ഒരിടത്ത് ഒരു കാട്ടിൽ ഒരു കുഞ്ഞൻ ഉറുമ്പ് ഉണ്ടായിരുന്നു. അവൻ ഒരിക്കൽ കൂട്ടുകാരുമൊത്ത് നടക്കാനിറങ്ങി.
പെട്ടെന്ന് നല്ല മഴയും കാറ്റും വന്നു..എല്ലാവരും കൂട്ടം തെറ്റി.
ഒഴുകി വന്ന വെള്ളത്തിൽ പെട്ടു ആ കുഞ്ഞൻ ഉറുമ്പ് ഒഴുകി പോയി…കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഒരു മണ്ണ് കൊണ്ടുള്ള മാളത്തിന് അടുത്ത് തടഞ്ഞു നിന്നു…അവൻ അവിടെ കേറി കുറെ നേരം ഓരം ചേർന്ന് നിന്നു … ഒഴുക്കും മഴയും കുറയുന്ന ലക്ഷണം ഇല്ല…
തണുപ്പും കാറ്റും അധികം ആയപ്പോൾ ആകെ ഭയന്നുപോയി പാവം…അവൻ അച്ഛനേം അമ്മേം കൂട്ടുകാരേയും ഉറക്കെ വിളിച്ചു… ആരു കേൾക്കാനാ…
ആകെ ഒറ്റക്കായി പോയി… അവൻ തന്റെ ഉറ്റവരെ എല്ലാം ഓർത്തു പൊട്ടി കരഞ്ഞു…
“ഇനി തിരിച്ച് വീട്ടിൽ എത്താൻ പറ്റില്ലേ…!അവിടെ കിടന്നു മരിച്ചു പോകുമോ…!”
എന്നോർത്ത് കരഞ്ഞു കൊണ്ടേ ഇരുന്നു…
അവൻ ആ മാളത്തിന് അകത്തേക്ക് നടന്നു…. നടന്നു നടന്നു മാളത്തിന്റെ മറ്റെ അറ്റത്ത് എത്തി… അവനു വിശ്വസിക്കാൻ ആയില്ല… അവിടെ മറ്റൊരു ലോകം അവനെ കാത്തിരുന്നു… പക്ഷേ അവിടെ കണ്ടവർ എവിടെയോ പരിചയം ഉള്ളവർ ആയിരുന്നു…അതേ അത് ഒത്തിരി നാളു മുമ്പ് മരിച്ചു പോയ അവന്റെ കൂട്ടുകാരും അപ്പൂപ്പനും അമ്മൂമ്മയും ഓക്കേ ആയിരുന്നു…
കണ്ണ് തുടച്ചു സന്തോഷത്തോടെ ഓടി ചെന്ന് അവരെ കെട്ടി പിടിച്ചു… അവൻ എങ്ങനെ ഇവിടെ എത്തി എന്നൊക്കെ പറഞ്ഞു… എന്നാലും ഇവർ മരിച്ച് പോയതല്ലേ എങ്ങനാ ഇവർ പിന്നേം വന്നെ എന്നൊക്കെ ഓർത്തു.
അവർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അവനു അവർ ഭക്ഷണം കൊടുത്തു അവനെ സന്തോഷം ആകാൻ ഉള്ള എല്ലാം അവർ ചെയ്തു… കുറച്ച് ദിവസങ്ങൾ കടന്നു പോയി… അവൻ ഒത്തിരി സന്തോഷം ആയിരുന്നു…. എന്നിരുന്നാലും അവന്റെ അമ്മേം അച്ഛനേം കൂട്ടം തെറ്റി പോയ കൂട്ടുകാരെയും അവൻ ഓർത്തു.
ഒരു ദിവസം അവന്റെ അപ്പൂപ്പനും അമ്മൂമ്മയും കൂട്ടുകാരും വന്നു നീ തിരിച്ച് പോകണം നിന്നെ കാത്ത് ഒരുപാട് പേർ കാത്തു നിൽപ്പുണ്ട്… അവർ ഒത്തിരി വിഷമിക്കുണ്ടാവും എന്ന് പറഞ്ഞു…അവൻ പോകില്ല എന്ന് വാശി പിടിച്ചു… അവിടുത്തെ സന്തോഷം നഷ്ടപ്പെടുത്തി പോകാൻ അവനു മനസ്സ് വന്നില്ല…
പക്ഷേ അവർ ഒത്തിരി പറഞ്ഞു മനസിലാക്കി അവൻ വന്ന വഴിയേ പറഞ്ഞു വിട്ടു… അവൻ ആ മാളത്തിന്റെ ഇരുട്ടിലേക്ക് നടന്നു…വന്നപ്പോ ഉള്ള അതേ പോലെ പൊട്ടി കരഞ്ഞു കൊണ്ട്…. ആ ഇരുട്ട് അവന്റെ കണ്ണിലും മനസ്സിലും നിറഞ്ഞു…
**********************************************
പെട്ടെന്ന് അവൻ കണ്ണ് തുറന്നു….മഴ ഇപ്പോഴും അതേ പോലെ തന്നെ പെയ്യുന്നു… കണ്ടതൊക്കെ ഒരു സ്വപ്നം ആണെന്ന് മനസിലാക്കി….അവനു തിരിച്ച് പോകാൻ ഒരു വഴിയും കണ്ടില്ല… ആ മാളത്തിന്റെ ഇരുട്ടിലേക്ക് നടക്കാൻ മനസു വന്നില്ല…. അവൻ കരഞ്ഞു കൊണ്ട് അ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എടുത്തു ചാടി…
അങ്ങനെ ചാടുമ്പോ അ കുഞ്ഞു മനസിൽ ഒന്നായിരുന്നു….ഇനി ഉറ്റവരുടെ അടുത്ത് എത്താൻ പറ്റില്ല …!
പക്ഷേ അവന്റെ മരിച്ച് പോയ കൂട്ടുകാരുടെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് എത്താല്ലോ…സ്വപ്നത്തിൽ കണ്ട അവന്റെ സന്തോഷത്തിൽ എത്താല്ലോ എന്ന് ആയിരുന്നു….
അവന്റെ സ്വപ്നത്തിൽ കണ്ട ലോകത്തേക്ക്… ആ കുത്തൊഴിക്കിന്റെ ആഴങ്ങളിലേക്ക് അവൻ മുങ്ങിത്താഴ്ന്നു.
**********************************************
പ്രതിസന്ധികളെ നേരിടാനുള്ള മനസും ധൈര്യവും നഷ്ടപ്പെട്ട് ലോകം ഇന്ന് കാണാത്ത ലോകം തേടി പോവുകയാണ്.കുഞ്ഞു മനസ്സുകളിൽ അതിനുള്ള കരുത്തു പകരാൻ നമുക്ക് ശ്രമിക്കാം…
Name : NANDHU M R
Company : WIPRO TECHNOLOGIES, COCHIN
You need to login in order to like this post: click here
iakhilsp
Nice