവൻ അയാൾ അവൾക്കു ഇഷ്ടദാനവും നൽകി.ജീവിതത്തിൽ അയാൾക്കുള്ള അകെ സമ്പാദ്യം ആ 3 മക്കളാണ് എന്ന ബോധ്യം അയാൾക്ക്‌ ആ 60-ആം  വയസ്സിൽ കിട്ടി …!കേളുവിനെ അയാൾ ഒരു ദിവസം അടുത്ത് വിളിച്ചു പഴയ  ഒരുപാട് കാര്യങ്ങൾ പറഞ്ഞ് ഒരു കുട്ടിയെ പോലെ കരഞ്ഞു…അച്ഛന്റെ  പ്രകടമായ ആ അടുപ്പം അവനും മനസ്സുകൊണ്ട്  വല്ലാതെ   ആഗ്രഹിച്ചിരുന്നു …കാലം വീണ്ടും കടന്നു പോയ് …അനന്തൻ കല്യാണം കഴ്ഞ്ഞു പട്ടണത്തിൽ തുടർന്നു …തുല്യ അവകാശമുള്ള ആ മില്ല് അയാൾ കേളുവിൽനിന്നും  അധികം താമസിക്കാതെ തന്നെ കൈവശം ആക്കി …

പക്ഷെ അതൊന്നും കേളുവിനെ തളർത്തിയില്ല …അയാൾ പ്രായമായ തന്റെ അച്ഛനേം ചെറിയമ്മയേയും നോക്കുന്ന തിരക്കിൽ ഏർപ്പെട്ടു …അവന്റെ ഉള്ളിലെ എല്ലാ സന്തോഷങ്ങളേം അവൻ അങനെ വീണ്ടും കണ്ടെത്തി തുടങി ..കല്യാണവും ,കുടബവും പോലും അതിനു വേണ്ടി ത്യജിച്ചു …!!!
ആകെപ്പാടെ ഉള്ളിൽ  തോന്നിയ   ചെറുപ്പത്തിലേ പ്രണയത്തെ അയാൾ ഇടയ്ക്ക് തന്റെ ഡയറിയിലേക്കു പകർത്തി …പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും അയാൾ  സന്തോഷത്തിന്റെ അമുല്യമായ നിധികൾ തേടിക്കൊണ്ടേയിരുന്നു .ഇടയ്ക് ബാല്യകാല സുഹൃത് റഹീമിനെ തേടി ഒരു യാത്ര …അറിയാവുന്ന ഡീറ്റെയിൽസ് വെച്ച ഒരു ശ്രമം .പക്ഷെ അതും നിഷ്‌ഫലമായി …”ഒരു പക്ഷെ ആ സൗഹ്രദത്തിന്റെ ആയുസ്സ് അത്രേ ഉള്ളായിരിക്കും ”  ..അയാൾ പ്രത്യാക്ഷയോടെ അതും ഡയറിയിൽ എഴുതി ചേർത്തു ….കാലം ജരാനരകളുടെ രൂപത്തിൽ അയാളിലേക്കും പതിയെ  വന്നെത്തി…

സന്തോഷത്തോടെ ആഗ്രഹിച്ച ആ “ഒറ്റയ്ക്കുള്ള ജീവിതം” … അയാൾക്ക്‌ മാത്രം  ആ തീരുമാനത്തിൽ ഒരു നിരാശയും കണ്ടെത്താനായില്ല  …വിട്ടുപോയ അച്ഛന്റേം ,ഒരിക്കലും കാണാൻ പറ്റാഞ്ഞ അമ്മയുടെയും ഓർമയിൽ അയാൾ ജീവിതം മുന്നോട്ടു തന്നെ  കൊണ്ടുപോയി.
പഴയതു പോലെ നെൽകൃഷി കാര്യമായില്ല …സ്വന്തമായുള്ള പാടം  സർക്കാർ ഉത്തരവിന്റെ പുറത്തു നികത്തുകയും ചെയ്തു …ഇനി അകെ മിച്ചമുള്ളതു വീട് മാത്രം …ചേട്ടന്റേം ചേച്ചീടേം സഹകരണം ഈ പ്രായത്തിലും അയാൾക്കില്ല …കുടുംബമോ കുട്ടികളോ ഇല്ലാത്ത കൊണ്ട് തനിക്ക് ഉള്ള വീട് അയാൾ അവര്ക് 2 പേർക്കും നൽകണമെന്നു പൂർണ മനസോടുകൂട്ടി ആഗ്രഹിച്ചു …ഒരുപക്ഷെ അത് കിട്ടിയാലെങ്കിലും   അവർക്ക് എന്നോടുള്ള നീരസം  മാറിയാലോ എന്ന ചിന്ത തന്നെ ആയിരിക്കണം  ആ തീരുമാനത്തിന്  പുറകിൽ …

