Poem

image
Poetry

മൗനങ്ങളുടെ അശാന്തിപർവം

തെറ്റുകൾ ചുറ്റിലും തേരുകളോട്ടുന്നു
അരുതെന്നു പറയുവാനെന്തേ മറന്നു നാം.
നേരിന്റെ വാക്കുകൾ ചങ്ങലയ്ക്കിട്ടിട്ടു
കണ്ണടയ്ക്കുന്നു നാം കാതു പൊത്തുന്നു.
ചങ്ങലക്കെട്ടുകൾക്കുള്ളിൽക്കിടന്നവ
ആയിരം മൗനങ്ങളെപ്പെറ്റു കൂട്ടുന്നു.

അലതല്ലിയാർക്കുന്ന കടലിന്നു മുന്നിൽ
ഉണരാതുറങ്ങുന്ന ഐലാന്റെ മൗനം .
കൽ ബൂർഗി – പൻസാരെ വാക്കുരുക്കുമ്പോൾ
പടരുന്ന ചോരയിൽ കുതിരുന്ന മൗനം.
അറിവിൻ വെളിച്ചം തെളിക്കുന്നിടത്ത്
ജാതിക്കുരുക്കിൽ പിടയുന്ന മൗനം.

Tags

കൊക്കും കുളവും

കൊക്ക് ഒരു സൂചികയാണ്. നീണ്ട കൊക്കു കൊണ്ട് ദിക്കു കാണിച്ച് വിടർന്ന ചിറകുകൾ കൊണ്ട് ദൂരം അടയാളപ്പെടുത്തി ഒരു മൈൽക്കുറ്റി പോലെ കൊക്ക്. കൊക്ക് ഒരു തുരുത്താണ്. എത്രമാത്രം ജലവും ജലജീവികളും ആണ് ഒഴുക്കിന്റെ ആഴത്തിൽ കാലൂന്നി നിൽക്കുന്ന ഒരു കൊക്കിന് ചുറ്റിനും. കൊക്ക് ഒരു നാട്ടുക്കൂട്ടമാണ്. വഴി തെറ്റിയതും വഴി പിഴച്ചതും വേറിട്ട് ചിന്തിക്കുന്നതും പിടയുന്നുണ്ട്, കൊക്കിന്റെ ന്യായചിന്തയിൽ ശ്വാസം കിട്ടാതെ. കൊക്ക് ഒരു യക്ഷിയാണ്. ശുഭ്ര വസ്ത്രമണിഞ്ഞ യക്ഷിയെ നിലച്ച ഉറവകളിലും വറ്റിയ ഒഴുക്കിലും ആണിയിൽ തറച്ചിട്ടിരിക്കുന്നു. കൊക്ക് ഒരു പൊങ്ങച്ചമാണ്.

Tags