കാർമേഘമകന്നു കാറ്റൊഴിഞ്ഞു ,
പൂഞ്ചില്ലയൊടിഞ്ഞു പൂകൊഴിഞ്ഞു.
വേരറ്റു നിലംപൊത്തിയെൻ തരു മിത്രമേ…
വിടചൊല്ലുവാനാവതില്ലയെനിക്കു താൻ !
വാടിത്തളർന്നിതാ നിന്നിലകൾ…
വാൾമുനത്തുമ്പിൽ നിൻ ചില്ലകൾ!
തണലുമില്ലയിനി താരാട്ടുമില്ല-
പുള്ളിക്കുയിൽ തൻ നാദവുമില്ല!
ചിന്നി ചിതറി നിൻ നിണത്തുള്ളികൾ –
ഈ തെരുവീഥിയാകെ, മണിമുത്തുകൾ!
ഒരായിരം ചാപിള്ളകളെന്നപോൽ
ചോരത്തുടിപ്പു തെല്ലും മാഞ്ഞിടാതെ !
ഇനി നീയും നിൻ മഞ്ചാടിമണികളും വെറും ഓർമ്മ മാത്രം..
ഏറെ പഴക്കമുള്ളേതോ മുത്തശ്ശി കഥയിലേതെന്നപോൽ
കണ്ണീരോടെ ഞാനടർത്തിയയീയൊരു പിടി മുത്തുകൾ-
മരിക്കുവോളം കാത്തുവയ്ക്കും നിൻ സ്മരണയ്ക്കായി !
Full Name: Soumya P
Company Name & Location : EY, Carnival Infopark
You need to login in order to like this post: click here
Rakesh
നല്ല കവിത.