ഇതിനടയ്ക്ക് അയാൾക്ക്‌ ജീവിതത്തിൽ ഓർത്തുവെക്കാനെന്നോണം  ഒരു പുതിയ കൂട്ട്  കേളുവിനെ  തേടി എത്തി …ഒരു 10 വയസ്സ്  പ്രായമുള്ള  ആൺ കുട്ടി പേര് “വിനു” ,വടക്കേ പറമ്പിലെ ,റഹിം പണ്ട്  താമസിച്ച വാടക വീട്ടിലെ പുതിയ താമതാമസക്കാർ  …മനസിലുള്ള മടുപ്പാർന്ന ചിന്തകളിൽ നിന്ന് ഒരാശ്വാസം അവനിലൂടെ അയാൾ കണ്ടെത്തി തുടങി …അവനെ കാണുമ്പോഴൊക്കെയും കേളുവിന്റെ മനസിൽ റഹീമിന്റെ മുഖം ഓടിയെത്തി …

അവന്റെ നിഷ്കളങ്കമായ ചിരിയിൽ അയാൾ ആശ്വാസം കണ്ടെത്താൻ തുടങി…2  മാസത്തെ  വെക്കേഷന് സമയമാണ് അവനിപ്പോൾ …മുഴവൻ  സമയവും അവർ ഒത്തുകൂടി ..അയാൾ പുതിയ പുതിയ പല കഥകളും അവനോടു പറയാനെന്നവണ്ണം വായിച്ചു തുടങി..സ്വയം ഒരു ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു കേളുവിനത്…

 ദിവസങ്ങൾ കടന്നു പോയി …

വീട്ടിലെ പതിവ് സന്ദര്ശകനായിരുന്ന വിനുവിനെ  കുറച്ച ദിവസം വീട്ടിലേക്കു കാണാതായി..കേളു എന്തെന്നറിയാത്ത ആശങ്കയിലായി…എപ്പോഴോ വിട്ടുപോയന്നു കരുതിയ മനോവേദന, കടന്തൽ കൂടിളക്കി വീണ്ടും തിരിച്ചെത്തിയ പോലെ അയാൾക്ക്‌ അനുഭവപെട്ടു …!
ഇടയ്ക് വടക്കേ പറമ്പിലെ വഴിവരെ ഒന്നു നടന്നു ചെന്നു…തൊട്ടു മുമ്പിലുള്ള ആൽത്തറ യിലാണ് അവർ ആദ്യം കണ്ടുമുട്ടിയത്…”അപ്പൂപ്പാ ” എന്നുള്ള വിളി അയാളിലേക്ക് മെല്ലെ വന്നു തുടങി …വിനു വീടിന്റെ അകത്തു നിന്നായിരുന്നു വിളിച്ചത് …ജനലിക്കൽ ഇരുന്ന അവനെ കേളു കൈ കാട്ടി വിളിച്ചു …അവൻ വരാൻ തയാറായിരുന്നില്ല …അയാൾ വീണ്ടും വിളിച്ചു …തന്റെ മങ്ങിയ ഗ്ലാസ് തുടച്ചു വെച്ചിട്ടു അയാൾ വീടിന്റെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു …ആരും തന്നെയില്ല …തന്റെ കാലൻ  കുട  മണ്ണിലേക്ക് അമർത്തി അയാൾ വീണ്ടും വീടിനകത്തേക്ക് തന്നെ നടന്നു …
അയാളുടെ ആ ബുദ്ധിമുട്ടിയുള്ള വരവ് കണ്ടിട്ട് ..അവൻ ഉമ്മറത്തേക്ക് ഓടി ഇറങ്ങി …ഓടി വന്നു കേളുവിന്റെ വിറയാർന്ന കൈ പിടിച്ച വലിച്ചു സ്ഥിരം ഇരിക്കാറുള്ള ആൽമരത്തിന്റെ തണലിലെ തറയിൽ ഇരുന്നു .

കേളു അപ്പോഴും വിനുവിന്റെ മുഖത്തെ പാടുകളിലായിരുന്നു ശ്രദ്ധിച്ചത് …അയാൾ അവനോടു അതിനെ പറ്റി ചോദിക്കും മുന്നേ തന്നെ അവൻ അയാളുടെ വാക്കുകളെ കീറി മൂര്ച്ച കൊണ്ട് പറഞ്ഞു…”എന്റെ പപ്പയും അമ്മയും ഡിവോഴ്സ്  ആവുമോ അപ്പൂപ്പാ” …
പതർച്ചയോടുള്ള അവന്റെ സംസാരം അയാൾക്ക്‌ ഉള്ളിൽ വല്ലാത്തൊരു തരം നീറ്റലുണ്ടാക്കി ….
അയാള്‍ അവനോടെന്തു പറയുമെന്ന ചിന്തയിലായി …
“ഞാൻ എന്ത് ചെയ്യും അപ്പൂപ്പാ …”അവരിപ്പോ എന്നും വഴക്കാ …പപ്പാ വഴക്കിട്ടു പോയതാ ഇന്നലെ ..ഇതുവരെ വന്നില്ല…”രാവിലെ മുതൽക്കേ ഞാൻ  പപ്പയെ നോക്കിയിരിക്കുവാ …!” അവൻ തുടർന്നു …
കേളു അവന്റെ കണ്ണീരൊപ്പി കുറച്ചു നേരം അവടെ തന്നെയിരുന്നു …അവൻ വീണ്ടും വീണ്ടും ചോദിച്ചത് ഞാൻ എന്ത് ചെയ്യുമെന്നാണ് …
“അവരൊന്നിക്കും മോനെ അപ്പൂപ്പനില്ലേ ഇവിടെ …ഞാൻ ഉറപ്പു തരുന്നു “
നല്ല ആത്മവിശ്വാസത്തിലെന്നവണ്ണം  അയാൾ പറഞ്ഞു …അവന്റെ മുഖത്തു പ്രതീക്ഷയുണർന്നു …

അത് പറയുമ്പോൾ പോലും കേളുവിന്‌ ഉറപ്പുണ്ടായിരുന്നില്ല ആ വാക്ക് നടപ്പാക്കാമെന്ന് …
എന്നാൽ ആ ചെറു പ്രായക്കാരനെ മനോവേദനയുടെ ആഴക്കടലിലേക്കു തള്ളിവിടാൻ അയാൾ തയാറായിരുന്നില്ല… മനോവേദനയുടെ അവസാന മരുന്നായ ” നല്ല നാളെയ്ക്കായുള്ള പ്രതീക്ഷ ” അയാൾ അവനിലേക്ക്‌ മനപ്പൂർവമെന്നവണ്ണം  നിറച്ചു .!

പതിവ് പോലെ രാത്രിയിലെ  ഡയറി എഴുത്തിൽ കേളു ,”വിനു”വിനെയും ഓർത്തു….ഒരു പക്ഷെ മറ്റൊരു എന്നെയാണ്, ഞാൻ  അവനിൽ കണ്ടെത് ….
ഒരുപക്ഷെ അവന്റെ വേദനയെ അകറ്റാൻ എന്തുകൊണ്ടും പറ്റിയ ഡോക്ടർ ഞാൻ  തന്നെയാണ്….!
ഞാൻ ജനിച്ചമുതൽ ഈ 90 ആം  വയസ്സ് വരെ പഠിച്ച ആ അടിസ്ഥാന ജീവിത തത്ത്വം

നിരന്തരമായ വീഴ്ചകളിൽ നിന്നുള്ള   പ്രതീക്ഷയുടെ ഉയിർത്തെഴുന്നേൽപ്പ്‌ “

 അത്  ഞാൻ അവനിലേക്കും പകരും എന്ന ഉറച്ച തീരുമാനത്തോടുകൂടിയാണ് കേളു ആ ദിവസത്തെ  ഡയറി അവസാനിപ്പിച്ചത് ….!

Name : Pranav H

Company : Neoito Technology Center

Click Here To Login | Register Now

Leave a Reply

Your email address will not be published. Required fields are marked *